Applications invited for the Chief Minister's Connect to Work scheme, will receive a scholarship of Rs. 1,000 per month  representative purpose only, AI image Gemini
Career

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു, പ്രതിമാസം ആയിരം രൂപ സ്കോളർഷിപ്പ്

കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ഡീംഡ് സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം.

കൂടാതെ, യു പി എസ് സി, സംസ്ഥാന പി എസ് സി, സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഇതിനായി അപേക്ഷിക്കാം.

ആർക്കൊക്കെ അപേക്ഷിക്കാം

കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹിക ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ പി എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മത്സര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതല്ല.

കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

നൽകേണ്ട രേഖകൾ

അപേക്ഷയ്ക്കൊപ്പം ജനനസർട്ടിഫിക്കറ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐഡി/ സ്കൂൾ സർട്ടിഫിക്കറ്റ്/ പാസ്‌പോർട്ട്/ ഡ്രൈവിങ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കണം.

നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും നൽകണം.

സർക്കാരി​ന്റെ നാഷണൽ എംപ്ലോയ്മെന്റ് സർവീസ്, കേരളം, ഇ -എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പോർട്ടൽ വഴി ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.

Career News: Applications invited for the Chief Minister's Connect to Work scheme, will receive a youth scholarship of Rs. 1,000 per month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

ടെലികോം മേഖലയിൽ സൗജന്യ തൊഴിൽ നൈപ്യുണ്യ പരിശീലനവുമായ ബി എസ് എൻ എൽ, ഡിസംബർ 29 ന് കോഴ്സ് ആരംഭിക്കും; ഇപ്പോൾ അപേക്ഷിക്കാം

ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച ഡിവൈഎഫ്‌ഐ നേതാവ്; കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് പരോള്‍

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

SCROLL FOR NEXT