India Exim Bank Recruitment 2026, 120 Vacancies for Management Trainees and Managers. 
Career

ഇന്ത്യ എക്സിം ബാങ്കിൽ 120 ഒഴിവുകൾ; മാനേജ്മെന്റ് ട്രെയിനി, മാനേജർ തസ്തിക; ഇപ്പോൾ അപേക്ഷിക്കാം...

ആകെ 120 ഒഴിവുകളാണുള്ളത്. ഇതിൽ 90 ഒഴിവുകൾ മാനേജ്മെന്റ് ട്രെയിനിക്കും 30 ഒഴിവുകൾ മാനേജർ തസ്തികയിലുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഇന്ത്യ എക്സിം ബാങ്ക്) മാനേജ്മെന്റ് ട്രെയിനി, മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 120 ഒഴിവുകളാണുള്ളത്. ഇതിൽ 90 ഒഴിവുകൾ മാനേജ്മെന്റ് ട്രെയിനിക്കും 30 ഒഴിവുകൾ മാനേജർ തസ്തികയിലുമാണ്. ഓൺലൈൻ അപേക്ഷകൾ നവംബർ 27ന് ആരംഭിക്കും. ഡിസംബർ 11 ആണ് അവസാന തീയതി.

1. മാനേജ്മെന്റ് ട്രെയിനി

ഒഴിവുകൾ: 90

യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബിരുദവും ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ് അല്ലെങ്കിൽ ഫോറിൻ ട്രേഡിൽ സ്പെഷ്യലൈസേഷനുള്ള രണ്ടുവർഷത്തെ ഫുൾടൈം എം.ബി.എ./പി.ജി.ഡി.ബി.എ./പി.ജി.ഡി.ബി.എം./എം.എം.എസ് അല്ലെങ്കിൽ സി.എ യോഗ്യതയും. മറ്റ് വിഭാഗങ്ങൾക്ക് പ്രത്യേക യോഗ്യതകളുണ്ട്.

പ്രവൃത്തിപരിചയം: പൊതുവായി നിർബന്ധമല്ല; വിഭാഗമനുസരിച്ച് വ്യത്യാസപ്പെടാം.

പ്രായപരിധി: 21–28 വയസ്സ് (2026 നവംബർ 1ന്).

ശമ്പളം: പരിശീലനകാലത്ത് പ്രതിമാസം 65,000 രൂപ. പരിശീലനശേഷം ഡെപ്യൂട്ടി മാനേജർ തസ്തിക; വാർഷിക സി.ടി.സി. ഏകദേശം 25 ലക്ഷം രൂപ.

2. മാനേജർ

ഒഴിവുകൾ: 30

യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ വിജ്ഞാപനപ്രകാരമുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സി.എ യോഗ്യതയും.

പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് നാലുവർഷം.

പ്രായപരിധി: 24–30 വയസ്സ് (2026 നവംബർ 1ന്).

ശമ്പളം: 64,820–93,960 രൂപ ശമ്പള സ്കെയിൽ; വാർഷിക സി.ടി.സി. ഏകദേശം 30 ലക്ഷം രൂപ

പൊതുവിവരങ്ങൾ

പ്രായ ഇളവ്: എസ്.സി./എസ്.ടി. 5 വർഷം, ഒ.ബി.സി. 3 വർഷം; ഭിന്നശേഷിക്കാർക്ക് 10–15 വർഷം വരെ.

അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 600 രൂപ ; എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/ഇ.ഡബ്ല്യു.എസ്./വനിതകൾ 100 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും അഭിമുഖവും. വെയിറ്റേജ് 70:30.

അപേക്ഷാ തീയതി: നവംബർ 27–ഡിസംബർ 11, 2026.

ഔദ്യോഗിക വെബ്സൈറ്റ്: https://www.eximbankindia.in/

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക. https://www.eximbankindia.in/sites/default/files/2026-11/MT%20%20M%20Recruitment%20Advertisement%2012-11-2026%201.pdf

India Exim Bank Recruitment 2026, 120 Vacancies for Management Trainees and Managers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെയും ടിവി രാജേഷിനെയും വെറുതെ വിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍

ഒരു വര്‍ഷം പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ പല ബാങ്കുകളിലായി നിക്ഷേപിച്ചാല്‍ പ്രശ്‌നമുണ്ടോ?; വിശദമായി അറിയാം

അസം ഖാന് ഇടക്കാല ജാമ്യം നൽകിയതിനെതിരെയുള്ള ഇഡിയുടെ ഹർജി തള്ളി സുപ്രീം കോടതി

അഖിലേഷ് യാദവ് നയിച്ച സമാജ്‌വാദി പാർട്ടി റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് ബിജെപി നേതാവിൻറെ മകന് ദാരുണാന്ത്യം

6 ക്യാച്ചുകള്‍, 2 സ്റ്റംപിങ്; ലിറ്റൻ ദാസിന് ലോക റെക്കോർഡ്!