IAF Agniveervayu Recruitment 2027, Apply by February 1 @IAF_MCC
Career

പ്ലസ് ടു, ഡിപ്ലോമ പൂർത്തിയാക്കിയോ?, ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു ആകാം; അവസാന തീയതി ഫെബ്രുവരി 01

അഗ്നിവീർവായു പ്രവേശന നമ്പർ 01/2027 പ്രകാരം ഇന്ത്യയിലെ വിവാഹിതരല്ലാത്ത പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 01.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ വ്യോമസേന (Indian Air Force) അഗ്നിവീർവായു തസ്തികകളിലേക്ക് നിയമനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അഗ്നിവീർവായു പ്രവേശന നമ്പർ 01/2027 പ്രകാരം ഇന്ത്യയിലെ വിവാഹിതരല്ലാത്ത പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 01.

വിദ്യാഭ്യാസ യോഗ്യത (സയൻസ് വിഭാഗം):

1. 10+2 / ഇന്റർമീഡിയറ്റ്:
അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് മാത്‍സ്,ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ 10+2 / ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ പാസായിരിക്കണം.
മൊത്തം മാർക്കിൽ കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്കും നിർബന്ധമാണ്.

2. എൻജിനീയറിങ് ഡിപ്ലോമ (3 വർഷം):
അംഗീകൃത പോളിടെക്നിക് സ്ഥാപനങ്ങളിൽ നിന്ന് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി / ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ശാഖകളിൽ ഏതെങ്കിലും ഒന്നിൽ 3 വർഷത്തെ ഡിപ്ലോമ പാസായിരിക്കണം. ഡിപ്ലോമ കോഴ്സിൽ മൊത്തം 50% മാർക്കും ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്കും ഉണ്ടായിരിക്കണം. (ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഇല്ലെങ്കിൽ, ഇന്റർമീഡിയറ്റ്/മാട്രിക്കുലേഷൻ തലത്തിലെ ഇംഗ്ലീഷ് മാർക്ക് പരിഗണിക്കും.)

3. വൊക്കേഷണൽ കോഴ്സ് (2 വർഷം):

അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, മാത്‍സ് എന്നീ നോൺ-വൊക്കേഷണൽ വിഷയങ്ങളോടുകൂടിയ 2 വർഷത്തെ വൊക്കേഷണൽ കോഴ്സ് പാസായിരിക്കണം. വൊക്കേഷണൽ കോഴ്സിൽ മൊത്തം 50% മാർക്കും ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്കും നിർബന്ധമാണ്.
(വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഇല്ലെങ്കിൽ, ഇന്റർമീഡിയറ്റ്/മാട്രിക്കുലേഷൻ തലത്തിലെ ഇംഗ്ലീഷ് മാർക്ക് പരിഗണിക്കും.)

സയൻസ് ഒഴികെയുള്ള വിഷയങ്ങൾക്ക്

അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഇന്റർമീഡിയറ്റ് / 10+2 / തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തം മാർക്കിൽ കുറഞ്ഞത് 50% മാർക്ക് ആവശ്യമാണ്. ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്ക് നിർബന്ധമാണ്.

അല്ലെങ്കിൽ

അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് 2 വർഷത്തെ വൊക്കേഷണൽ കോഴ്സ് പാസായിരിക്കണം. വൊക്കേഷണൽ കോഴ്സിൽ മൊത്തം 50% മാർക്കും ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്കും ഉണ്ടായിരിക്കണം. വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ, ഇന്റർമീഡിയറ്റ്/മാട്രിക്കുലേഷൻ തലത്തിലെ ഇംഗ്ലീഷ് മാർക്ക് പരിഗണിക്കും.

പ്രായപരിധി

കുറഞ്ഞ പ്രായം: 01 ജനുവരി 2006-ന് ശേഷം ജനിച്ചിരിക്കണം.
പരമാവധി പ്രായം: 01 ജൂലൈ 2009-ന് മുൻപ് ജനിച്ചിരിക്കരുത്.

തെരഞ്ഞെടുപ്പ് നടപടിക്രമത്തിലെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളുടെ എൻറോൾമെന്റ് തീയതിയിലെ പ്രായം 21 വയസ്സ് ആയിരിക്കണം.

ഓൺലൈൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. വിശദമായ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://iafrecruitment.edcil.co.in/agniveervayu/pdffiles/Advt%20Agniveervayu%2001%20of%2027.pdf

Job alert: IAF Agniveervayu Recruitment 2027 Notification Released, Apply by February 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലെ ആടിയ നെയ്യ് വില്‍പ്പനയിലെ കൊള്ള; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍, 36 ലക്ഷം രൂപയുടെ ക്രമക്കേട്

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലില്‍

വർധമാൻ മഹാവീർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം നേടാം

വണ്ണം കുറയ്ക്കാനും സൗന്ദര്യത്തിനും ഈ ചായ മതി

SCROLL FOR NEXT