How Students, Job Seekers and Professionals Can Improve English Through SWAYAM, DIKSHA, IGNOU and NIELIT Gemini AI
Career

ഇംഗ്ലീഷിനോടുള്ള പേടി മാറ്റാം; ഒപ്പമുണ്ട്, ഈ നാല് കോഴ്സുകൾ

ഇംഗ്ലീഷ് പഠിക്കാൻ ഫീസ് കുറഞ്ഞതും സൗജന്യവുമായ നാല് സർക്കാർ കോഴ്സുകൾ അറിയാം.

സമകാലിക മലയാളം ഡെസ്ക്

പഠനത്തിലും ജോലിയിലും ഇന്ന് ഇംഗ്ലീഷ് ഒരു പ്രധാന ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. പല കാരണങ്ങൾ കൊണ്ട് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പലർക്കും ബുദ്ധിമുട്ടാണ്.

ലോകത്തെമ്പാടും ജോലിതേടിയും വിദ്യാഭ്യാസത്തിനായും പോകാൻ ശ്രമിക്കുന്ന കാലത്ത് പലരുടെയും മുന്നിൽ ഉയരുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഇംഗ്ലീഷ് ഭാഷയാണ്.

ഇത് തൊഴിൽ സാധ്യതയെയും കരിയറിലെ മുന്നോട്ട് പോക്കിനെയും ഉന്നത പഠനത്തെയും ബാധിക്കുന്നുണ്ട്. മികച്ച രീതിയിൽ എഴുതാൻ കഴിയുന്നവർ പോലും സംസാരിക്കുന്നതിൽ പ്രയാസമനുഭവപ്പെടുന്നു.

ഇന്ത്യയ്ക്കകത്തും ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ് ജോലിസ്ഥലത്തെ അവശ്യ വൈദഗ്ധ്യമായി മാറിയിരിക്കുന്നു, ഇത് തൊഴിൽ സാധ്യതയെയും കരിയർ വളർച്ചയുടെയും കാര്യത്തിൽ നിർണ്ണായകമാകുന്നു. . , വർഷങ്ങളോളം ക്ലാസ് മുറികളിൽ പഠിച്ചിട്ടും വലിയൊരു വിഭാഗത്തിന് ഒഴുക്കോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് പ്രായോഗികമായ തടസ്സങ്ങൾ അനുഭവപ്പെടുന്നു.

ഇംഗ്ലീഷ് ഭാഷയിലെ പ്രായോഗിക പ്രാവീണ്യം പലപ്പോഴും മികച്ച ജോലികൾ, ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ വളർച്ച എന്നിവയുടെ കാര്യത്തിൽ നിർണ്ണായക സ്വാധീനമാണ് ചെലുത്തുന്നത്. കരിയർ മേഖലയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ 60 ശതമാനം പേർ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് വിലയിരുത്തുന്നത്.

ഇംഗ്ലീഷ് മനസ്സിലാക്കുന്നതിലല്ല, മറിച്ച് അത് ഉപയോഗിക്കുന്നതിലാണ് പരിമിതി. ഔപചാരിക വിദ്യാഭ്യാസത്തിൽ പലപ്പോഴും എഴുത്ത്, വ്യാകരണം എന്നിവയിലാണ് ഊന്നൽ നൽകുന്നത്. അതുകൊണ്ട് തന്നെ സംഭാഷണത്തിന് ഇത് പ്രധാന്യം നൽകുന്നില്ല. മികച്ച നേട്ടങ്ങളോടെ പരീക്ഷകൾ ജയിക്കുന്നവരും സ്പോക്കൺ ഇംഗ്ലീഷിൽ അല്ലെങ്കിൽ സംസാര ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനും കാര്യങ്ങൾ സ്വന്തം കാഴ്ചപ്പാടിൽ എഴുതി ഫലിപ്പിക്കുന്നതിലും പ്രായോഗിക പ്രയാസങ്ങൾ നേരിടുന്നു.

സർക്കാർ തലത്തിൽ നടത്തുന്ന കോഴ്സുകൾ ഇതിനൊരു പരിധി വരെ പരിഹാരം നൽകുന്നു. ശരിയായ ഇംഗ്ലീഷ് സംസാരിക്കുന്ന കോഴ്‌സ് തെരഞ്ഞെടുക്കുന്നത് പഠന ലക്ഷ്യങ്ങളെയും ആവശ്യമായ സംസാര പരിശീലനത്തിന്റെ നിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു. ഇഗ്നോ, സ്വയം, നീലിറ്റ്, ദിക്ഷ തുടങ്ങിയ സർക്കാർ കോഴ്സുകൾ വിശ്വാസ്യത, താങ്ങാനാവുന്ന ഫീസ്, ഘടനാപരമായ ഉള്ളടക്കം എന്നിവ ഉള്ളതാണ്

ദൈനംദിന, പ്രൊഫഷണൽ സാഹചര്യങ്ങളിൽ ഇംഗ്ലീഷ് മനസ്സിലാക്കുന്നതിൽ നിന്ന് ആത്മവിശ്വാസത്തോടെ അത് ഉപയോഗിക്കുന്നതിലേക്ക് മാറാൻ ലക്ഷ്യമിടുന്ന പഠിതാക്കൾക്ക്, പഠനത്തോടൊപ്പം പതിവ് സംസാര പരിശീലനവും അനിവാര്യമാണ്. . അത്തരത്തിലുള്ള നാല് കോഴ്സുകളെ കുറിച്ച് അറിയാം.

'സ്വയം' ഇംഗ്ലീഷ് ഭാഷാ കോഴ്സുകൾ

ദേശീയ തലത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമാണ് സ്വയം (SWAYAM) (സ്റ്റഡി വെബ്‌സ് ഓഫ് ആക്ടീവ്-ലേണിങ് ഫോർ യങ് ആസ്പയറിങ് മൈൻഡ്സ്). പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഇംഗ്ലീഷ് ഭാഷാ, ആശയവിനിമയ കോഴ്‌സുകൾ സ്വയം വഴി പഠിക്കാനാകും. ഇതിൽ സൗജന്യ പഠന സാധ്യതകളും ഉണ്ട്.

ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാനപരമായ ഘടകങ്ങൾ മുതൽ ഉന്നത നിലവാരമുള്ള നൈപുണികൾ വരെ നേടാനാകും.

അക്കാദമിക്, പ്രൊഫഷണൽ ആശയവിനിമയം എന്നിവയിൽ ശ്രദ്ധയൂന്നുന്നു. കേൾവി , വായന, എഴുത്ത് മൊഡ്യൂളുകൾ എന്നിവ ഇതിലെ പഠന പദ്ധതിയിൽ ഉൾപ്പെടുന്നു.

ഇഗ്നോ (IGNOU) സ്‌പോക്കൺ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേഷൻ കോഴ്‌സുകൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ-IGNOU) സ്‌പോക്കൺ ഇംഗ്ലീഷിലും കമ്മ്യൂണിക്കേഷൻ സ്‌കില്ലിലും സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തുന്നു. സർക്കാർ സർട്ടിഫിക്കേഷൻ ലഭിക്കുന്ന പഠനമാണിത്. തൊഴിലന്വേഷകർ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിവർക്കായാണ് ഈ കോഴ്‌സുകൾ വിഭാവനം ചെയ്തിട്ടുള്ളത്.

എഴുത്ത്, സംസാരം എന്നിങ്ങനെയുള്ള ആശയവിനിമയം കേട്ടും ഗ്രഹിച്ചും മനസ്സിലാക്കുന്നുള്ള കഴിവുകൾ വളർത്തുക എന്നതാണ് ഇഗ്നോ കോഴ്സുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഓൺലൈൻ മെറ്റീരിയലുകൾ, പ്രിന്റഡ് മെറ്റീരിയൽ, പ്രാദേശിക പഠന കേന്ദ്രങ്ങൾ എന്നിവ വഴിയാണ് ഇവർ പഠിപ്പിക്കുന്നത്.

നീലിറ്റ്( NIELIT) ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ കോഴ്സുകൾ

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT), അതിന്റെ നൈപുണ്യ വികസന പരിപാടികളുടെ ഭാഗമായി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ പഠനപരിശീലനം നൽകുന്നത്.

പ്രൊഫഷണൽ ആവശ്യങ്ങൾക്കായുള്ള ഫങ്ഷണൽ ഇംഗ്ലീഷ്,അഭിമുഖ, അവതരണ കഴിവുകൾ,ജോലിസ്ഥലത്തെ ആശയവിനിമയം എന്നിവ വികസിപ്പിക്കുന്നതിന് സഹായകമാണ് ഈ കോഴ്സ്

ഇംഗ്ലീഷ് ഭാഷ പ്രധാനമാകുന്ന ജോലികൾക്ക് ശ്രമിക്കുന്നവർക്കും വിദേശങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്നവർക്കും അനുഗുണമാണ് ഈ കോഴ്സ്,

ദിക്ഷ (DIKSHA) ഇംഗ്ലീഷ് കോഴ്സ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ദിക്ഷ (DIKSHA), വിവിധ സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത നിരവധി ഇംഗ്ലീഷ് പഠന കോഴ്സുകൾ ദിക്ഷ വഴി പഠിക്കാം

സ്പോക്കൺ ഇംഗ്ലീഷ് വീഡിയോ പാഠങ്ങൾ, പദാവലി, കേട്ടു മനസ്സിലാക്കുന്നതിനായുള്ള പാഠങ്ങൾ എന്നിവ ഇതിലുണ്ട്. തുടക്കക്കാർക്ക് ഗുണകരമായ രീതിയിൽ അനുയോജ്യമായ വാക്യ നിർമ്മാണ മൊഡ്യൂളുകൾ ഉൾപ്പെടുന്നു. അടിസ്ഥാന ഇംഗ്ലീഷ് പഠനത്തെ സഹായിക്കുന്നു എന്നതാണ് ഈ കോഴ്സിനുള്ള പ്രധാന പ്രത്യേകത.

Education News: Students, job seekers and working professionals looking to improve English writing and speaking skills can explore government-supported courses offered through SWAYAM, DIKSHA, IGNOU and NIELIT to build confidence in communication

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

'എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു'; 'മങ്കാത്ത' റീ റിലീസിൽ സംവിധായകൻ വെങ്കട്ട് പ്രഭു

'ആ വാര്‍ത്ത കണ്ട് ശബ്ദിക്കാനാകാതെ ഞാന്‍ നിന്നു'; പത്മരാജന്റെ ഓര്‍മയില്‍ വികാരഭരിതനായി വേണുഗോപാല്‍

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി സിപിഎം നേതാവ്

മധുരക്കൊതി ഇല്ലാതാക്കാൻ 'ചക്കരക്കൊല്ലി'; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

SCROLL FOR NEXT