Indian Coffee House Recruitment 2026 for 600 General Worker Vacancies Apply Now 
Career

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് കീഴിലെ കോഫി ഹൗസുകളിലാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ കോഫി ഹൗസുകളിൽ ജനറൽ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് കീഴിലെ കോഫി ഹൗസുകളിലാണ് നിയമനം. അകെ 600 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13.

തസ്തിക: ജനറൽ വർക്കർ

അകെ ഒഴിവുകൾ: 600

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.

ശമ്പളം: തുടക്കത്തിൽ പ്രതിമാസം 12,000 രൂപ.

പ്രായം: 18-30. പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. മറ്റ് ആനുകൂല്യങ്ങളും എന്നിവ ലഭിക്കുന്നതാണ്.

അപേക്ഷാഫീസ്: 200 രൂപ

അപേക്ഷ: പൂരിപ്പിച്ച അപേക്ഷകൾ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.

വിലാസം: പ്രസിഡന്റ്, ഇന്ത്യൻ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം, ലിമിറ്റഡ് നമ്പർ-4227, ഹെഡ് ഓഫീസ്, വെളിയന്നൂർ, തൃശ്ശൂർ, പിൻ: 680021

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫി ഹൗസുകളുമായോ തൃശ്ശൂർ വെളിയന്നൂരിലുള്ള ഹെഡ് ഓഫീസുമായോ ബന്ധപ്പെടുക.

ഫോൺ: 0487-2425275.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 13 വൈകിട്ട് 5.

Indian Coffee House Recruitment 2026 for 600 General Worker Vacancies Apply Now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു'

'നിലത്ത് തുപ്പാന്‍ പറഞ്ഞു, പിന്നീട് തുപ്പല്‍ നക്കാനും'; ബലാത്സംഗ കേസില്‍ പരാതി പറഞ്ഞ സ്ത്രീയോട് ക്രൂരത

​ഗംഭീറിന്റെ കോച്ചിങ് സംഘത്തിൽ മാറ്റം; ശുഭദീപ് ഘോഷ് പുതിയ ഫീൽഡിങ് പരിശീലകൻ

കെസിഎൽ ഫാൻ ലീ​ഗ്; വനിതാ ത്രില്ലർ പോരിൽ ക്യുസിഎൽ ക്വീൻസിന് ജയം

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 12 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്