ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കേഡർ സ്ട്രെങ്ത്), ഫാർമസിസ്റ്റ് ഗ്രേഡ് II, നഴ്സിങ് അസിസ്റ്റന്റ് (പുരുഷൻ), നഴ്സിങ് അസിസ്റ്റന്റ് (സ്ത്രീ) എന്നീ തസ്തികകളിളാണ് ഒഴിവുകൾ ഉള്ളത്. 179 ദിവസത്തേക്ക് ആണ് നിയമനം.താൽപര്യമുള്ള ഉദ്യോഗാർഥികൾ 2026 ജൂലൈ 21-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
1. സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കേഡർ സ്ട്രെങ്ത്)
ഒഴിവ്: 1
യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത, ജനറൽ സിക്ക് നഴ്സിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിശീലനം,കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ രജിസ്ട്രേഷൻ.
പ്രായപരിധി: 18–36 വയസ് (01.01.2026 പ്രകാരം)
വേതനം: പ്രതിദിനം 1,100 രൂപ
ഒഴിവ്: 1
യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേരള സർക്കാർ അംഗീകരിച്ച കമ്പൗണ്ടിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 18–36 വയസ്
വേതനം: പ്രതിദിനം 900 രൂപ
3. നഴ്സിങ് അസിസ്റ്റന്റ് (പുരുഷൻ)
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. നഴ്സിങ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 18–36 വയസ്
വേതനം: പ്രതിദിനം 710 രൂപ
4. നഴ്സിങ് അസിസ്റ്റന്റ് (സ്ത്രീ)
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. നഴ്സിങ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 18–36 വയസ്
വേതനം: പ്രതിദിനം 710 രൂപ
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ 2026 ജൂലൈ 21-ന് നേരിട്ടുള്ള അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളും സഹിതം ഹാജരാകണം.
നിയമനം 179 ദിവസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും.
ഹിന്ദു മതവിശ്വാസികളായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ഉദ്യോഗാർഥികൾ അഭിമുഖത്തിന് ഒരു മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററുമായി 0487-2556335 (Ext. 251) എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates