Delhi University Announces 91 Teaching Vacancies file
Career

ഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാം; 91 ഒഴിവുകൾ, അവസാന തീയതി ഏപ്രിൽ 6

വിവിധ വിജ്ഞാപനങ്ങളിൽ ആയി അകെ 91 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 57,700 - 2,18,200 രൂപ വരെ പ്രതിഫലം ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

ഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാൻ മികച്ച അവസരം. അസിസ്റ്റന്റ് പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തുടങ്ങിയ വിവിധ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിവിധ വിജ്ഞാപനങ്ങളിൽ ആയി അകെ 91 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 57,700 - 2,18,200 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 6.

തസ്തികയും ഒഴിവുകളും

  • അസിസ്റ്റന്റ് പ്രൊഫസർ (Advt. No. R&P/319/2026) – 13 ഒഴിവുകൾ

  • അസോസിയേറ്റ് പ്രൊഫസർ & പ്രൊഫസർ (Advt. No. R&P/320/2026) – 13 ഒഴിവുകൾ

  • പ്രൊഫസർ (Advt. No. R&P/318/2026) – 27 ഒഴിവുകൾ

  • അസോസിയേറ്റ് പ്രൊഫസർ (Advt. No. R&P/317/2026) – 35 ഒഴിവുകൾ

  • അസിസ്റ്റന്റ് പ്രൊഫസർ (Advt. No. R&P/316/2026) – 3 ഒഴിവുകൾ

യോഗ്യതാ മാനദണ്ഡങ്ങൾ:

  • അസിസ്റ്റന്റ് പ്രൊഫസർ: മാസ്റ്റേഴ്‌സ് ഡിഗ്രി 55% മാർക്കിനൊപ്പം + NET അല്ലെങ്കിൽ Ph.D.

  • അസോസിയേറ്റ് പ്രൊഫസർ & പ്രൊഫസർ: ബന്ധപ്പെട്ട വിഷയത്തിൽ Ph.D. ഡിഗ്രി. അധ്യാപന/ഗവേഷണ പരിചയം.

ശമ്പളം

  • പ്രൊഫസർ: 1,44,200 – 2,18,200 രൂപ വരെ

  • അസോസിയേറ്റ് പ്രൊഫസർ: 1,31,400 – 2,17,100 രൂപ വരെ

  • അസിസ്റ്റന്റ് പ്രൊഫസർ: 57,700 – 1,82,400 രൂപ വരെ

തെരഞ്ഞെടുപ്പ് പ്രക്രിയ

  • വിദ്യാഭ്യാസ യോഗ്യത, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ലിസ്റ്റ് ചെയ്യും.

  • പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവരെ സെമിനാർ / പ്രസന്റേഷൻ നടത്താനായി ക്ഷണിക്കും.

  • അവസാന ഘട്ടത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ മുമ്പിൽ വ്യക്തിഗത ഇന്റർവ്യൂ ഉണ്ടാകും. അതിന് ശേഷം വ്യക്തിഗത പ്രകടനം വിലയിരുത്തി അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.

വിജ്ഞാപനം കാണാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.du.ac.in/

Delhi University Announces 91 Teaching Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

പെരുമാറ്റ ചട്ടം ലംഘനം;ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കണം, സരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

'അവൾക്ക് നടക്കാനോ ഓടാനോ കഴിയില്ലായിരുന്നു', മകളുടെ രോ​ഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് വരുൺ ധവാൻ

'പരസ്യ സംവാദത്തിന് റെഡി, ഒരു കണ്ടീഷന്‍ മാത്രം'; എം ബി രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി വി ടി ബല്‍റാം

കേരളത്തില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന് തേജസ്വി യാദവ് എത്തുന്നു

SCROLL FOR NEXT