Indian Navy Opens Agniveer Musician Posts for 10th Pass Candidates file
Career

സംഗീതോപകരണങ്ങൾ വായിക്കാൻ അറിയാമോ?, ഇന്ത്യൻ നേവിയിൽ ജോലി നേടാം

ഓരോ ഇൻസ്ട്രുമെന്റുകളുടെ വിഭാഗത്തിലും എത്ര വീതം ഒഴിവുകളുണ്ട് എന്ന് വ്യക്തമാക്കിയിട്ടില്ല. അപേക്ഷകൾ പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ (എംആർ /മ്യൂസിഷൻ) നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ 10ാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2026 ഏപ്രിൽ 11 മുതൽ ഏപ്രിൽ 26 വരെ നൽകാം. joinindiannavy.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ഓരോ ഇൻസ്ട്രുമെന്റുകളുടെ വിഭാഗത്തിലും എത്ര വീതം ഒഴിവുകളുണ്ട് എന്ന് വ്യക്തമാക്കിയിട്ടില്ല. അപേക്ഷകൾ പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

അപേക്ഷകരുടെ ജനനത്തീയതി 2004 ജൂലൈ 1 മുതൽ 2008 ഡിസംബർ 31 വരെ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) ആയിരിക്കണം. കുറഞ്ഞത് 50% മാർക്കോടെ 10ാം ക്ലാസ് പാസായിരിക്കണം. കൂടാതെ സംഗീതത്തിൽ കഴിവ് നിർബന്ധമാണ്.

സംഗീത യോഗ്യതയും മാനദണ്ഡങ്ങളും

  • ഉദ്യോഗാർത്ഥിക്ക് സംഗീതത്തിൽ പ്രാവീണ്യവും താൽപര്യവും ഉണ്ടായിരിക്കണം. ടെംപോ, പിച്ച് എന്നിവയിൽ കൃത്യതയോടെ ഒരു ഗാനം പൂർണമായും പാടാൻ കഴിയണം. ഇന്ത്യൻ അല്ലെങ്കിൽ വിദേശ സംഗീതോപകരണങ്ങളിൽ പ്രായോഗിക പരിചയവും വേണം.

  • ഇൻസ്ട്രുമെന്റ് ട്യൂണിംഗ്, മ്യൂസിക് നോട്ടുകൾ തിരിച്ചറിയൽ, തയ്യാറാക്കിയ പീസ് അവതരിപ്പിക്കൽ, ഇന്ത്യൻ ക്ലാസിക്കൽ/ടാബ്ലേച്ചർ/സ്റ്റാഫ് നോട്ടേഷൻ വായിക്കൽ, അടിസ്ഥാന സംഗീത സിദ്ധാന്തം എന്നിവയിൽ അറിവ് ആവശ്യമാണ്.

  • ഹിന്ദുസ്ഥാനി അല്ലെങ്കിൽ കർണാടക ക്ലാസിക്കൽ സംഗീതം വിൻഡ് ഇൻസ്ട്രുമെന്റുകളിൽ അവതരിപ്പിക്കുന്നവർക്ക് അംഗീകൃത സംഗീത സ്ഥാപനങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

  • വെസ്റ്റേൺ സംഗീതം/നോട്ടേഷൻ ഉപയോഗിക്കുന്നവർക്ക് ട്രിനിറ്റി കോളേജ് ഒഫ് മ്യൂസിക് ലണ്ടൻ അല്ലെങ്കിൽ റോയൽ സ്കൂൾ ഓഫ് മ്യൂസിക് ലണ്ടൻ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് പ്രാഥമിക ഗ്രേഡ് സർട്ടിഫിക്കറ്റ് വേണം.

  • മറ്റ് ഉദ്യോഗാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റുകളോ അവാർഡുകളോ സമർപ്പിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയ

മ്യൂസിക് എബിലിറ്റി ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. മെട്രിക്കുലേഷൻ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, മ്യൂസിക് ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവ നടത്തും.അതിന് ശേഷം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.joinindiannavy.gov.in/files/Advt-Agniveer-MR-MUS-02-25-English.pdf

Indian Navy Opens Agniveer Musician Posts for 10th Pass Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളില്‍ കരിനിഴല്‍; തല്ലിയൊതുക്കി മിച്ചല്‍ മാര്‍ഷ്... നിക്കോളാസ് പൂരാന്‍

ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 16| ആഗ്രഹിച്ച ഭൂമി സ്വന്തമാക്കും; പുതിയ ജോലിയിൽ പ്രവേശിക്കും

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

SCROLL FOR NEXT