Dredging Corporation of India Announces 28 Trainee Vacancies, Walk-in Interview in Kochi. ai image
Career

ഡ്രെഡ്ജിങ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ; അഭിമുഖം കൊച്ചിയിലും

ട്രെയിനി മറൈൻ എഞ്ചിനീയർ, ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ, എൻസിവി ട്രെയിനി വിഭാഗങ്ങളിലായി 28 ഒഴിവുകളാണുള്ളത്. ഫ്ലീറ്റ് പേഴ്സണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (DCIL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ട്രെയിനി മറൈൻ എഞ്ചിനീയർ, ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ, എൻസിവി ട്രെയിനി വിഭാഗങ്ങളിലായി 28 ഒഴിവുകളാണുള്ളത്. ഫ്ലീറ്റ് പേഴ്സണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളുടെ എണ്ണം

  • ട്രെയിനി മറൈൻ എഞ്ചിനീയർ – 14

  • ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ – 10

  • എൻസിവി ട്രെയിനി – 4

  • ഫ്ലീറ്റ് പേഴ്സണൽ – ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല

യോഗ്യത

  • ട്രെയിനി മറൈൻ എഞ്ചിനീയർ തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മറൈൻ എഞ്ചിനീയറിങ് ബിരുദം വേണം.

  • ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ തസ്തികയ്ക്ക് ബന്ധപ്പെട്ട എഞ്ചിനീയറിങ് ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇ.ടി.ഒ കോഴ്സും ആവശ്യമാണ്.

  • എൻസിവി ട്രെയിനിക്ക് പത്താം ക്ലാസ് വിജയവും അംഗീകൃത ജിപി റേറ്റിങ് പരിശീലനവും വേണം.

  • ഫ്ലീറ്റ് പേഴ്സണൽ തസ്തികകൾക്ക് ആവശ്യമായ മാരിടൈം സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയവും നിർബന്ധമാണ്.

അഭിമുഖത്തിന്റെ വിവരങ്ങൾ

നവംബർ 5ന് അഭിമുഖം നടക്കുന്ന വേദികൾ

  • കൊച്ചി: ഡി.സി.ഐ.എൽ, ഡോർ നമ്പർ 57/566 (D9), ചാക്കലക്കൽ ബിൽഡിങ്, കെ.പി. വള്ളോൺ റോഡ്, കടവന്ത്ര, കൊച്ചി – 682020.

  • ചെന്നൈ: ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഈസ്റ്റ് കോസ്റ്റ് റോഡ്, സെമ്മഞ്ചേരി, ചെന്നൈ – 600119.

  • കൊൽക്കത്ത: ഡി.സി.ഐ.എൽ, കെ.ഒ.പി.ടി ക്വാർട്ടേഴ്സ് B3, B5, നിമക്മഹൽ റോഡ്, കൊൽക്കത്ത – 700043.

  • വിശാഖപട്ടണം: ഡി.സി.ഐ.എൽ, ഡ്രെഡ്ജ് ഹൗസ്, എച്ച്.ബി. കോളനി, സീതമ്മധാര, വിശാഖപട്ടണം – 530022.

ഡ്രെഡ്ജ് മാസ്റ്റർ, ചീഫ് ഓഫീസർ, സെക്കൻഡ് ഓഫീസർ, തേർഡ് ഓഫീസർ, ചീഫ് എൻജിനീയർ ഓഫീസർ, സെക്കൻഡ് എൻജിനീയർ ഓഫീസർ, ഫോർത്ത് എൻജിനീയർ ഓഫീസർ, പെറ്റി ഓഫീസർ (ഡ്രെഡ്ജിങ്) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.

എന്നാൽ, ട്രെയിനി മറൈൻ എഞ്ചിനീയർ, ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ, എൻസിവി ട്രെയിനി തസ്തികകളിലേക്കുള്ള അഭിമുഖം നവംബർ 6ന് വിശാഖപട്ടണത്തെ ഡ്രെഡ്ജ് ഹൗസിൽ നടക്കും. ഉദ്യോഗാർഥികൾ അപേക്ഷാഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് ആവശ്യമായ രേഖകളും സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.dredge-india.com/career

https://dredge-india.com/files/WebsiteAdvNo042026.pdf

Dredging Corporation of India Announces 28 Trainee Vacancies, Walk-in Interview in Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ഫഹദ് ഇനി 'കരാട്ടെ ചന്ദ്രന്‍'; ബിഗ് ബജ്റ്റ് ചിത്രവുമായി ഭാവന സ്റ്റുഡിയോസ്

43 പന്തില്‍ 70 റണ്‍സ്, തിളങ്ങി ഗ്ലെന്‍ ഫിലിപ്പ്സ്; ഇന്ത്യയ്ക്ക് 181 റണ്‍സ് വിജയലക്ഷ്യം

വനിതാ പ്രീമിയര്‍ ലീഗ് താരലേലം കൊച്ചിയില്‍; കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍