CSIR NPL Recruitment 25 MTS Vacancies, Apply by December 23.  ai image
Career

പത്താം ക്ലാസ് മതി; കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം, 25 മൾട്ടി ടാസ്‌കിങ് സ്റ്റാഫ് ഒഴിവുകൾ

ആകെ 25 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ 23 വരെ അപേക്ഷ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (CSIR) കീഴിലുള്ള ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ (CSIR-NPL) മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 25 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ 23 വരെ അപേക്ഷ സമർപ്പിക്കാം.

യോഗ്യതയും പ്രായപരിധിയും

  • അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

  • പ്ലസ് ടു യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.

  • അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.

  • എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി (നോൺ ക്രീമി ലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

  • ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കും.

ശമ്പളം

ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവൽ 1 ശമ്പളമാണ് ലഭിക്കുക. അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഡിഎ, എച്ച്ആർഎ, ട്രാൻസ്‌പോർട്ട് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം ഏകദേശം 41,040 രൂപ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

അപേക്ഷാഫോം CSIR-NPL-ന്റെ ഔദ്യോഗിക വെബ്സൈറ്റായ www.nplindia.in-ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, അനുഭവം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുത്തണം. ബാധകമായ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾ 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്/പേ ഓർഡറും സമർപ്പിക്കണം.

അപേക്ഷയും അനുബന്ധ രേഖകളും കവറിലാക്കി “APPLICATION FOR THE POST OF MTS” എന്ന് രേഖപ്പെടുത്തി തപാൽ മുഖേന അയയ്ക്കണം.

വിലാസം:

Senior Controller of Administration,
CSIR–National Physical Laboratory,
Dr. K.S. Krishnan Marg,
New Delhi – 110012.

CSIR NPL Recruitment 25 MTS Vacancies, Apply by December 23.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക്, ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധം, ഫോട്ടോഗ്രാഫര്‍; ഗുരുമൂര്‍ത്തി തൃശൂരില്‍ പിടിയില്‍

14കാരിയെ പീഡിപ്പിച്ചു, നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പരാതി; ഒടുവില്‍ ട്വിസ്റ്റ്

മകളുടെ വിദ്യാഭ്യാസത്തിന് പണം ഓര്‍ത്ത് ആശങ്ക വേണ്ട!; ഇതാ മൂന്ന് സമ്പാദ്യ പദ്ധതികള്‍

അപ്പത്തിന്റെ മാവ് പുളിച്ചുപോയോ? പുളിപ്പ് കുറയ്ക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കാം

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പത്തൊന്‍പതുകാരന്‍ മരിച്ചു