സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (CCEK) കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 4 ഒഴിവുകളാണ് ഉള്ളത്. ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആലുവ, പാലക്കാട്, കോഴിക്കോട്, ICSR പൊന്നാനി എന്നീ സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങളിൽ ആയിരിക്കും നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
തസ്തികയുടെ പേര്: കോ-ഓർഡിനേറ്റർ (കരാർ അടിസ്ഥാനത്തിൽ).
ആകെ ഒഴിവുകൾ: 04 ഒഴിവുകൾ.
ജോലി സ്ഥലങ്ങൾ: ആലുവ, പാലക്കാട്, കോഴിക്കോട്, ICSR പൊന്നാനി എന്നീ സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങൾ.
ശമ്പളം: പ്രതിമാസം 36,000/- രൂപ.
തെരഞ്ഞെടുപ്പ് രീതി: അഭിമുഖം വഴി
വിദ്യാഭ്യാസം: ബിരുദാനന്തര ബിരുദം (Post Graduation).
പ്രായം: 40 മുതൽ 58 വയസ്സ് വരെ.
പ്രവൃത്തിപരിചയം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ 15 വർഷത്തെ അധ്യാപന പരിചയവും കുറഞ്ഞത് 3 വർഷത്തെ അഡ്മിനിസ്ട്രേഷൻ പരിചയവും ഉണ്ടായിരിക്കണം.
അധിക ആവശ്യങ്ങൾ: കംപ്യുട്ടർ അറിവും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നല്ല പ്രാവീണ്യവും.
UPSC സിവിൽ സർവീസ് പ്രിലിംസ്/മെയിൻസ് പരീക്ഷകൾ വിജയിച്ചവർക്ക് 5 മാർക്ക് വീതം വെയിറ്റേജ് നൽകും.
സിവിൽ സർവീസ് പരീക്ഷാ കോച്ചിംഗിൽ പരിചയസമ്പന്നരായ വിരമിച്ച കോളേജ് അധ്യാപകർക്ക് മുൻഗണനയുണ്ട്.
അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക മുൻഗണന ലഭിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Director,
Centre for Continuing Education Kerala,
Anathara Lane, Charachira, Kowdiar P.O,
Thiruvananthapuram - 695003
ഫോൺ നമ്പർ: 0471-2313065, 8281098863
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://kscsa.org/wp-content/uploads/2026/07/Notification-Co-ordinator-31.07.2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates