Judicial Service Main Examination date various temporary job vacancies including Polytechnic Assistant Professor Freepik representative purpose only
Career

ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷ സെപ്റ്റംബ‍ർ 20,21 തീയതികളിൽ, പോളിടെക്നിക് അസിസ്റ്റ​ന്റ് പ്രൊഫസർ ഉൾപ്പടെ വിവിധ താൽക്കാലിക ഒഴിവുകൾ

തിരുവനന്തപുരം ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ NPPMBI യൂണിറ്റിലെ പ്രോജക്ടിലേക്ക് ഒ ടി ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്

സമകാലിക മലയാളം ഡെസ്ക്

വയനാട് (മാനന്തവാടി) സർക്കാർ നഴ്സിങ് കോളേജിൽ ട്യൂട്ടർ/ബോണ്ടഡ് ലക്ചറർ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോ ഓർഡിനേറ്റർ, തിരുവനന്തപുരം ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിലെ പ്രോജക്ടിലേക്ക് ഒ ടി ടെക്നീഷ്യൻ, തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി) എന്നിങ്ങനെ നിരവധി തസ്തികകളിൽ താൽക്കാലിക ഒഴിവുകൾ.

ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷ

കേരള ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷ സെപ്റ്റംബർ 20,21 തീയതികളിൽ നടക്കും. എറണാകുളം ബാനർജി റോഡിലെ സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ വച്ചാണ് പരീക്ഷ നടക്കുന്നത്.

ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഒ ടി ടെക്നീഷ്യൻ

തിരുവനന്തപുരം ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ NPPMBI യൂണിറ്റിലെ പ്രോജക്ടിലേക്ക് ഒ ടി ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ഈ ഒഴിവ് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത: DOTAT, കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 18 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം സെപ്റ്റബർ ഒമ്പതിന് രാവിലെ 10 ന് കോളേജിൽ നടക്കും. ഒരൊഴിവാണുള്ളത്.

55 ശതമാനം മാർക്കിൽ കുറയാതെ എംഎസ്‌സി കെമിസ്ട്രിയാണ് യോഗ്യത. നെറ്റ്/ പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

ട്യൂട്ടർ/ബോണ്ടഡ് ലക്ചറർ

വയനാട് (മാനന്തവാടി) സർക്കാർ നഴ്സിങ് കോളേജിൽ ട്യൂട്ടർ/ബോണ്ടഡ് ലക്ചറർ തസ്തികകളിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 2025-26 അധ്യയന വർഷത്തേക്കാണ് നിയമനം. പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളം ലഭിക്കും.

സെപ്റ്റംബർ 18 നാണ് അഭിമുഖം നടത്തുന്നത്. എം. എസ് സി നഴ്സിങ് യോഗ്യതയും കെ എൻ എം സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവ ഉൾപ്പടെ രാവിലെ 10.30 ന് വയനാട് സർക്കാർ നഴ്സിങ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

കോ ഓർഡിനേറ്റർ

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ഉദയംപേരൂർ, തൃശൂർ എന്നിവിടങ്ങളിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ദിവസവേതന അടിസ്ഥനത്തിലാണ് നിയമനം.ദിവസ വേതന നിരക്ക് 800 രൂപ.

ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 20 വയസ്സിനും 35 വയസ്സിനും ഇടയിൽ ഉള്ളവരായിരിക്കണം. അപേക്ഷകർ അതത് ജില്ലകളിൽ സ്ഥിര താമസക്കാർ ആയിരിക്കണം.

ഉദ്യോഗാർത്ഥികൾക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ സെപ്റ്റംബർ 17 നു രാവിലെ പത്ത് മണിക്ക് എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ഡോ.സലീം അലി റോഡിലെ ഫിഷറീസ് ഓഫീസ് കോംപ്ലക്സിൻ്റെ റീജിയണൽ എക്സിക്യൂട്ടിവ്ഓഫീസിൽ നടക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04842396005 എന്ന നമ്പറിൽ ബന്ധപ്പെടുക.

JOb News: Temporary job vacancies in Wayanad Government Nursing College, Fishermen's Welfare Fund Board Thiruvananthapuram Medical College, and Central Polytechnic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

മോഹന്‍ലാലിന്റെ തോളിലേറിയുള്ള 'കം ബാക്ക് ശ്രമം'; രാവിലെ 'ഹിറ്റ്', വൈകുന്നേരം കഥ മാറി, 'വിജയ്ക്കും' രക്ഷിക്കാനായില്ല!

'പോറ്റിയെ കേറ്റിയേ' കേട്ടില്ല, ഇനി കേള്‍ക്കും, ദേവസ്വം ബോര്‍ഡ് പരാതി നല്‍കില്ലെന്ന് ജയകുമാര്‍

ചിരവയില്ലാതെ തേങ്ങ ചിരകിയെടുക്കാം, എളുപ്പ വഴി

ലെയ്ക കാമറ , 200 എംപി ടെലിഫോട്ടോ കാമറ, 78,000 രൂപ മുതല്‍ വില; ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം

SCROLL FOR NEXT