HBCSE Recruitment 2026 walk-in interview for ITI, Diploma and Degree candidates HBCSE
Career

ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനിൽ ജോലി, ഐടിഐ ,ഡിപ്ലോമ, ബിരുദം ഉള്ളവർക്ക് അവസരം; ഏപ്രിൽ 13 മുതൽ 28 വരെ വാക്ക് ഇൻ ഇ​ന്റർവ്യൂവിൽ പങ്കെടുക്കാം

18,500 രൂപ മുതൽ 63,900 രൂപ വരെ ശമ്പളം ലഭിക്കുന്നവയാണ് ഈ ജോലികൾ

സമകാലിക മലയാളം ഡെസ്ക്

ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനി (HBCSE)ൽ വിവിധ തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം വഴിയാണ് നിയമനം.

പ്രൈമറി സ്കൂൾ മുതൽ ബിരുദ കോളേജ് തലം വരെയുള്ള ശാസ്ത്ര, ഗണിത വിദ്യാഭ്യാസത്തിൽ തുല്യതയും മികവും പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ശാസ്ത്ര സാക്ഷരതയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ (HBCSE).

ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം എന്നീ മേഖലകളിലെ റിസർച്ച് ആൻഡ് ഡെവലപ്മെ​ന്റ് രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് എച്ച്ബിസിഎസ്ഇ. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അസ്ട്രോണമി, ജൂനിയർ സയൻ എന്നിവയിലെ ഒളിമ്പ്യാഡ് പ്രോഗ്രാമുകൾക്കായുള്ള നോഡൽ സ്ഥാപനവുമാണ്.

മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ (TIFR) നേതൃത്വത്തിലുള്ള യൂണിറ്റായ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷൻ (HBCSE). ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവയുള്ളവർക്ക് തസ്തിക അനുസരിച്ച് അഭിമുഖത്തിൽ പങ്കെടുക്കാം.

നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് മതിയായ രേഖകകൾ സഹിതം വേണം വാക്ക് ഇൻ ഇ​ന്റ്ർവ്യൂവിൽ പങ്കെടുക്കേണ്ടത്. ഏപ്രിൽ 13 മുതൽ 28 വരെയുള്ള ദിവസങ്ങളിലായിട്ടാണ് അഭിമുഖം നടത്തുക. ഓരോ തസ്തികയ്ക്കും വ്യത്യസ്ത ദിവസങ്ങളിലാണ് അഭിമുഖം നടക്കുക.

പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ് - ബി,പ്രോജക്ട് അസിസ്റ്റന്റ് / ട്രേഡ്സ്മാൻ - ബി,പ്രോജക്ട് വർക്ക് അസിസ്റ്റന്റ്, ക്ലർക്ക് ട്രെയിനി,ടെക്നിക്കൽ ട്രെയിനി,ട്രേഡ്സ്മാൻ ട്രെയിനി തുടങ്ങിയ തസ്തികകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 18,500 രൂപ മുതൽ 63,900 രൂപ വരെ ശമ്പളം ലഭിക്കുന്നവയാണ് ഈ ജോലികൾ.

തസ്തികയും യോഗ്യതയും

പ്രോജക്റ്റ് സയന്റിഫിക് അസിസ്റ്റന്റ് – ബി (വിജ്ഞാൻ പ്രതിഭ പ്രോജക്ട്)

60% മാർക്കോടെ ബിഎസ്‌സി./ബി എസ്.

0–2 വർഷത്തെ പരിചയം

പ്രോജക്റ്റ് സയന്റിഫിക് അസിസ്റ്റന്റ് – ബി (ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് സെൽ)

ഫിസിക്സ്/ഇലക്ട്രോണിക്സ്/അസ്ട്രോണമി തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിഎസ്‌സി/ബിഎസ്.

പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ് - ബി (ഡിസൈൻ ആൻഡ് ടെക്നോളജി)

ഹോം സയൻസിൽ 60% മാർക്കോടെ ബി എസ്‌സി./ബിഎസ്./

പ്രോജക്ട് അസിസ്റ്റന്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് 50% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ സിജിപിഎയോടെ മുഴുവൻ സമയ ബിരുദം.

പ്രമുഖ സ്ഥാപനങ്ങളിൽ ക്ലറിക്കൽ ജോലികളിലും കത്തിടപാടുകളിലും കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

ടൈപ്പിങ്ങിലുള്ള പരിജ്ഞാനം.

പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തെക്കുറിച്ചുള്ള അറിവ്,

പ്രോജക്ട് ട്രേഡ്സ്മാൻ- ബി

നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (NCVT) നൽകുന്ന ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക്‌സിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC).

ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം.

അല്ലെങ്കിൽ

നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (NCVT) നൽകുന്ന ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക്‌സിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC).

ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം.

പ്രോജക്ട് വർക്ക് അസിസ്റ്റന്റ്

അംഗീകൃത ബോർഡിൽ നിന്ന് പത്താംക്ലാസോ തത്തുല്യയോഗ്യതയോ പാസായിരിക്കണം.

കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

ക്ലർക്ക് ട്രെയിനി

ബിരുദം, ടൈപ്പിങ്ങിലും കമ്പ്യൂട്ടറിലും പരിജ്ഞാനം

ടെക്നിക്കൽ ട്രെയിനി (സിവിൽ)

സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ

ട്രേഡ്സ്മാൻ ട്രെയിനി (കാർപെന്റർ/പ്ലംബർ)

60% മാർക്കോടെ ഐടിഐ/എൻടിസി.

തസ്തികയുടെ പേരും ശമ്പളവും

പ്രോജക്റ്റ് സയന്റിഫിക് അസിസ്റ്റന്റ് - ബി :63,900 രൂപ

പ്രോജക്റ്റ് അസിസ്റ്റന്റ് / ട്രേഡ്സ്മാൻ - ബി :41,100 രൂപ

പ്രോജക്റ്റ് വർക്ക് അസിസ്റ്റന്റ് :32,300 രൂപ

ക്ലർക്ക് ട്രെയിനി :22,000 രൂപ

ടെക്നിക്കൽ ട്രെയിനി :23,000 രൂപ

ട്രേഡ്സ്മാൻ ട്രെയിനി : 18,500 രൂപ

അപേക്ഷിക്കാനുള്ള ഫോം ഇവിടെ കാണാം

വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം

Job Alert: Homi Bhabha Centre for Science Education (HBCSE) has announced job opportunities for ITI, Diploma, and Degree holders. Walk-in interviews will be conducted from April 13 to April 28, 2026. Check eligibility, posts, and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തി; എലിവിഷം കഴിച്ച് ആത്മഹത്യാ ശ്രമം; യുവാവ് പിടിയിൽ

നേപ്പാളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം, ബലേന്ദ്ര ഷാ പരിഷ്‌കാരങ്ങള്‍ തുടരുന്നു

വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം 'പണി' മുടക്കും

ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് ഹൈക്കോടതിയിൽ ജോലി നേടാം; അകെ 300 ഒഴിവുകൾ

SCROLL FOR NEXT