പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് & രസായൻ ലിമിറ്റഡ് (HURL) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എക്സിക്യൂട്ടീവ്, ഫിക്സഡ് ടേം കോൺട്രാക്ട്, നോൺ-എക്സിക്യൂട്ടീവ് വിഭാഗങ്ങളിലായി ആകെ 78 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദം മുതൽ എം.ബി.ബി.എസ് വരെ യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26.
പ്രോസസ് എഞ്ചിനീയറിങ് — 5 ഒഴിവ്
O&U (ഓഫ്‌സൈറ്റ് & യൂട്ടിലിറ്റീസ് ) — 5 ഒഴിവ്
അമോണിയ — 3 ഒഴിവ്
യൂറിയ — 5 ഒഴിവ്
ഇലക്ട്രിക്കൽ — 2 ഒഴിവ്
മെക്കാനിക്കൽ — 2 ഒഴിവ്
ഐ.ടി. – SAP FICO — 1 ഒഴിവ്
ഐ.ടി. – SAP MM — 1 ഒഴിവ്
ഐ.ടി. – SAP SD — 1 ഒഴിവ്
ഹ്യൂമൻ റിസോഴ്‌സ് — 5 ഒഴിവ്
മാർക്കറ്റിങ് — 3 ഒഴിവ്
യോഗ്യത: തസ്തികയ്ക്ക് അനുസരിച്ച് കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യുട്ടർ സയൻസ്/ഐ.ടി, HR, അഗ്രിക്കൾച്ചർ തുടങ്ങിയ മേഖലകളിലെ ബിരുദം/ബിരുദാനന്തര യോഗ്യത ആവശ്യമാണ്. പല തസ്തികകൾക്കും കുറഞ്ഞത് 60 ശതമാനം മാർക്കും 2 മുതൽ 7 വർഷം വരെ പ്രവൃത്തിപരിചയവും വേണം.
തസ്തിക: ഡെപ്യൂട്ടി മാനേജർ / അസിസ്റ്റന്റ് മാനേജർ / ഓഫീസർ
യോഗ്യത: MBBS ബിരുദം ഉണ്ടായിരിക്കണം. കൂടാതെ ഇൻഡസ്ട്രിയൽ ഹെൽത്ത് മേഖലയിൽ കുറഞ്ഞത് 3 മാസത്തെ അംഗീകൃത പരിശീലന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ഹെൽത്തിൽ ഡിപ്ലോമ ആവശ്യമാണ്.
ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ്
O&U (ഓഫ്‌സൈറ്റ് & യൂട്ടിലിറ്റീസ് ) - 6 ഒഴിവ്
അമോണിയ - 7 ഒഴിവ്
യൂറിയ - 3 ഒഴിവ്
ഇൻസ്ട്രുമെന്റേഷൻ - 12 ഒഴിവ്
UPH ഓപ്പറേഷൻസ് - 8 ഒഴിവ്
ക്വാളിറ്റി അഷ്വറൻസ് & ഇൻസ്പെക്ഷൻ - 7 ഒഴിവ്
യോഗ്യത: നോൺ-എക്സിക്യൂട്ടീവ് തസ്തികകൾക്ക് 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‌സി. യോഗ്യത വേണം. കെമിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് യോഗ്യത വേണ്ടത്. യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates