How to Become a Meteorologist, Courses, Top Colleges and Job Opportunities 
Career

മഴയും മേഘങ്ങളും ഇനി വെറും കാഴ്ചകളല്ല, കരിയറാക്കാം; കാലാവസ്ഥാ ശാസ്ത്രം പഠിക്കാം

പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ ലോകത്ത് കാലാവസ്ഥാ വിദഗ്ധരുടെ പ്രാധാന്യവും അവസരങ്ങളും ഏറെ വർധിച്ചിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

മഴ എപ്പോൾ പെയ്യും? വരും ദിവസങ്ങളിൽ കാലാവസ്ഥ എങ്ങനെയായിരിക്കും? മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരങ്ങൾ കണ്ടെത്തുന്ന മേഖലയാണ് മീറ്റിയോറോളജി അഥവാ അന്തരീക്ഷശാസ്ത്രം.

കാലാവസ്ഥയിലെ മാറ്റങ്ങൾ കൃത്യമായി വിലയിരുത്തി മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഈ ശാസ്ത്രശാഖയ്ക്ക് സാധിക്കുന്നു. പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ ലോകത്ത് കാലാവസ്ഥാ വിദഗ്ധരുടെ പ്രാധാന്യവും അവസരങ്ങളും ഏറെ വർധിച്ചിരിക്കുകയാണ്.

ഈ മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മീറ്റിയോറോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകൾ പഠിക്കാൻ ഇപ്പോൾ അവസരമുണ്ട്. അന്തരീക്ഷം, കാലാവസ്ഥാപ്രവചനം, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകിയാണ് മിക്ക കോഴ്സുകളും തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിരുദം മുതൽ പി.എച്ച്.ഡി വരെ നേടാനുള്ള അവസരവുമുണ്ട്.

എവിടെ പഠിക്കാം?

  • കുസാറ്റ് (CUSAT): എം.എസ്.സി മീറ്റിയോറോളജി, എം.ടെക്, പിഎച്ച്.ഡി.

  • പൂനെ സർവകലാശാല: എം.ടെക് ഇൻ അറ്റ്‌മോസ്ഫെറിക് സയൻസ്.

  • ഐ.ഐ.എസ്.സി ബംഗളൂരു: എം.എസ്.സി (എൻജിനിയറിംഗ്), പിഎച്ച്.ഡി.

  • ഐ.ഐ.ടി ഡൽഹി/മദ്രാസ്/ഖരഗ്പൂർ: എം.ടെക്, എം.എസ് (ആർ), പിഎച്ച്.ഡി.

  • ഐ.ഐ.ആർ.എസ് ഡെറാഡൂൺ: എം.ടെക് ഇൻ റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്.

  • ആന്ധ്ര/ഭാരതിയാർ സർവകലാശാല: എം.എസ്.സി മീറ്റിയോറോളജി.

  • ഐ.ഐ.ടി.എം പൂനെ: 18 മാസത്തെ ട്രെയിനിംഗ്, പിഎച്ച്.ഡി (CSIR NET വേണം).

  • ഐ.ഐ.എസ്.ടി തിരുവനന്തപുരം: എം.ടെക് ഇൻ എർത്ത് സിസ്റ്റം സയൻസ്.

പഠനവിഷയങ്ങൾ

  • ഏറോണമി

  • അറ്റ്‌മോസ്ഫെറിക് ഇലക്ട്രിസിറ്റി / കെമിസ്ട്രി

  • ജനറൽ സർക്കുലേഷൻ ഓഫ് ദി അറ്റ്‌മോസ്ഫിയർ

  • അറ്റ്‌മോസ്ഫെറിക് ഫിസിക്സ്

  • അറ്റ്‌മോസ്ഫെറിക് സയൻസ്

  • അറ്റ്‌മോസ്ഫെറിക് വേവ്സ്

  • ക്ലൗഡ് ഫിസിക്സ്

  • കൺഡൻസേഷൻ

  • മാരിടൈം മീറ്റിയോറോളജി

  • മീറ്റിയോറോളജിക്കൽ ഒപ്റ്റിക്സ്

  • മൈക്രോമീറ്റിയോറോളജി

  • ഓസോൺ പാളി

  • പ്രസിപ്പിറ്റേഷൻ

  • റഡാർ മീറ്റിയോറോളജി

  • റേഡിയേറ്റീവ് ട്രാൻസ്ഫർ

  • സാറ്റലൈറ്റ് മീറ്റിയോറോളജി

  • ട്രോപ്പിക്കൽ മീറ്റിയോറോളജി

  • സിനോപ്റ്റിക് ചാർട്ടുകൾ

  • വെതർ ഫോർകാസ്റ്റിംഗ് & പ്രെഡിക്ഷൻ

കോഴ്സ് കഴിഞ്ഞാൽ എവിടെ ജോലി നേടാം?

ഇന്ത്യൻ മീറ്റിയോറോളജിക്കൽ വകുപ്പ് (IMD), ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റികൾ, ആസൂത്രണ ബോർഡുകൾ, DRDO അടക്കമുള്ള രാജ്യരക്ഷാ വകുപ്പ്, പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി (IITM), ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ഉൾപ്പെടെയുള്ള ഐ.എസ്.ആർ.ഓ (ISRO) സ്ഥാപനങ്ങൾ, വിവിധ വിമാനത്താവളങ്ങൾ എന്നിവടങ്ങളിലെല്ലാം മികച്ച ജോലി സാധ്യതകളുണ്ട്.

How to Become a Meteorologist, Courses, Top Colleges and Job Opportunities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനാണ് ഡിഎച്ച്എസ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്'; ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന, കസേരകളി തുടരുന്നു

വായ പൊത്തി സംസാരിച്ചു; പരാ​ഗ്വെ താരത്തിന് ചുവപ്പ് കാർ‍ഡ്! ചരിത്രത്തിൽ ആദ്യം

'കഥയൊന്നും എനിക്ക് മനസിലായില്ല, ടൊവി അങ്കിളിനെ കണ്ടിട്ടാണ് ഞാൻ ഇതിൽ വന്നത് തന്നെ'; 'ബാല'നിലെ ആദിശേഷൻ പറയുന്നു

65ാം സെക്കന്‍ഡില്‍ ഒറ്റ ഗോള്‍! 10 പോരായിട്ടും കുലുങ്ങാതെ പരാഗ്വെ; തുർക്കി ലോകകപ്പിൽ നിന്ന് പുറത്ത്

കയ്യിൽ 'പ്ലാൻ ബി' വേണം! നീറ്റ് പരീക്ഷയുടെ മാനസിക സമ്മർദം ഒഴിവാക്കാം