Jodhpur MBM engineering university awards 120 marks in 100-mark paper  MBM engineering university
Career

ഇതെന്ത് കണക്ക്!,100 മാർക്കിന്റെ പരീക്ഷയ്ക്ക് 120 മാർക്ക് നൽകി എൻജിനിയറിങ് സർവകലാശാല; അന്തംവിട്ട് വിദ്യാർത്ഥികൾ

യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫലം വിദ്യാർത്ഥികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാനിലെ ജോധ്പൂരിലെ എംബിഎം സർവകലാശാലയാണ് 100 മാർക്കിന്റെ എൻജിനിയറിങ് പരീക്ഷയ്ക്ക് 120 മാർക്ക് നൽകിയത്. തങ്ങൾക്ക് ലഭിച്ച മാർക്ക് കണ്ട് വിദ്യാർത്ഥികൾ അമ്പരന്നു. ഇതേതുടർന്ന് വിദ്യാർത്ഥി പ്രതിഷേധവും സർക്കാർ അന്വേഷണവും ആരംഭിച്ചു.

എംബിഎം എൻജിനിയറിങ് യൂണിവേഴ്സിറ്റി ബിഇ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്കാണ് 100 മാർക്കിന്റെ പേപ്പറിന് 120 മാർക്ക് വരെ നൽകിയത്.

യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫലം വിദ്യാർത്ഥികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.

നിരവധി വിദ്യാർത്ഥികൾ ഈ വ്യക്തമായ പിശക് ചൂണ്ടിക്കാണിച്ചപ്പോൾ, ഒരു വിശദീകരണവും നൽകാതെ ഫലം നീക്കം ചെയ്യാൻ യൂണിവേഴ്സിറ്റി ശ്രമിച്ചു. ഇതോടെ വിവാദം കത്തിപ്പടർന്നു.

എം‌ബി‌എം സർവകലാശാല ഫലങ്ങളിൽ വീഴ്ച വരുത്തുന്നത് ഇതാദ്യമല്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

മുൻകാലങ്ങളിൽ മാർക്ക് തിരുത്തലുകൾ, ഡിഗ്രി വിതരണം വൈകിക്കൽ, ഡേറ്റയിലെ പൊരുത്തക്കേടുകൾ എന്നിവ ഉൾപ്പെട്ടതായി അവർ പറയുന്നു.

ഗ്രേഡ് ഷീറ്റ് തയ്യാറാക്കുന്നതിനിടെയാണ് ഇപ്പോഴത്തെ പിഴവ് സംഭവിച്ചത്. ഇന്റേണൽ മാർക്കുകൾ തെറ്റായി അപ്‌ലോഡ് ചെയ്തപ്പോഴാണ് ഇന്റേണൽ മാർക്കുകൾ ഇതര മാർക്കുകളുമായി കൂട്ടിച്ചേർത്തത്.

ഭരണ സംവിധാനം എത്രമാത്രം അശ്രദ്ധയാണ് വിദ്യാഭ്യാസത്തോടും വിദ്യാർത്ഥികളോടും കാണിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു, ഫലം ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും വിദ്യാർത്ഥികളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

പിഴവുണ്ടായി. പക്ഷേ, പഴി ടെസ്റ്റിങ് ഏജൻസിക്ക്

എംബിഎം യൂണിവേഴ്സിറ്റി വൈസ്-ചാൻസലർ പ്രൊഫ. അജയ് ശർമ്മ പിഴവ് സംഭവിച്ചതായി സമ്മതിച്ചു, എന്നാൽ, ടെസ്റ്റിങ് ഏജൻസി പരിശോധനകൾ നടത്തുന്നതിനിടയിൽ ഇന്റേണൽ മാർക്കുകൾ "15-20 മിനിറ്റ് നേരത്തേക്ക് അബദ്ധത്തിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതാണ്" അദ്ദേഹം പറഞ്ഞു.

പിശക് ശ്രദ്ധയിൽപ്പെട്ടയുടനെ ഫലങ്ങൾ ഉടൻ നീക്കം ചെയ്തു എന്നും ഉത്തരവാദിയായ ഏജൻസിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വി സി പറഞ്ഞു. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്, രജിസ്ട്രാർ ഇതിനകം തന്നെ ഇത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Education News: Students at MBM engineering university in Jodhpur were stunned after results showed marks as high as 120 in a 100-mark exam, prompting a government probe and student protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT