Indian Army JAG Entry 2026: Apply for 10 Law Graduate Officer Vacancies. special arrangement
Career

ഇന്ത്യൻ ആർമിയിൽ അഡ്വക്കേറ്റ് ആയാലോ? നിയമ ബിരുദധാരികൾക്ക് അവസരം, മികച്ച ശമ്പളം

പരിശീലന കാലയളവിൽ പ്രതിമാസം 56,100 രൂപ സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ ആർമിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷ, വനിതൾക്ക് ആണ് അവസരം. അപേക്ഷകർ നിയമ ബിരുദധാരികൾ ആയിരിക്കണം. ആകെ 10 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഓഗസ്റ്റ് 17 വൈകിട്ട് 3 മണിവരെ അപേക്ഷിക്കാം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

ഇവിടെ ക്ലിക്ക്  ചെയ്യുക

തസ്തിക

  • ഷോർട് സർവീസ് കമ്മീഷൻ (JAG) – ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച്

ഒഴിവുകൾ

  • ആകെ: 10 (പുരുഷൻമാർക്കും വനിതകൾക്കും ചേർന്ന്)

പ്രായപരിധി

  • 2027 ജനുവരി 1-ന് 21 മുതൽ 27 വയസ്സ് വരെ

  • ജനന തീയതി 2000 ജനുവരി 2-നും 2006 ജനുവരി 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ആയിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് 3 വർഷമോ 5 വർഷമോ ദൈർഘ്യമുള്ള LLB ബിരുദം

  • കുറഞ്ഞത് 55% മാർക്ക്

  • ബാർ കൗൺസിൽ അഭിഭാഷകനായി രജിസ്റ്റർ ചെയ്യാൻ യോഗ്യത ഉണ്ടായിരിക്കണം.

  • CLAT PG 2026 പരീക്ഷയിൽ സാധുവായ സ്കോർ നിർബന്ധമാണ്. മറ്റ് വർഷങ്ങളിലെ CLAT PG സ്കോർ പരിഗണിക്കില്ല.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (OTA)യിൽ പരിശീലനം നൽകും. പരിശീലന കാലയളവിൽ പ്രതിമാസം 56,100 സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.

നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം ലെവൽ-10 പ്രകാരം ₹56,100 മുതൽ ₹1,77,500 വരെ ആയിരിക്കും. ഇതിനുപുറമെ പ്രതിമാസം ₹15,500 മിലിട്ടറി സർവീസ് പേ (MSP), കൂടാതെ മറ്റ് അലവൻസുകളും അർഹത അനുസരിച്ച് ലഭിക്കും. ഇതോടെ വാർഷിക മൊത്തം പ്രതിഫലം (CTC) ഏകദേശം ₹17–18 ലക്ഷം വരെയാകാം.

അപേക്ഷകരെ ആദ്യം CLAT PG 2026 സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർ സർവീസസ് സെലക്ഷൻ ബോർഡ് (SSB) അഭിമുഖത്തിൽ പങ്കെടുക്കണം. എസ്‌എസ്‌ബി അഭിമുഖത്തിൽ വിജയിക്കുന്നവർക്ക് മെഡിക്കൽ പരിശോധന നടത്തും. തുടർന്ന് എസ്‌എസ്‌ബി മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അന്തിമലിസ്റ്റ് പുറത്തിറക്കും.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ച് യോഗ്യത ഉറപ്പാക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://joinindianarmy.nic.in/.pdf

Indian Army JAG Entry 2026: Apply for 10 Law Graduate Officer Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരച്ചെത്തി വിദ്യാർഥികൾ; കേന്ദ്രത്തിന്റെ അവ​ഗണിക്കൽ തന്ത്രം പാളി; പൊലീസിന്റെ കണക്കുകൂട്ടലും തെറ്റി

'കണ്ണേ കരളേ വിഎസ്സേ...' മായാതെ മറയാതെ ആ വിപ്ലവ സൂര്യന്‍; ഓര്‍മകള്‍ക്ക് ഒരാണ്ട്

ഇം​ഗ്ലീഷ് ഇതിഹാസ ഫുട്ബോൾ താരം കെവിൻ ​കീ​ഗൻ അന്തരിച്ചു

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' വിവാ​​​ദം; മാറ്റിവച്ച ലേഖനം ഫെയ്സ്ബുക്കിൽ