HPCL Announces 116 Officer Vacancies Across Multiple Departments 
Career

HPCL: 116 ഓഫീസർ ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് മുതൽ ചീഫ് ജനറൽ മാനേജർ വരെ

തസ്തിക അനുസരിച്ച് 30,000 മുതൽ 2,80,000 രൂപ വരെ ശമ്പളം ലഭിക്കും. ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകൾക്ക് 30,000–1,20,000 രൂപ വരെയും, ഉയർന്ന തസ്തികകൾക്ക് 60,000 മുതൽ 2,80,000 രൂപ വരെ ശമ്പളവുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) വിവിധ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 116 ഒഴിവുകളാണ് ഉള്ളത്. ജൂനിയർ എക്സിക്യൂട്ടീവ്, സീനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, ചീഫ് ജനറൽ മാനേജർ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം. ഓൺലൈനായി ജൂലൈ 1 മുതൽ ജൂലൈ 20 വരെ അപേക്ഷിക്കാം.

ഒഴിവുകൾ

  • ജൂനിയർ എക്സിക്യൂട്ടീവ് – കെമിക്കൽ: 37

  • ജൂനിയർ എക്സിക്യൂട്ടീവ് – ഫയർ & സേഫ്റ്റി: 17

  • സീനിയർ ഓഫീസർ – സെയിൽസ്: 52

  • അസിസ്റ്റന്റ് മാനേജർ/മാനേജർ – പ്രോജക്ട്സ്: 5

  • മറ്റ് സീനിയർ തസ്തികകൾ: 5

വിദ്യാഭ്യാസ യോഗ്യത

  • ജൂനിയർ എക്സിക്യൂട്ടീവ് – കെമിക്കൽ: കെമിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ റെഗുലർ ഡിപ്ലോമ.

  • ജൂനിയർ എക്സിക്യൂട്ടീവ് – ഫയർ & സേഫ്റ്റി: ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദം, ഫയർ ആൻഡ് സേഫ്റ്റിയിൽ ഡിപ്ലോമ, കൂടാതെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.

  • സീനിയർ ഓഫീസർ – സെയിൽസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/കെമിക്കൽ/സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും 2 വർഷത്തെ ഫുൾടൈം എംബിഎ/പിജിഡിഎമ്മും.

  • അസിസ്റ്റന്റ് മാനേജർ/മാനേജർ – പ്രോജക്ട്സ്: സിവിൽ എഞ്ചിനീയറിങ്ങിൽ 4 വർഷത്തെ ബിരുദം.

  • ചീഫ് മാനേജർ/ഡിജിഎം – ടെക്നിക്കൽ സർവീസസ്: കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം (എംബിഎ അഭികാമ്യം).

  • സീനിയർ മാനേജർ/ചീഫ് മാനേജർ/ഡിജിഎം – ഇക്കണോമിസ്റ്റ്: ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/എനർജി പ്ലാനിങ് എന്നിവയിൽ ബിരുദാനന്തര ബിരുദം.

  • ഡിജിഎം/ജിഎം – ഗ്യാസ് സോഴ്സിങ് ആൻഡ് മാർക്കറ്റിങ്: ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദവും 2 വർഷത്തെ ഫുൾടൈം എംബിഎയും.

  • ഡിജിഎം/ജിഎം/സിജിഎം – സെയിൽസ് ആൻഡ് മാർക്കറ്റിങ്: കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം (എംബിഎ അഭികാമ്യം)

പ്രായപരിധി

തസ്തിക അനുസരിച്ച് പരമാവധി 25 മുതൽ 56 വയസ്സ് വരെ. എസ്‌സി/എസ്‌ടി, ഒബിസി, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

അപേക്ഷാ ഫീസ്

  • UR/OBC/EWS: ₹1,180

  • SC/ST/PwBD: ഫീസ് ഇല്ല

ശമ്പളം

തസ്തിക അനുസരിച്ച് 30,000 മുതൽ 2,80,000 രൂപ വരെ ശമ്പളം ലഭിക്കും. ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകൾക്ക് 30,000–1,20,000 രൂപ വരെയും, സീനിയർ ഓഫീസർ, മാനേജർ, ജനറൽ മാനേജർ തുടങ്ങിയ ഉയർന്ന തസ്തികകൾക്ക് 60,000 മുതൽ 2,80,000 രൂപ വരെ ശമ്പളവുമാണ് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന് പുറമെ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും കമ്പനി ചട്ടപ്രകാരം ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

ഉദ്യോഗാർഥികളെ കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), ഗ്രൂപ്പ് ടാസ്ക്, പേഴ്സണൽ ഇന്റർവ്യൂ, രേഖാ പരിശോധന, ആവശ്യമായ തസ്തികകളിൽ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും മെഡിക്കൽ പരിശോധനയും അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.hindustanpetroleum.com/documents/pdf/Officers%2026-27.pdf

HPCL Announces 116 Officer Vacancies Across Multiple Departments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധീരനെയും പ്രതാപനെയും കുറിച്ചാണോ പറഞ്ഞത്?; പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം'

'കോംബോ ഓഫർ' കെണിയായി; ഷവർമയും ഷവായിയും കഴിച്ച് 21 പേർക്ക് ഭക്ഷ്യവിഷബാധ

മെസിക്ക് കിട്ടാത്ത 'റെഡ് കാർഡ്' ബലോ​ഗനും കിട്ടി; 'ഫിഫയുടെ ഇരട്ടത്താപ്പിന് കൊടുക്കണം അവാർഡ്!' (വിഡിയോ)

ഒറ്റയടിക്ക് 165 ദിർഹം വർധനവ്! പാസ്‌പോർട്ട് പുതുക്കൽ ഫീസിൽ ഞെട്ടി പ്രവാസികൾ; പുനപരിശോധിക്കണമെന്ന് ആവശ്യം

'എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ'; രണ്ടര ലക്ഷം കിട്ടുമെന്ന് രേണു; കാണാന്‍ പോകാത്തത് എന്തുകൊണ്ടെന്ന് കിച്ചു