The NTA has extended the CUET UG 2026 online application deadline to February 4, 2026. Candidates planning to appear for the exam should complete their applications at cuet.nta.nic.in before the last date. IANS FILE
Career

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

CUET UG 2026 ഓൺലൈൻ അപേക്ഷാ സമയപരിധി നീട്ടിയ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുമ്പ് cuet.nta.nic.in എന്ന വെബ്‌സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് എൻടിഎ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പടെ വിവിധ സർവകലാശാലകളിലേക്ക് ബിരുദപ്രവേശനത്തിനായി നടത്തുുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടി -യുജിയ്ക്ക്[CUET (UG)] അപേക്ഷിക്കാനുള്ള കാലാവധി ഫെബ്രുവരി നാല് വരെ നീട്ടി.

ഇതനുസരിച്ച് അപേക്ഷയുമായും ഫീസ് ഒടുക്കലുമായി ബന്ധപ്പെട്ടുള്ള അവസാന തീയതികളിലും മാറ്റം വന്നിട്ടുണ്ടെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) തീയതി നീട്ടൽ സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കി.

നിലവിലത്തെ തീരുമാനം അനുസരിച്ച് 2026 മെയ് 11 മുതൽ 31 വരെയുള്ള തീയതികളിലായിരിക്കും സിയുഇടി- യുജി [CUET (UG)] പരീക്ഷ നടത്തുക. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)യായിരിക്കും ഇത്.

രാജ്യത്തെ വിവിധ നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 15 നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന വിവിധ കേന്ദ്രങ്ങളിലുമായിട്ടായിരിക്കും കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് എക്സാം [CUET (UG)] ഇത്തവണ നടത്തുക.

ഈ പരീക്ഷ എഴുതി നിശ്ചിത ശതമാനം സ്കോർ നേടുന്ന വിദ്യാർ ത്ഥികൾക്ക് രാജ്യത്തെ കേന്ദ്ര സർവകലാശാലളിലും ഈ പരീക്ഷയുടെ ഭാഗമായിട്ടുള്ള വിവിധ സംസ്ഥാന, ഡീംഡ്, സ്വകാര്യ സർവകലാശാലകളിലും പ്രവേശനം നേടുന്നതിനുള്ള ഏകജാലക അവസരമാണ്.

നേരത്തെ പ്രഖ്യാപിച്ചത് അനുസരിച്ച് ജനുവരി 30 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയപരിധി. എന്നാൽ, ഇന്നലെ രാത്രിയോടെ അവസാനിച്ച അപേക്ഷിക്കാനുള്ള സൗകര്യം വീണ്ടും ഏർപ്പെടുത്തുകയും സമയപരിധി നീട്ടി നൽകാനും എൻടിഎ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകിയത്.

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (യുജി) എഴുതാൻ താൽപ്പര്യമുള്ള പരീക്ഷാർത്ഥികൾ അവസാന തീയതിക്ക് മുമ്പ് ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in ൽ അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കണം.

വിജ്ഞാപനം അനുസരിച്ച് CUET UG 2026 പുതിയ തീയതികൾ ഇങ്ങനെയാണ്:

സിയുഇടി യുജിക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും: ഫെബ്രുവരി നാല്, രാത്രി 11.50 മണി വരെ

അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം: ഫെബ്രുവരി ഏഴ് രാത്രി 11.50 മണി വരെ

അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം ആരംഭിക്കുന്ന തീയതി : ഫെബ്രുവരി ഒമ്പത്

അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം അവസാനിക്കുന്ന തീയതി : ഫെബ്രുവരി 11 രാത്രി 11.50 മണി വരെ

എന്തെങ്കിലും സംശയങ്ങൾക്കോ/വ്യക്തതകൾക്കോ, പരീക്ഷാർത്ഥികൾക്ക് എൻടിഎ ഹെൽപ്പ് ഡെസ്‌കിനെ 011-40759000 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ cuet-ug@nta.ac.in എന്ന ഇമെയിൽ വിലാസത്തിൽ ഇമെയിൽ അയയ്ക്കാം.

കൂടുതൽ വിവരങ്ങൾക്കായി എൻടിഎയുടെയും സിയുഇടിയുടെയയും ഔദ്യോഗിക വെബ്സൈറ്റുകളായ https://nta.ac.in, https://cuet.nta.nic.in/ എന്നിവ പരിശോധിക്കാം.

തീയതി നീട്ടൽ സംബന്ധിച്ച വിജ്ഞാപനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Education News:NTA has extended the CUET UG 2026 application deadline to February 4, 2026. Apply online now at cuet.nta.nic.in before the last date.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 740 lottery result

SCROLL FOR NEXT