Government ITI Kalamassery Recruitment 2 Instructor Vacancies 
Career

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഇൻസ്‌ട്രക്ടർ ഒഴിവുകൾ; ദിവസവേതനം 1,120 രൂപ !

ദിവസവേതനമായി 1,120 രൂപ ലഭിക്കും. പരമാവധി പ്രതിമാസം 30,240 വരെ ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റത്തിൽ (AVTS) ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ദിവസവേതനമായി 1,120 രൂപ ലഭിക്കും. പരമാവധി പ്രതിമാസം 30,240 വരെ ലഭിക്കും.

കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ് – 1 ഒഴിവ്

  • മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

  • ഓട്ടോകാഡ് 2D, 3D, 3ds Max മേഖലകളിലാണ് ഒഴിവ്.

  • സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയും

  • ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവും

  • അല്ലെങ്കിൽ സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷം പ്രവർത്തന പരിചയവും കൂടാതെ ഓട്ടോകാഡിൽ മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും.

അഡ്വാൻസ്ഡ് വെൽഡിങ് – 1 ഒഴിവ്

  • ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

  • വെൽഡർ ട്രേഡിൽ NCVT സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തന പരിചയവും,

  • അല്ലെങ്കിൽ NAC സർട്ടിഫിക്കറ്റും ആറ് വർഷത്തെ പ്രവർത്തന പരിചയവും

  • അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവർത്തന പരിചയവും

  • അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും രണ്ട് വർഷത്തെ പ്രവർത്തന പരിചയവും.

താല്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 1 രാവിലെ 11 മണിക്ക് എ.വി.ടി.എസ്. പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 8089789828, 9495323026.

Government ITI Kalamassery Recruitment 2 Instructor Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ​ഗുണങ്ങൾ

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി