Job vacancies in various posts at Arogya Kerala in Ernakulam, Chauffeur at Raj Bhavan  AI Gemini Representative purpose only
Career

എറണാകുളത്ത് ആരോ​ഗ്യകേരളത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനം,രാജ്ഭവനിൽ ഷോഫർ

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

സമകാലിക മലയാളം ഡെസ്ക്

പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ക്ലാർക്ക്, രാജ്ഭവനിൽ ഡെപ്യൂട്ടേഷനിൽ ഷോഫ‍ർ,സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.എറണാകുളം ജില്ലയിലെ ആരോഗ്യകേരളത്തിനു കീഴിൽ വിവിധ വകുപ്പുകളിൽ കരാറിടസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താൽക്കാലിക നിമയനം

പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിലവിലുള്ളതും പി എസ്സിക്ക് റിപ്പോർട്ട് ചെയ്തതുമായ ഒരു ക്ലറിക്കൽ ഒഴിവിലേയ്ക്കും മറ്റൊരു പ്രതീക്ഷിത ക്ലറിക്കൽ ഒഴിവിലേക്കുമായി യോഗ്യതകളുള്ളവരെ താൽക്കാലികമായി നിയമിക്കുന്നു.

തിരുവനനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന വകുപ്പ് ഡയറക്ടറേറ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ ഇ മെയിൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒമ്പത്

രാജ്ഭവനിൽ ഷോഫർ

കേരള രാജ്ഭവനിലെ ഷോഫർ തസ്തികയിലെ ഒഴിവ് അന്യത്രസേവന (ഡെപ്യൂട്ടേഷൻ) വ്യവസ്ഥയിൽ നികത്തുന്നതിന് പാനൽ തയ്യാറാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളിലെ ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ളവർ സെപ്റ്റംബർ 16നകം അപേക്ഷകൾ മാനദണ്ഡമനുസരിച്ച് പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പിൽ സമർപ്പിക്കണം.

25100-57900 ശമ്പളസ്കെയിലിനേക്കാൾ ഉയർന്ന സ്കെയിലിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല.

ജൂനിയർ റസിഡന്റ് ഒഴിവ്

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

വിസിഐ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ അഭിലഷണീയം.

അപേക്ഷകൾ https://forms.gle/3g15LDFfF1QNbtnt8 എന്ന ഗൂഗിൾ ഫോം മുഖേന സെപ്റ്റംബർ എട്ടിന് വൈകിട്ട് മൂന്നിന് മുൻപ് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.ksvc.kerala.gov.in ഫോൺ:0471-2435246, .

ആരോഗ്യകേരളത്തിൽ കരാർ നിയമനം

എറണാകുളം ജില്ലയിലെ ആരോഗ്യകേരളത്തിനു കീഴിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്‌റ്റ് മെഡിക്കൽ ഓഫിസർ(ജനറൽ മെഡിസിൻ, ഡെർമറ്റോളജി, പീഡിയാട്രിഷ്യൻ) അഡിഷണൽ ഡിസ്ട്രിക്ട് അർബൻ ഹെൽത്ത് കോർഡിനേറ്റർ ഡി ഇ ഒ അക്കൗണ്ടന്റ് ,എന്റോമോളോജിസ്‌റ് എന്നി ഒഴിവുകളിലേയ്ക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളം വെബ് സൈറ്റ് സന്ദർശിക്കുക.

Job News: Job vacancies in various posts on contract basis, daily wage and deputation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT