HLL Lifecare recruitment 2026 for nurse, paramedical, and non-medical posts at Chittaranjan National Cancer Institute  @HLLLifecare
Career

എച്ച്എൽഎൽ ലൈഫ് കെയറിൽ മെഡിക്കൽ, നോൺ-മെഡിക്കൽ തസ്തികകളിൽ നിരവധി ഒഴിവ്, മാർച്ച് 29 വരെ അപേക്ഷിക്കാം

കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനു (CNCI) വേണ്ടി HLL ലൈഫ് കെയർ ലിമിറ്റഡ് നിയമനം നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്,വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നോൺ- മെഡിക്കൽ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ. കൊൽക്കത്തയിലെയും ന്യൂടൗണിലെയും ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (സിഎൻസിഐ) നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 79 തസ്തികകളിലാണ് ഒഴിവുകൾ നികത്തുന്നതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

ഡോക്ടറും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബി സി റോയിയുടെ പരിശ്രമത്തിലാണ് ചിത്തരഞ്ജൻ കാൻസർ ആശുപത്രി (സിസിഎച്ച്) സ്ഥാപിതമായത്. 1950ലാണ് ഈ ആശുപത്രി ആരംഭിച്ചത്. ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ ഭൂമിയും സ്വത്തും സംഭാവനയായി സ്വീകരിച്ചു കൊണ്ടാണ് ഈ ആശുപത്രി ആരംഭിച്ചത്.

അതിന് ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. തുടക്കത്തിൽ ഇത് ഒരു കാൻസർ ചികിത്സാ കേന്ദ്രമായിരുന്നു, സർക്കാർ ധനസഹായമുള്ള സംഘടനകളുടെ സഹായത്തോടെ അടിസ്ഥാന, ക്ലിനിക്കൽ ഗവേഷണ മേഖലകളിൽ ക്രമേണ അതിന്റെ പ്രവർത്തനങ്ങൾ വികസിപ്പിച്ചു.

1957 ൽ ഇന്ത്യാ ഗവൺമെന്റിന്റെ ധനസഹായത്തോടെ ചിത്തരഞ്ജൻ നാഷണൽ കാൻസർ സെന്റർ (സിഎൻസിആർസി) ആയി മാറി. നിലവിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണിത്.

സ്റ്റാഫ് നഴ്‌സ്, ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, , പേഷ്യന്റ് കെയർ മാനേജർ,സൂപ്പർവൈസർ (ഇലക്ട്രിക്കൽ) അസിസ്റ്റന്റ് ലൈബ്രേറിയൻ, സൂപ്പർവൈസർ (ഫയർ ആൻഡ് സേഫ്റ്റി), സോഷ്യൽ വർക്കർ, സ്റ്റോർ എക്സിക്യൂട്ടീവ്, ടെലിഫോൺ ഓപ്പറേറ്റർ, ബില്ലിങ് സൂപ്പർവൈസർ, ബില്ലിങ് അസിസ്റ്റന്റ്, കാഷ്യർ എന്നിവയുൾപ്പെടെ 79 തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വിവിധ തസ്തികളിൽ വിവിധ യോഗ്യതകളും വ്യത്യസ്ത കാലയളവുകളിലെ പ്രവൃത്തി പരിചയവുമാണ് ആവശ്യം. യോഗ്യതയും താൽപ്പര്യവുമുള്ളവർ ഓൺലൈൻ ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം.

ഓരോ തസ്തികയിലും ഉള്ള ഒഴിവുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടില്ല. ഉയർന്ന പ്രായപരിധി മാർച്ച് ഒന്ന് അടിസ്ഥാനമാക്കി 40 വയസ്സാണ്.

അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിനെ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി വിളിക്കും. ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് [CNCI] ആയിരിക്കും അഭിമുഖം നടത്തുക.

നഴ്സിങ് സ്റ്റാഫ്: സ്റ്റാഫ് നഴ്സ്-I, II, III; സീനിയർ സ്കെയിൽ, ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് തുടങ്ങിയവ

ടെക്നീഷ്യൻ സ്റ്റാഫ്: ഒടി ടെക്നീഷ്യൻ, ഐസിയു ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, റേഡിയോതെറപ്പി ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, , മോളിക്യുലാർ പതോളജി ടെക്നീഷ്യൻ തുടങ്ങിയവ.

പാരാമെഡിക്കൽ സ്റ്റാഫ്: ക്ലിനിക്കൽ ഫാർമസിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, അസിസ്റ്റന്റ് ഡയറ്റീഷ്യൻ തുടങ്ങിയവ

നോൺ-മെഡിക്കൽ സ്റ്റാഫ്: മെഡിക്കൽ സെക്രട്ടറി, ഐടി എക്സിക്യൂട്ടീവ്, ബില്ലിങ് സൂപ്പർവൈസർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, പേഷ്യന്റ് കെയർ മാനേജർ,സൂപ്പർവൈസർ (ഇലക്ട്രിക്കൽ) അസിസ്റ്റന്റ് ലൈബ്രേറിയൻ, സൂപ്പർവൈസർ (ഫയർ ആൻഡ് സേഫ്റ്റി), സോഷ്യൽ വർക്കർ, സ്റ്റോർ എക്സിക്യൂട്ടീവ്, ടെലിഫോൺ ഓപ്പറേറ്റർ, ബില്ലിങ് സൂപ്പർവൈസർ, ബില്ലിങ് അസിസ്റ്റന്റ്, കാഷ്യർ തുടങ്ങിയവ.

യോഗ്യത, പ്രവൃത്തിപരിചയം തസ്തികകൾ എന്നിവ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 29 വൈകുന്നേരം അഞ്ച് മണി

അപേക്ഷ സമർപ്പിക്കാനുള്ള ഗൂഗിൾ ഫോം ലിങ്ക് ഇവിടെ കാണാം.

Job Alert: HLL Lifecare Recruitment 2026 invites applications for nurse, paramedical, and non-medical posts at Chittaranjan National Cancer Institute. Apply online before March 29. Check eligibility and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ഇര്‍ഷാദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മുസ്ലീം ലീഗ്

ഐപിഎല്ലില്‍ നിന്ന് പിന്മാറി ബെന്‍ ഡക്കറ്റ്‌; നിയമ നടപടിയുമായി ഡൽഹി ക്യാപിറ്റൽസ് ?

അഞ്ച് വർഷങ്ങൾക്ക് ശേഷം 'ദൃശ്യം 2' ബിഗ് സ്‌ക്രീനിലേക്ക്‌; വിഷു കളറാക്കാൻ ജോർജുകുട്ടി വരുന്നു, റിലീസ് തീയതി

പരിശോധന ശക്തമാക്കി, ഹെല്‍മറ്റ് ഇല്ലാതെ യാത്ര, ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടി

'ഞാൻ പാണൻ അല്ല, പുലയൻ അല്ല, പറയൻ അല്ല!', എന്തൊരു വെറുപ്പിക്കൽ ആണ്'; 'ആട് 3'യിലെ ക്ലീറ്റസിനെതിരെ വിമർശനം

SCROLL FOR NEXT