DRDO NSTL Recruitment 2026: Walk-in Interview for Junior Research Fellow (JRF) Posts on February 26  DRDO
Career

പ്രതിരോധ ഗവേഷണ മേഖലയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ആകാം, ഡിആർഡിഒ എൻ എസ് ടി എല്ലിൽ എൻജിനീയർമാർക്ക് അവസരം

നിർദ്ദിഷ്ട എൻജിനീയറിങ് വിഷയങ്ങളിൽ ബിരുദമോ ബിരുദാന്തരബിരുമോ ഉള്ളവർക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഭാഗമായ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടിയിൽ (DRDO NSTL) ജൂനിയർ റിസർച്ച് ഫെല്ലോ ആകാൻ അവസരം.

ബിടെക്, ബിഇ, എംടെക്,എം ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് ഫെല്ലോകളെ തെരഞ്ഞെടുക്കുന്നത്. വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിലായി നിലവിൽ ഏഴ് ഫെല്ലോകളുടെ ഒഴിവാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ആവശ്യകത അനുസരിച്ച് എണ്ണത്തിൽ മാറ്റാം വരാം എന്ന് ഡി ആർ ഡി ഒ എൻ എസ് ടി എൽ വ്യക്തമാക്കിയിട്ടുണ്ട്.

വിജ്ഞാപനത്തിന് ഒപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോം പ്രിന് എടുത്ത് സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച് വേണം സമർപ്പിക്കേണ്ടത്.

തസ്തികയുടെ പേര്: ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്)

തസ്തികകളുടെ എണ്ണം : 07 (അഡ്മിനിസ്ട്രേറ്റീവ് ആവശ്യകതകൾ അനുസരിച്ച് വ്യത്യാസപ്പെടാം)

ശമ്പളം പ്രതിമാസം: 37,000 രൂപ + വീട്ടുവാടക അലവൻസ്

ബ്രാഞ്ചും ഒഴിവുകളുടെ എണ്ണവും

➤മെക്കാനിക്കൽ എൻജിനീയറിങ് : 03

➤ഇലക്‌ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്: 02

➤കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്: 01

➤ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് 01

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പ്രൊഫഷണൽ കോഴ്‌സിൽ (ബി ഇ./ബി ടെക്) ഒന്നാം ഡിവിഷനോടെ (60%അല്ലെങ്കിൽ തത്തുല്യഗ്രേഡ്) ബിരുദം, സാധുവായ നെറ്റ്/ഗേറ്റ് സ്‌കോർ.

അല്ലെങ്കിൽ ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഒന്നാം ഡിവിഷനോടെ ബന്ധപ്പെട്ട പ്രൊഫഷണൽ കോഴ്‌സിൽ (എംഇ./എംടെക്) ബിരുദാനന്തര ബിരുദം.

ബിരുദവും ബിരുദാനന്തര ബിരുദവും ഒരേ വിഷയത്തിൽ (ബ്രാഞ്ച്/വിഷയം) ആയിരിക്കണം.

ബിരുദവും ബിരുദാനന്തര ബിരുദവും ഒരേ വിഷയത്തിൽ (ബ്രാഞ്ച്/വിഷയം) ആയിരിക്കണം.

ശമ്പളം: 37,000 രൂപയും വീട്ടുവാടക അലവൻസും

കാലയളവ്: രണ്ട് വർഷം (നിയമങ്ങൾ പ്രകാരം നീട്ടാവുന്നതാണ്).

ഉയർന്ന പ്രായപരിധി: 28 വയസ്സ്.

എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യാ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്

10 രൂപ ക്രോസ്ഡ് ഇന്ത്യൻ പോസ്റ്റൽ ഓർഡർ അല്ലെങ്കിൽ "ദ് ഡയറക്ടർ, എൻഎസ്ടിഎൽ" എന്ന പേരിൽ വിശാഖപട്ടണത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അടയ്ക്കാം അല്ലെങ്കിൽ അക്കൗണ്ടിലേക്ക് ഓൺലൈൻ പേയ്‌മെന്റ്: ഡയറക്ടർ എൻഎസ്ടിഎൽ പബ്ലിക് ഫണ്ട് അക്കൗണ്ട്, എസ്ബിഐ എൻഎസ്ടിഎൽ ബ്രാഞ്ച്, എ/സി നമ്പർ 10364722847, ഐഎഫ്എസ്സി എസ്ബിഐഎൻ0011161.

എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകരെ ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി: 2026 ഫെബ്രുവരി 26

റിപ്പോർട്ടിങ് സമയം :രാവിലെ ഒമ്പത് മണി

അഭിമുഖം നടക്കുന്ന സ്ഥലം :

Naval Science & Technological

Laboratory, Vigyan Nagar, Near

N.A.D. Junction, Visakhapatnam,

Andhra Pradesh – 530 027

Career News: DRDO NSTL invites engineering graduates for Junior Research Fellow (JRF) posts through a walk-in interview on February 26. Check eligibility, venue, and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

RRTS - സെമി ഹൈസ്പീഡ് റെയിൽ; അറിയാം വ്യത്യാസങ്ങൾ

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT