ടൂറിസം,ഹോസ്പിറ്റാലിറ്റി രംഗത്ത് വലിയ വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ അന്തരാഷ്ട്ര തലത്തിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ ഈ മേഖലയിൽ വരും വർഷങ്ങളിൽ വലിയ തൊഴിൽ സാധ്യതയുണ്ടെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
ഈ രംഗത്ത് ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർ പഠിച്ചിരിക്കേണ്ട ഒരു കോഴ്സ് ആണ് ബി.എസ്‌സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നടത്തുന്ന ഈ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയായ NCHM JEE 2026-ന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. https://nta.ac.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജനുവരി 25 വരെ അപേക്ഷകൾ സമർപ്പിക്കാം. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽ പ്രവേശനം നേടാൻ ഈ പരീക്ഷയിലെ റാങ്ക് നിർണ്ണായകമാണ്.
യോഗ്യത: പ്ലസ് ടു പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഇപ്പോൾ പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. സെപ്തംബർ 30 തിനകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
പരീക്ഷാ രീതി: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ആയിട്ടാണ് എൻ.ടി.എ ഇത് നടത്തുന്നത്. ന്യൂമറിക്കൽ എബിലിറ്റി, റീസണിങ്, ജനറൽ നോളജ്, ഇംഗ്ലീഷ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പരീക്ഷയിലുണ്ടാകും.
പരീക്ഷാ തീയതിയും സമയവും:
2026 ഏപ്രിൽ 25-ന് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ 3 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.
സീറ്റുകൾ: രാജ്യത്തെ 21 സെൻട്രൽ ഐ.എച്ച്.എമ്മുകൾ, 27 സ്റ്റേറ്റ് ഐ.എച്ച്.എമ്മുകൾ, ഒരു പൊതുമേഖലാ സ്ഥാപനം, 29 സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലായി 12,000-ത്തോളം സീറ്റുകളിലേക്കാണ് പ്രവേശനം.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ NTA-യുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ നിശ്ചിത സൈസിൽ അപ്‌ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് https://nta.ac.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates