Daily Wage Recruitment for Ayurveda Pharmacist, Nurse and Therapist Posts in Thrissur 
Career

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ

പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലേക്ക് ആയുർവേദ ഫാർമസിസ്റ്റ് ഗ്രേഡ് II, ആയുർവേദ നഴ്‌സ് ഗ്രേഡ് II, ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിയമനം.

ഒഴിവുകൾ

1. ആയുർവേദ ഫാർമസിസ്റ്റ് ഗ്രേഡ് II

  • യോഗ്യത: എസ്.എസ്.എൽ.സി, ആയുർവേദ ഫാർമസിസ്റ്റ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്.

  • ഇന്റർവ്യൂ: ജൂലൈ 22 രാവിലെ 10.30ന്.

2. ആയുർവേദ നഴ്‌സ് ഗ്രേഡ് II

  • യോഗ്യത: എസ്.എസ്.എൽ.സി, ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ അംഗീകരിച്ച ഒരു വർഷത്തെ ആയുർവേദ നഴ്‌സിങ് സർട്ടിഫിക്കറ്റ്.

  • ഇന്റർവ്യൂ: ജൂലൈ 22 രാവിലെ 10.30ന്.

3. ആയുർവേദ തെറാപ്പിസ്റ്റ്

  • യോഗ്യത: എസ്.എസ്.എൽ.സി, ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ അംഗീകരിച്ച ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ്.

  • ഇന്റർവ്യൂ: ജൂലൈ 24 രാവിലെ 10.30ന്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിയമനം ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും.

  • സർവീസിൽ നിന്ന് വിരമിച്ചവരെ പരിഗണിക്കില്ല.

  • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം.

അഭിമുഖം നടക്കുന്ന സ്ഥലം

ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയം, വെസ്റ്റ് പാലസ് റോഡ്, വടക്കേ ബസ് സ്റ്റാൻഡിന് സമീപം, തൃശ്ശൂർ.

കൂടുതൽ വിവരങ്ങൾക്ക്: 0487 2334313

Daily Wage Recruitment for Ayurveda Pharmacist, Nurse and Therapist Posts in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

'അമ്മയാകണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു, എന്റെ ജീവിതത്തിലെ പുതിയഘട്ടമാണിത്'; സാമന്ത പറയുന്നു

'ഡയറ്റിലാണെങ്കിലും മധുരം നിർബന്ധം', ആര്യയുടെത് 'പ്രായോ​ഗിക' സമീപനമെന്ന് വിദഗ്ധർ

കള്ളാടി മണ്ണിടിച്ചിൽ മേഖല വിദഗ്ധ സമിതി സന്ദർശിച്ചു; റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കും

സൂപ്പർ ഹിറ്റ് കോമ്പോ വീണ്ടും; ആസിഫ് - ജിസ് ജോയ് ചിത്രം 'കോട്ടയം ബെൽറ്റി'ന് തുടക്കം