IDBI Bank Specialist Officer recruitment 2026 with applications open until April 8 IDBI
Career

50,000 രൂപ മുതൽ 1,20,940 രൂപ വരെ ശമ്പളം,ഐഡിബിഐ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം

ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റ​ന്റ് ജനറൽ മാനേജർ. മാനേജർ. ജൂനിയർ അസിസ്റ്റ​ന്റ് മാനേജർ എന്നീ തസ്തികളിലായി 33 ഒഴിവുകളാണ് ഉള്ളത്

സമകാലിക മലയാളം ഡെസ്ക്

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ ബാങ്ക്)യിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ നിയമനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ന് (മാർച്ച് 25 ) മുതൽ ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം.

ഓഡിറ്റ് - ഇൻഫർമേഷൻ സിസ്റ്റം (ഐഎസ്), റിസ്ക് മാനേജ്മെന്റ് - ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് എംഐഎസ് (ഐടി ആൻഡ് എംഐഎസ്), സെക്യൂരിറ്റി ഓഫീസർ എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റ​ന്റ് ജനറൽ മാനേജർ. മാനേജർ. ജൂനിയർ അസിസ്റ്റ​ന്റ് മാനേജർ എന്നീ തസ്തികളിലായി 33 ഒഴിവുകളാണ് ഉള്ളത്. ഐടി, ഇൻഫർമേഷൻ സെക്യൂരിറ്റി, ഓഡിറ്റ്, സെക്യൂരിറ്റി മാനേജ്‌മെന്റ് എന്നീ മേഖലകളിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് ഐഡിബിഐ ബാങ്ക് കരിയർ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

തസ്തിക , ഗ്രേഡ്, പ്രായപരിധി

ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം) – ഗ്രേഡ് ഡി: 35 -45 വയസ്സ്

അസിസ്റ്റന്റ് ജനറൽ മാനേജർ (എജിഎം) – ഗ്രേഡ് സി : 28 -40 വയസ്സ്

മാനേജർ – ഗ്രേഡ് ബി: 25 -35 വയസ്സ്

ജൂനിയർ അസിസ്റ്റന്റ് മാനേജർ - ഗ്രേഡ് ഒ (സെക്യൂരിറ്റി ഓഫീസർ): 50 വയസ്സ്

യോഗ്യതയും പ്രവൃത്തി പരിചയവും

ഓഡിറ്റ് – ഇൻഫർമേഷൻ സിസ്റ്റം (ഐഎസ്) – ഗ്രേഡ് സി

യോഗ്യത:ഐടി/സിഎസ്/ഇലക്ട്രോണിക്സ് മുതലായവയിൽ ബി ടെക്/ബിഇ അല്ലെങ്കിൽ സാധുവായ സിഐഎസ്എ സർട്ടിഫിക്കേഷനോടുകൂടിയ ബിരുദം.

പ്രവൃത്തി പരിചയം:

ഓഫീസർ അല്ലെങ്കിൽ തത്തുല്യമായി കുറഞ്ഞത് ഏഴ് വർഷം, അതിൽ നാല് വർഷം ഐഎസ് ഓഡിറ്റ്/സൈബർ സെക്യൂരിറ്റി ഓഡിറ്റിൽ.

റിസ്ക് മാനേജ്മെന്റ് – ഇൻഫർമേഷൻ സെക്യൂരിറ്റി – ഗ്രേഡ് സി ആൻഡ് ബി

യോഗ്യത:സിഎസ്/ഐടി/ഇലക്ട്രോണിക്സ് മുതലായവയിൽ ബി.ഇ./ബിടെക് അല്ലെങ്കിൽ എംസിഎ/എംഎസ്സി (സിഎസ്/ഐടി).

പ്രവൃത്തി പരിചയം:

ഗ്രേഡ് സിക്ക്: കുറഞ്ഞത് ഏഴ് വർഷം, അതിൽ നാല് വർഷം ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ .

ഗ്രേഡ് ബിക്ക്: കുറഞ്ഞത് നാല് വർഷം, അതിൽ രണ്ട് വർഷം ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ

ഐടി ആൻഡ് എംഐഎസ് ഗ്രേഡ് ഡി,സി ആൻഡ് ബി

യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്‌ട്രോണിക്‌സ് മുതലായവയിൽ ബിരുദം (ബിരുദാനന്തര ബിരുദം അഭികാമ്യം).

പ്രവൃത്തി പരിചയം:

ഗ്രേഡ് ഡിക്ക്: കുറഞ്ഞത് 10 വർഷം,

ഗ്രേഡ് സിക്ക്: കുറഞ്ഞത് ഏഴ് വർഷം,

ഗ്രേഡ് ബിക്ക്: കുറഞ്ഞത് നാല് വർഷം

സെക്യൂരിറ്റി ഓഫീസർ - ഗ്രേഡ് ഒ

യോഗ്യത: പ്ലസ്ടു/ ഡിപ്ലോമ പാസ് അല്ലെങ്കിൽ തത്തുല്യം.

പ്രവൃത്തി പരിചയം:

ഇന്ത്യൻ ആർമി/നേവി/വ്യോമസേനയിൽ നിന്ന് വിരമിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) തസ്തികയിൽ കുറഞ്ഞത് 15 വർഷത്തെ സേവനം

ശമ്പളം

ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം) – ഗ്രേഡ് ഡി: 102300-120940 രൂപ സ്കെയിൽ (നഗരം അനുസരിച്ച് അലവൻസുകൾ ഉൾപ്പടെ പ്രതിമാസം 197,000 രൂപ വരെ ലഭിക്കാം).

അസിസ്റ്റന്റ് ജനറൽ മാനേജർ (എജിഎം) – ഗ്രേഡ് സി: 85920-105280 രൂപ സ്കെയിൽ (നഗരം അനുസരിച്ച് അലവൻസുകൾ ഉൾപ്പടെ പ്രതിമാസം 164,000 രൂപ വരെ ലഭിക്കാം)

മാനേജർ – ഗ്രേഡ് ബി : 64820- 93960 ( നഗരം അനുസരിച്ച് അലവൻസുകൾ ഉൾപ്പടെ പ്രതിമാസം 124,000 രൂപ വരെ ലഭിക്കാം)

ജൂനിയർ അസിസ്റ്റന്റ് മാനേജർ - ഗ്രേഡ് ഒ (സെക്യൂരിറ്റി ഓഫീസർ) :പ്രതിവർഷം 6.14 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെ (സിടിസി അടിസ്ഥാനത്തിൽ)

അപേക്ഷാ ഫീസ്

ജനറൽ / ഇഡബ്ല്യുഎസ് / ഒബിസി: 1050 രൂപ. (അപേക്ഷാ ഫീസും ഇ​ന്റിമേഷൻ ചാർജും ജിഎസ്ടിയും ഉൾപ്പെടെ )

എസ്‌സി / എസ്ടി / പിഡബ്ല്യുഡി: 250 രൂപ (ഇ​ന്റിമേഷൻ ചാർജും ജിഎസ്ടിയും മാത്രം)

തെരഞ്ഞെടുപ്പ് രീതി:

അപേക്ഷകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക മാനദണ്ഡമാക്കി ഗ്രൂപ്പ് ചർച്ച (ജിഡി), വ്യക്തിഗത അഭിമുഖം (പിഐ) എന്നിവയുടെ അടിസ്ഥാനാത്തിലായിരിക്കും നിയമനം.

ഓൺലൈനിൽ അപേക്ഷിക്കേണ്ട അവസാന തീയതി :ഏപ്രിൽ എട്ട്

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Job Alert: IDBI Bank Recruitment 2026 invites applications for Specialist Officer posts. Apply online before April 8. Check eligibility, salary, selection process, and important details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ഇര്‍ഷാദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മുസ്ലീം ലീഗ്

'കേരളത്തില്‍ ബിജെപി അന്യഗ്രഹജീവികളെപ്പോലെ; കോട്ടിട്ട നേതാവും മുണ്ടിട്ട നേതാവും ഒരുപോലെ കള്ളം പറയുന്നു'

'കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റും, അഞ്ച് ഗ്യാരന്റികള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവം യുഡിഎഫിനുണ്ട്'

യു പ്രതിഭയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ്; മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടെന്ന് സതീശന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'കൂടുതല്‍ ബഹളംവെച്ചാല്‍ പ്രസംഗം നിര്‍ത്തും'; പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

SCROLL FOR NEXT