ICAR-IISR Kozhikode Recruitment Young Professional and Field Assistant Posts Open 
Career

കോഴിക്കോട് സ്പൈസസ് റിസർച്ചിൽ ഒഴിവുകൾ; ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആണുള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.സെപ്റ്റംബർ 7, 8, 9, 10 തീയതികളിലാണ് അഭിമുഖം നടക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. യങ് പ്രൊഫഷണൽ-I, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലായി അകെ നാല് ഒഴിവുകൾ. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആണുള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.സെപ്റ്റംബർ 7, 8, 9, 10 തീയതികളിലാണ് അഭിമുഖം നടക്കുന്നത്.

യങ് പ്രൊഫഷണൽ-I

യോഗ്യത: ബി.എസ്‌സി അഗ്രികൾച്ചർ, ബോട്ടണി, ബയോകെമിസ്ട്രി അല്ലെങ്കിൽ കെമിസ്ട്രി

പ്രവൃത്തിപരിചയം: ചില തസ്തികകളിൽ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

ശമ്പളം: 30,000 രൂപ.

പ്രായപരിധി: 21 മുതൽ 45 വയസ് വരെ

ഫീൽഡ് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം: ഒരു ഒഴിവ്

യോഗ്യത: 10+2 സയൻസ് അല്ലെങ്കിൽ അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ബോട്ടണി, ലൈഫ് സയൻസസ് എന്നിവയിൽ ഡിപ്ലോമ/ബി.എസ്‌സി

ശമ്പളം: പ്രതിമാസം 25,000 രൂപ

പ്രായപരിധി: 21 മുതൽ 45 വയസ് വരെ

അഭിമുഖത്തിന്റെ തീയതിയും സമയവും

യങ് പ്രൊഫഷണൽ-I തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 7,8, 9 തീയതികളിൽ രാവിലെ 10 മണിക്ക് നടക്കും. ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ രാവിലെ 10 മണിക്കാണ് .

റിപ്പോർട്ടിങ് സമയം എല്ലാ ദിവസവും രാവിലെ 9.30ന് ആണ് വൈകിയെത്തുന്നവരെ അഭിമുഖത്തിന് അനുവദിക്കില്ല. അഭിമുഖ സമയത്ത് ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://spices.res.in/jobs

ICAR-IISR Kozhikode Recruitment Young Professional and Field Assistant Posts Open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ അറബിക്കടലിന് അപ്പുറം അഴുക്കുചാലില്‍ എറിയണം; നിലപാടില്‍ മാറ്റമില്ലെന്ന് കെ എം ഷാജി

പ്രഖ്യാപനങ്ങളിൽ മുങ്ങി കാലവർഷ ദുരിതാശ്വാസം; വീട് വൃത്തിയാക്കാനുള്ള പതിനായിരം രൂപയും അനിശ്ചിതത്വത്തിൽ; ഉത്തരവിലെ അവ്യക്തതയിൽ കുരുങ്ങി സഹായധനം

സിറ്റി ലൈഫും മുടി കൊഴിച്ചിലും; സ്കാൽപ്പ് സംരക്ഷിക്കാൻ 5 ശീലങ്ങൾ

ദേവ്ദത്ത് പടിക്കല്‍ പൊരുതുന്നു; 300 കടന്ന് ഇന്ത്യ, 4 വിക്കറ്റുകള്‍ വീണു

സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെത്താത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം; സ്കൂൾ മേധാവിയുടെ പ്രസ്താവന വിവാദത്തിൽ