Indian Air Force Opens Group C Recruitment for MTS Posts  
Career

എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

പത്താം ക്ലാസ് പാസായ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ തപാൽ മുഖേന അയക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ വ്യോമസേന ( IAF) ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിൽ നിയമനം നടത്താൻ വിജ്ഞാപനം പുറത്തിറക്കി. ബംഗളൂരുവിലെ എച്ച് ക്യു മെയ്ന്റനൻസ് കമാൻഡ് വിമാനപുരയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) തസ്തികയിലേക്കാണ് നിയമനം. ആകെ 6 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് പാസായ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ തപാൽ മുഖേന അയക്കണം.

യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (Matriculation) വിജയിച്ചിരിക്കണം.

  • വാച്ച്മാൻ, ലസ്കാർ, ജെസ്റ്റെനർ ഓപ്പറേറ്റർ, ഗാർഡനർ എന്നീ ജോലികളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

  • അപേക്ഷകർക്ക് കുറഞ്ഞത് 18 വയസും പരമാവധി 25 വയസും പ്രായമുണ്ടായിരിക്കണം.

  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയാണ് പ്രായം കണക്കാക്കുന്നതിനുള്ള കട്ട് ഓഫ് തീയതിയായി പരിഗണിക്കുക.

തെരഞ്ഞെടുപ്പ് രീതി

  • അപേക്ഷകളിലെ പ്രായം, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കറ്റുകൾ എന്നിവ പരിശോധിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കും

  • യോഗ്യത നേടിയവരെ എഴുത്തുപരീക്ഷയ്ക്ക് വിളിക്കും.

  • ജനറൽ ഇന്റലിജൻസ് & റീസണിംഗ്,ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്,ജനറൽ ഇംഗ്ലീഷ്,ജനറൽ അവയർനെസ് എന്നി വിഷയങ്ങളിൽ ആകും ചോദ്യങ്ങൾ ഉണ്ടാകുക.

  • ചോദ്യപേപ്പർ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകും.

  • എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് രേഖാ പരിശോധന ഉണ്ടായിരിക്കും. അതിന് ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഈ തസ്തികയ്ക്ക് 7-ാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവൽ-1 ശമ്പളമാണ് ലഭിക്കുക. അടിസ്ഥാന ശമ്പളം 18,000 രൂപയും അതിനൊപ്പം DA, HRA, മറ്റ് അലവൻസുകൾ എന്നിവ ഉൾപ്പെടെ പ്രതിമാസം ഏകദേശം 28,000 മുതൽ 35,000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. ഇത് കൂടാതെ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 27.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://indianairforce.nic.in/

Indian Air Force Opens Group C Recruitment for MTS Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

'മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും കൂടെ അഭിനയിക്കണം'; റീല്‍സില്‍ നിന്നും റീലിലേക്ക്; 'ബാലന്‍ തൂക്കിയ' അമ്മൂമ്മ

കൊട്ടിയൂരില്‍ അത്തം ചതുശ്ശതവും വാളാട്ടവും തേങ്ങയേറും; തൃക്കലശാട്ടോടെ ഇന്ന് ഉത്സവം സമാപിക്കും

'എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടപ്പെടും'; പ്രചാരണത്തില്‍ വിശദീകരണവുമായി കേന്ദ്രം

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം: അയല്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി