Instrumentation Limited, a CPSE one of the premier control valve manufacturers, is looking for engineering graduates and diploma holders to be engaged as apprentices.  AI Gemini,representative purpose only
Career

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ പെയ്ഡ് അപ്ര​ന്റിസ്ഷിപ്പ്, എൻജിനിയറിങ് ബിരുദമുള്ളവർക്കും ഡിപ്ലോമ ഉള്ളവ‍ർക്കും അപേക്ഷിക്കാം

മൊത്തം ഉള്ള 81 ഒഴിവിൽ 37 എണ്ണത്തിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കും. 44 എണ്ണത്തിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാനാകും

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സ്റ്റൈപൻഡോടുകൂടി അപ്രന്റീസുകളെ നിയമിക്കുന്നു. പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ ഒരു വർഷത്തേക്കാണ് അപ്രന്റീസായി നിയമനം നടത്തുന്നത്.

രാജ്യത്തെ മുൻനിര കൺട്രോൾ വാൽവ് നിർമ്മാതാക്കളിൽ ഒന്നാണ് പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്. ഇവിടെ എൻജിനിയറിങ്ങിലെ വിവിധ ശാഖകളിൽ ഡിഗ്രിയും ഡിപ്ലോമയും ഉള്ളവർക്കാണ് അപ്രന്റീസ് അവസരം. നിലവിൽ രണ്ട് വിഭാഗങ്ങളിലുമായി 81 ഒഴിവുകളാണ് ഉള്ളത്.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, സിവിൽ വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കും

മെക്കാനിക്കൽ,ഇൻസ്ട്രുമെന്റേഷൻ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,സിവിൽ എന്നീ വിഷയങ്ങളിൽ എൻജിനിയറിങ് ഡിപ്ലോമ ഉള്ളവരെയുമാണ് നിയമിക്കുന്നത്.

മൊത്തം ഉള്ള 81 ഒഴിവിൽ 37 എണ്ണത്തിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കും. 44 എണ്ണത്തിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാനാകും. എൻജിനിയറിങ് ബിരുദമുള്ളവർക്ക് പ്രതിമാസം 12,300 രൂപ വീതവും ഡിപ്ലോമ ഉള്ളവർക്ക് പ്രതിമാസം 10,900 രൂപ വീതവും സ്റ്റൈപൻഡ് ആയി ലഭിക്കും.

യോഗ്യത:

എൻജിനിയറിങ് ബിരുദം: അംഗീകൃത സ്ഥാപനത്തിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ ഉള്ള ബി ടെക് അല്ലെങ്കിൽ ബി ഇ ബിരുദം

എൻജിനിയറിങ് ഡിപ്ലോമ : അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.

അപേക്ഷകർ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് -സ്കീം (NATS) (nats.education,gov.in) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിരുദം നേടിയ എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും നാഷണൽ അപ്രന്റീസ്ഷിപ്പ് നിയമപ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അർഹതയുണ്ട്.

അപ്രന്റീസ്ഷിപ്പിന്റെ കാലാവധി:

1961 ലെ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന്റെ കാലാവധി ഒരു വർഷമായിരിക്കും.

തെരഞ്ഞെടുപ്പ് രീതി:

ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് തീരുമാനിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട അവസാന തീയതി:ഫെബ്രുവരി ഒമ്പത് ( 09/02/2026)

അപേക്ഷിക്കേണ്ട വിധം:

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.ilpgt.com ൽ നിന്ന് നിർദ്ദിഷ്ട അപേക്ഷാ ഫോം ഡൗൺലോഡ് ചെയത് വേണം അപേക്ഷിക്കാൻ. പൂരിപ്പിച്ച അപേക്ഷാ ഫോം, ബയോഡാറ്റ, ബി ടെക്/ബിഇ, ഡിപ്ലോമ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകൾ സഹിതം The Manager (p&A), Instrumentation Limited, Kanjikode West, Palakkad - 678 623 എന്ന വിലാസത്തിൽ തപാൽവഴി അയയ്ക്കണം.

Job Alert: Apprenticeship Opportunities at Instrumentation Limited for Engineering Graduates & Diploma Holders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും, സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

പാലക്കാട് വന്‍ ലഹരിവേട്ട, ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ഹ്രസ്വ സന്ദര്‍ശനം, യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍; സ്വീകരിക്കാന്‍ നേരിട്ടെത്തി മോദി

വയനാട് പുനരധിവാസം: ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍

SCROLL FOR NEXT