IFFCO has invited applications for the Agriculture Graduate Trainee (AGT) post at its field offices across India ai image
Career

ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ

പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് പരിഗണിക്കപ്പെടുകയും ചെയ്താൽ 37,000–70,000 രൂപ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കർഷകർക്ക് വളവും കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന പ്രമുഖ സഹകരണ സ്ഥാപനമായ ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) അഗ്രിക്കൾച്ചർ ഗ്രാജുവേറ്റ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ ഉണ്ട്‌. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14.

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് B.Sc. അഗ്രിക്കൾച്ചർ നാലു വർഷത്തെ ബിരുദം.

  • ജനറൽ, OBC വിഭാഗക്കാർക്ക് കുറഞ്ഞത് 60 ശതമാനം മാർക്കും SC/ST വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും വേണം.

  • അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം.

  • ഹിന്ദി പരിജ്ഞാനം അധിക യോഗ്യതയായി പരിഗണിക്കും.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

പ്രായപരിധി

അപേക്ഷകന്റെ പരമാവധി പ്രായം 30 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

സ്റ്റൈപൻഡ് & പരിശീലന കാലയളവ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം ഒരു വർഷത്തെ പരിശീലനം നൽകും. പരിശീലന കാലയളവിൽ പ്രതിമാസം 33,300 സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് പരിഗണിക്കപ്പെടുകയും ചെയ്താൽ 37,000–70,000 രൂപ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കാം.

തിരഞ്ഞെടുപ്പ്

പ്രിലിമിനറി ഓൺലൈൻ ടെസ്റ്റ്, ഫൈനൽ ഓൺലൈൻ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ ഓൺലൈനായി മാത്രം സമർപ്പിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുക്കുമ്പോൾ ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധമായും ഉണ്ടായിരിക്കണം. പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://iffco-public-assets.s3.ap-south-1.amazonaws.com/s3fs-public/2026-10/Advertisement%20for-the-post-of-Agriculture-Graduate-Trainee.pdf?VersionId=i3.TtpCAgNdb4fRD_soFchZRBvvALDJ

IFFCO has invited applications for the Agriculture Graduate Trainee (AGT) post at its field offices across India. Candidates with a four-year full-time B.Sc Agriculture degree can apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'അത്ഭുതദ്വീപിന് ഫസ്റ്റ് ഡെ ഫുള്‍ കൂവലായിരുന്നു'; പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു

6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന്‍ എസ്എഫ്‌ഐക്കാരനാണ്'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ