Entrance exam Date announced for Nursing Post Basic Diploma courses  പ്രതീകാത്മകചിത്രം
Career

നഴ്സിങ് പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശന പരീക്ഷ സെപ്റ്റംബർ 15ന്, ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെസപ്ലിമെന്ററി പരീക്ഷ നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കും

സമകാലിക മലയാളം ഡെസ്ക്

പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വർഷ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ സപ്ലിമെ​ന്ററി പരീക്ഷകൾക്കുള്ള ഫീസ് ഇപ്പോൾ അടയ്ക്കാം. ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിലും ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിലും ഒഴിവുള്ള ബി ടെക് സീറ്റുകളിൽ പ്രവേശനം നടത്തുന്നു.

തിരുവനന്തപുരം, കണ്ണൂർ ഗവൺമെന്റ് നഴ്സിങ് കോളേജുകളിൽ നടത്തുന്ന വിവിധ നഴ്സിങ് വിഭാ​ഗങ്ങളിലേക്കുള്ള കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 നാണ് പ്രവേശന പരീക്ഷ നടത്തുക.

കാർഡിയോ തൊറാസിക്ക് നഴ്‌സിങ്, ക്രിട്ടിക്കൽ കെയർ നഴ്‌സിങ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിങ്, നിയോനേറ്റൽ നഴ്‌സിങ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ നടത്തുന്നത്.

2025-26 വർഷത്തെ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക് ഫോൺ: 0471-2560361, 362, 363, 364.

സീറ്റ് ഒഴിവ്

സ്‌പോട്ട് അഡ്മിഷൻ

ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് കീം (KEAM )റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി സെപ്റ്റംബർ 11 രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. വിശദവിവരങ്ങൾക്ക്: www.sctce.ac.in .

ബി ടെക് സീറ്റൊഴിവ്

ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 11 രാവിലെ 11 ന് മുൻപ് കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ : 7034635121. 9446700417.

സീറ്റ് ഒഴിവ്

കുറവൻകോണം സഹകരണ പരിശീലന കോളേജിൽഎച്ച് ഡി സി ആൻഡ് ബി എം കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. എസ് സി, എസ് ടി, ഒ ഇ സി വിഭാഗത്തിലാണ് സീറ്റുകൾ ഒഴിവുള്ളത്. വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ് ലഭിക്കും. ഡിഗ്രിയാണ് യോഗ്യത. ഫോൺ: 9961445003.

സപ്ലിമെന്ററി പരീക്ഷ

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വർഷ ആയൂർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയൂർവേദ തെറപ്പിസ്റ്റ്, ആയൂർവേദ നഴ്സിങ്) സപ്ലിമെന്ററി പരീക്ഷ 2025 നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കും

ഒരു വിഷയത്തിനു 110 രൂപ (നൂറ്റി പത്തു രൂപ) യാണ് ഫീസ്. ഫൈനില്ലാതെ സെപ്റ്റംബർ 25 വരെയും 25 രൂപ ഫൈനോടു കൂടി സെപ്റ്റംബർ 30 വരെയും ഫീസടയ്ക്കാം.

അപേക്ഷാഫോം www.govtayurvedacollegetvm.nic.in, www.gack.kerala.gov.in, www.ayurvedacollege.ac.in വെബ്സൈറ്റുകളിൽ ലഭിക്കും.

അപേക്ഷ ഫീസ് 0210-03-101-98 Exam fees and Other Fees' എന്ന ശീർഷകത്തിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടയ്ക്കാം.

പൂരിപ്പിച്ച അപേക്ഷകൾ, വിദ്യാർത്ഥി, കോഴ്‌സ് പഠിച്ച. സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൽമാർക്ക് നിശ്ചിത തീയതിക്കകം സമർപ്പിക്കണം. ഫോൺ: 0471-2339307.

Education News: Post Basic Nursing Diploma Entrance Exam Date Announced. Supplementary Exam Fee for Ayurveda Paramedical Courses Can Be Paid Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT