CLW Sports Quota Recruitment 25 Vacancies for Sportspersons SAI, representative purpose only
Career

ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ കായിക താരങ്ങൾക്ക് അവസരം; 25 ഒഴിവുകൾ

.വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്ക് ആണ് അവസരം. ലെവൽ 5/4, ലെവൽ 2, ലെവൽ 1 എന്നീ വിഭാഗങ്ങളിൽ ആയി അകെ 25 ഒഴിവുകളാണ് ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് (CLW) സ്പോർട്സ് ക്വാട്ടയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്ക് ആണ് അവസരം. ലെവൽ 5/4, ലെവൽ 2, ലെവൽ 1 എന്നീ വിഭാഗങ്ങളിൽ ആയി അകെ 25 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.

സ്പോർട്സ് ഇനങ്ങളും ഒഴിവുകളും

  • ആർച്ചറി- 4 ഒഴിവുകൾ

  • ബാഡ്മിന്റൺ – 4 ഒഴിവുകൾ

  • ബാസ്കറ്റ്ബോൾ – 7 ഒഴിവുകൾ

  • ഗോൾഫ് – 1 ഒഴിവ്

  • ഫുട്ബോൾ- 3 ഒഴിവുകൾ

  • ജിംനാസ്റ്റിക്സ് – 3 ഒഴിവുകൾ

  • നീന്തൽ – 2 ഒഴിവുകൾ

  • ഷൂട്ടിംഗ് – 1 ഒഴിവ്

യോഗ്യത

ലെവൽ 5/4 തസ്തികകളിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. ലെവൽ 2 തസ്തികകൾക്ക് പ്ലസ് ടു/12-ാം ക്ലാസ് യോഗ്യത ആവശ്യമാണ്. ലെവൽ 1 തസ്തികകൾക്ക് പത്താം ക്ലാസ്, ഐടിഐ അല്ലെങ്കിൽ NCVTയുടെ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 2026 ജനുവരി ഒന്നിന് 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

കായിക യോഗ്യത: 2024 ഏപ്രിൽ ഒന്നിന് ശേഷമുള്ള കായിക നേട്ടങ്ങളാണ് പരിഗണിക്കുക. തസ്തികയുടെ ലെവലിനനുസരിച്ച് ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ പ്രകടനമാണ് പ്രധാന മാനദണ്ഡം.

അപേക്ഷാ ഫീസ്: എസ്‌സി, എസ്ടി, വിമുക്തഭടന്മാർ, PwBD, വനിതകൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് 250 രൂപ. മറ്റ് ഉദ്യോഗാർഥികൾക്ക് 500 രൂപ. IPO/ബാങ്ക് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് തപാൽ മുഖേനയോ CLW ഓഫീസിലെ ഡ്രോപ്പ് ബോക്സ് വഴിയോ സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട വിലാസം: Chief Personnel Officer, Administrative Building, Chittaranjan Locomotive Works, P.O. Chittaranjan, District Paschim Bardhaman, West Bengal – 713331

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://clw.indianrailways.gov.in/uploads/Sports%20Quota%20Notification%202026%2020271.pdf

CLW Sports Quota Recruitment 25 Vacancies for Sportspersons.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

ടാറ്റ ഇൻസ്റ്റിട്യൂട്ടിൽ അവസരം; ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ

ആഗോള കമ്പനികളുടെ തലവര മാറ്റിയവർ; അറിയാം ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങളുടെ പട്ടിക

'എംഎസ്എൻ' സഖ്യം വീണ്ടും! മെസി, സുവാരസ്... ഇന്റർ മയാമിയിൽ ഇനി നെയ്മറും?

യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിംഗിൽ ; സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം തട്ടിയ പൊലീസ് ട്രെയിനി അറസ്റ്റിൽ