CERT-In Recruitment 2026 Apply Online for 133 Scientist-B Posts with GATE Score taras_chaban
Career

എൻജിനീയറിങ് കഴിഞ്ഞവർക്ക് സയന്റിസ്റ്റ് ആകാം; കേന്ദ്ര സ്ഥാപനത്തിൽ 133 ഒഴിവുകൾ, സൗജന്യമായി അപേക്ഷിക്കാം

എൻജിനീയറിങ് ബിരുദം മുതലാണ് യോഗ്യത. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യൻ കംപ്യുട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) സയന്റിസ്റ്റ് 'ബി' തസ്തികയിൽ നിയമനം നടത്തുന്നു. 2024, 2025 അല്ലെങ്കിൽ 2026-ലെ സാധുവായ GATE സ്കോർ ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദം മുതലാണ് യോഗ്യത. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് & ഐ.ടി. – 83

  • ഡാറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 25

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 25

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്, എം.എസ്.സി,

  • അല്ലെങ്കിൽ എം.സി.എ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

  • അപേക്ഷിക്കുന്ന വിഷയത്തിന് അനുയോജ്യമായ 2024/2025/2026 GATE സ്കോർ നിർബന്ധമാണ്.

  • പ്രവൃത്തിപരിചയം ആവശ്യമില്ല.

പ്രായപരിധി

  • ജനറൽ / EWS – 30 വയസ്സ്

  • OBC – 33 വയസ്സ്

  • SC/ST – 35 വയസ്സ്

  • മറ്റ് സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

ശമ്പളം

  • 7-ാം ശമ്പള കമ്മീഷൻ പേ ലെവൽ 10

  • ₹56,100 – ₹1,77,500

  • കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും.

തെരഞ്ഞെടുപ്പ് രീതി

2024, 2025 അല്ലെങ്കിൽ 2026-ലെ സാധുവായ GATE സ്കോറിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് രേഖാ പരിശോധനയും വ്യക്തിഗത അഭിമുഖവും നടക്കും. അന്തിമ മെറിറ്റ് പട്ടികയിൽ GATE സ്കോറിന് 60 ശതമാനവും അഭിമുഖത്തിന് 40 ശതമാനവും വെയിറ്റേജ് നൽകും. അഭിമുഖത്തിൽ നിശ്ചിത മാർക്ക് നേടുന്നവരെയാണ് അന്തിമ തെരഞ്ഞെടുപ്പിന് പരിഗണിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.cert-in.org.in/PDF/SCB_Advt.pdf

CERT-In Recruitment 2026 Apply Online for 133 Scientist-B Posts with GATE Score

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും ( വീഡിയോ )

സയന്‍സ് ബിരുദമുണ്ടോ? ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആകാം; തുടക്ക ശമ്പളം 43,400 രൂപ

'ഇനി മൂന്ന് വർഷത്തേക്ക് സിനിമ ചെയ്യില്ല; 'ദ് ഒഡീസി'ക്കായി കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചു'

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി വിസ നിയമങ്ങളില്‍ വന്‍മാറ്റം; ഫീസ് ഗഡുക്കളായി അടയ്ക്കാം

ആരോഗ്യകേരളത്തിൽ വൻ അവസരം! ഡോക്ടർ, നഴ്സ്, ഓഡിയോളജിസ്റ്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ