ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (IICD) നടത്തുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. . ക്രാഫ്റ്റ് ആൻഡ് ഡിസൈൻ മേഖലയുമായി ബന്ധപ്പെട്ട വിവിധ ബിരുദ, ബിരുദാന്തര ബിരുദം, പിജി ഡിപ്ലോമ കോഴ്സുകൾ എന്നിവ ജയ്‌പുരിലെ ഈ സ്ഥാപനത്തിൽ പഠിക്കാം.
ഫാഷൻ ക്ലോത്തിങ് ഡിസൈൻ, ജ്വല്ലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ, സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേഡ് മെറ്റീരിയൽ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ എന്നിങ്ങനെ ഏഴ് സ്പെഷ്യലൈസേഷനുകളിലാണ് പ്രോഗ്രാമുകൾ. സർഗാത്മകവും വ്യത്യസ്തവുമായ തൊഴിലസവസരങ്ങൾ ലഭിക്കുന്ന കോഴ്സുകളാണിവ.
ഈ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
ബാച്ച്ലർ ഓഫ് ഡിസൈൻ (ബി ഡെസ്- B.Des) ഒരുവർഷത്തെ ഫൗണ്ടേഷൻ കോഴ്സ് ഉൾപ്പെടെ നാലുവർഷമാണ് പ്രോഗ്രാം. ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ് യോഗ്യത. ഇത്തവണ യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 180 സീറ്റുണ്ട്.
മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡിസ്- M.Des.) ഡിസൈൻ, ആർക്കിടെക്ചർ മേഖലകളിലെ ബിരുദധാരികൾക്കാണ് അവസരം. ബാച്ച്‌ലർ ഓഫ് ഡിസൈൻ, ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ, ബിഎ/ബിഎസ്‌സി /ബി വോക് ഡിസൈൻ, മറ്റേതെങ്കിലും ഡിസൈൻ/ആർക്കിടെക്ചർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 60 സീറ്റുണ്ട്. രണ്ടുവർഷമാണ് പ്രോഗ്രാം കാലയളവ്
പിജി ഡിപ്ലോമ ഇൻ ഡിസൈൻ ഫൗണ്ടേഷൻ. ഒരുവർഷ പ്രോഗ്രാമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 20 സീറ്റാണുള്ളത്.
പ്രവേശനരീതി: ഓൺലൈൻ പരീക്ഷ/ വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. ജനറൽ അവേർനസ്, ക്രിയേറ്റിവിറ്റി ആൻഡ് പെർസപ്ഷൻ ടെസ്റ്റ് (35 ശതമാനം മാർക്ക്), മെറ്റീരിയൽ, കളർ ആൻഡ് കൺസപ്ച്വൽ ടെസ്റ്റ് (45 ശതമാനം മാർക്ക്) എന്നിങ്ങനെ രണ്ടു ഭാഗങ്ങളടങ്ങിയതാണ് പരീക്ഷ. 20 ശതമാനം മാർക്ക് അഭിമുഖത്തിനാണ്.
1750 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷയിൽ താൽപ്പര്യമുള്ള സ്പെഷ്യലൈസേഷനുകൾ സൂചിപ്പിക്കണം. ജൂലൈയിൽ ക്ലാസുകൾ ആരംഭിക്കും.
അർഹതയുള്ളവർക്ക് സ്കോളർഷിപ്പടക്കമുള്ള സാമ്പത്തികസഹായങ്ങൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: www.iicd. ac.in, www.iicdadmissions.in ഫോൺ: 0141-2701203, 2701504. ഇ–മെയിൽ: admissi ons@iicd.ac.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates