Central Railway Recruitment 2026 12 Scouts & Guides Quota Vacancies; Apply Online by August 12 
Career

സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

എഴുത്തുപരീക്ഷയുടെയും സ്കൗട്ട്സ് & ഗൈഡ്സ് സർട്ടിഫിക്കറ്റുകളും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സെൻട്രൽ റെയിൽവേ 2026-27 വർഷത്തേക്കുള്ള സ്കൗട്ട്സ് & ഗൈഡ്സ് ക്വാട്ട പ്രകാരം ലെവൽ -1, ലെവൽ -2 തസ്തികകളിലായി 12 ഒഴിവുകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, എൻഎസി,യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകർക്ക് നിർബന്ധമായും സ്കൗട്ട്സ് & ഗൈഡ്സ് യോഗ്യതയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷ 2026 ഓഗസ്റ്റ് 12 വൈകിട്ട് 6 മണിവരെ സമർപ്പിക്കാം

യോഗ്യത

ലെവൽ–2 യോഗ്യത

താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം:

  • 50% മാർക്കോടെ പ്ലസ് ടു (SC/ST, വിമുക്തഭടൻ വിഭാഗങ്ങൾക്ക് 50% മാർക്ക് ആവശ്യമില്ല)

  • അല്ലെങ്കിൽ പത്താം ക്ലാസ് + അപ്രന്റിസ് പരിശീലനം (Course Completed Act Apprenticeship)

  • അല്ലെങ്കിൽ പത്താം ക്ലാസ് + NCVT/SCVT അംഗീകൃത IT

ലെവൽ -1

താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം:

  • പത്താം ക്ലാസ്

  • അല്ലെങ്കിൽ ITI

  • അല്ലെങ്കിൽ NCVT നൽകുന്ന അപ്രന്റിസ് പരിശീലനം (Course Completed Act Apprenticeship)

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ നിർബന്ധമാണ്:

  • പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ അല്ലെങ്കിൽ ഹിമാലയൻ വുഡ് ബാഡ്ജ് (HWB) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

  • 2021-22 മുതൽ തുടർച്ചയായി അഞ്ച് വർഷമായി സ്കൗട്ട്സ് & ഗൈഡ്സ് സംഘടനയിലെ സജീവ അംഗമായിരിക്കണം.

  • രണ്ട് ദേശീയതല പരിപാടികളിലും രണ്ട് സംസ്ഥാനതല പരിപാടികളിലും പങ്കെടുത്തിരിക്കണം

തെരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷയുടെയും സ്കൗട്ട്സ് & ഗൈഡ്സ് സർട്ടിഫിക്കറ്റുകളും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

എഴുത്തുപരീക്ഷയിൽ 40 ഒബ്ജക്ടീവ് ചോദ്യങ്ങളും ഒരു ഉപന്യാസ ചോദ്യവും ഉണ്ടാകും.

എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 40% മാർക്ക് നേടുന്നവരിൽ നിന്ന് ഒഴിവുകളുടെ 2.5 മടങ്ങ് ഉദ്യോഗാർഥികളെ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കും.

അതിന് ശേഷമാകും അന്തിമ ലിസ്റ്റ് പുറത്തിറക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rrccr.com/rrwc/Files/56f29bf0-3.pdf

Central Railway Recruitment 2026 12 Scouts & Guides Quota Vacancies; Apply Online by August 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് എസ്ഐയെ തടഞ്ഞുവെച്ചു: സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്

'അമുസ്ലിങ്ങളെ വയ്ക്കാൻ ബോർഡ് സമ്മതിച്ചു': ലീഗ് നിലപാട് അതല്ലെന്ന് സലാം, ഇടതുപക്ഷത്തിന് വിമർശനം