Applications open for IFTK B.Des Fashion entrance exam from March 24. IFTK
Career

ഫാഷൻ ടെക്നോളജിയിൽ താൽപ്പര്യമുണ്ടോ? കേരളത്തിൽ പഠിച്ച് ഫാഷനിൽ ബിഡെസ് നേടാം; ഐഎഫ് ടികെ പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 24 മുതൽ അപേക്ഷിക്കാം

മെയ് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

സമകാലിക മലയാളം ഡെസ്ക്

ഫാഷൻ രംഗത്ത് ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ആ മേഖലയെ കുറിച്ച് പഠിച്ച് ബിരുദം നേടാൻ അവസരം. ഫാഷൻ രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകളും പാരമ്പര്യ രീതികളും എല്ലാം പഠിക്കാനും തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന കോഴ്സാണ് ഫാഷൻഡിസൈനിലെ ബാച്ചിലർ ഓഫ് ഡിസൈൻ പ്രോഗ്രാം.

കൊല്ലം വെള്ളിമണിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐഎഫ് ടികെ IFTK) കഴിഞ്ഞ പത്ത് വർഷമായി നാല് വർഷ ബിരുദ കോഴ്സ് ഈ മേഖലയിൽ നടത്തുന്നു.

ഫാഷൻ രംഗത്ത് കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സ്ഥാപനം. 2014-15 അധ്യയന വർഷത്തിലാണ് കേരള സർവകലാശാലയുടെ അഫിലിയേഷനോടെ ഐ എഫ് ടികെയിൽ കോഴ്‌സ് ആരംഭിച്ചത്.

2019-20 അക്കാദമിക് വർഷം മുതൽ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ (എഐസിടിഇ) അംഗീകാരം ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐഎഫ്ടികെ) 60 വിദ്യാർത്ഥികളുള്ള ഫാഷൻ ഡിസൈനിൽ നാല് വർഷത്തെ മുഴുവൻ സമയ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെഎസ്) ബിരുദം കോഴ്സ് നടത്തുന്നതിന് അംഗീകാരം നേടി. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐഎഫ്ടികെ).

കേരള സർക്കാരിനു കീഴിലുള്ളതും, എഐസിടിഇ(AICTE) അംഗീകാരമുള്ളതും, കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തതുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (IFTK) യുടെ 2026-2027 അധ്യയന വർഷത്തേക്കുള്ള ബാച്ചിലർ ഓഫ് ഡിസൈൻ(ബി ഡെസ്, B Des) - ഫാഷൻ ഡിസൈൻ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എൽ ബി എസ് വഴി വേണം പ്രവേശന പരീക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. നാളെ മുതൽ ( മാർച്ച് 24 )മുതൽ അപേക്ഷിച്ചു തുടങ്ങാം. മെയ് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

പ്രവേശന പരീക്ഷ ജൂൺ രണ്ടാമത്തെ ആഴ്ചയിൽ നടത്തും. ജൂലൈ രണ്ടാമത്തെ ആഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും.

ഐ എഫ് ടി കെ യുടെ ബിഡെസ് പ്രോഗ്രാമിനെ കുറിച്ച്

കോഴ്‌സ്: ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) - ഫാഷൻ ഡിസൈൻ

കോഴ്സ് കാലയളവ്: നാല് വർഷം (എട്ട് സെമസ്റ്ററുകൾ)

സീറ്റുകളുടെ എണ്ണം: 60

യോഗ്യത: അപേക്ഷകർ അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് പ്ലസ്ടു (അല്ലെങ്കിൽ തത്തുല്യം) പാസായിരിക്കണം. എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന അഭിരുചി പരീക്ഷയിൽ യോഗ്യത നേടിയാൽ മാത്രമേ പ്രവേശനം ലഭിക്കൂ.

അപേക്ഷിക്കേണ്ട വിധം

എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പോർട്ടൽ വഴി അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ, പ്രവേശന പരീക്ഷ, അലോട്ട്മെന്റ് എന്നിവയെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ LBS, IFTK എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന ദിവസം: മാർച്ച് 24

അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : മെയ് 31 (31.05.2026 ) ആണ്.

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

അപേക്ഷാ ഫീസ്, ട്യൂഷൻ ഫീസ് തുടങ്ങിയവ

പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനൊപ്പം അപേക്ഷാ ഫീസ് ആയ 1,500 രൂപ അടയ്ക്കണം.

പ്രവേശന ലഭിച്ചു കഴിഞ്ഞാൽ ഒടുക്കേണ്ട ഫീസ്

ട്യൂഷൻ ഫീസ്: സെമസ്റ്ററിന് 48000 രൂപ (ആകെ എട്ട് സെമസ്റ്ററിനുമായി 3,84,000 രൂപ)

പ്രവേശന സമയത്ത് ഒറ്റത്തവണ ഫീസ്:

സെക്യൂരിറ്റി ഡെപ്പോസിറ്റ്: 5000 രൂപ (ഒറ്റത്തവണ റീഫണ്ട് ചെയ്യാവുന്നതാണ്)

രജിസ്ട്രേഷൻ ഫീസ്: 2000രൂപ

Education News: Institute of Fashion Technology Kerala (IFTK) invites applications for B.Des in Fashion admission 2026. Candidates can apply for the entrance exam from March 24. Check eligibility and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ യുവതി പ്രവേശന വിലക്ക് തുടരണം; നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

10 കിലോ ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന പ്രചാരണം; വ്യാജമെന്ന് കേന്ദ്രം

ലോക്‌സഭാ സീറ്റുകള്‍ 816; സ്ത്രീകള്‍ക്ക് 273; കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210; വനിത സംവരണ ബില്‍ നടപ്പാക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം

ചര്‍ച്ച പരാജയം; വ്യാഴാഴ്ച മുതല്‍ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപി സീല്‍; അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ല, ഇടവേള പ്രഖ്യാപിച്ച് ട്രംപ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT