Junior Public Health Nurse, counsellor, Ayurveda Therapist Vacancies in Kottayam  special arrangement
Career

കോട്ടയത്ത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്,കൗൺസിലർ, ആയുർവേദ തെറപ്പിസ്റ്റ് ഒഴിവുകൾ

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്,ആയുർവേദ തെറപ്പിസ്റ്റ് എന്നീ ഒഴിവുകൾക്ക് വാക്ക് ഇൻ ഇ​ന്റർവ്യൂവിലൂടെയാണ് നിയമനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ തെറപ്പിസ്റ്റ്, വനിതാ ശിശു വികസന വകുപ്പ് മിഷൻ നടത്തുന്ന വാത്സല്യ പദ്ധതിയിൽ കൗൺസിലർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്

കോട്ടയം പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ഈ ഒഴിവ് നികത്തുന്നതിനായി വാക്ക് ഇൻ ഇ​ന്റർവ്യൂ നടത്തുന്നു.

സെപ്റ്റംബർ 10ന് രാവിലെ 11ന് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വച്ച് ഇന്റർവ്യൂ നടക്കും. സ്ത്രീൾക്കാണ് അവസരം. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് മുൻഗണന.

യോഗ്യത:എസ്.എസ്.എൽ.സി, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ നൽകുന്ന ഓക്സിലറി നഴ്‌സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് (18 മാസം ദൈർഘ്യമുള്ള) അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച അതോറിറ്റി നൽകുന്ന ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്/ഓക്സിലറി നഴ്‌സ്മിഡ് വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്. കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്‌ട്രേഷൻഅല്ലെങ്കിൽ ബി എസ് സി നഴ്‌സിങ്/ ജനറൽ നഴ്‌സിങ്.

വിശദവിവരങ്ങൾക്ക് ഫോൺ: 04812-530399,960399.

കൗൺസിലർ

കോട്ടയം വനിതാ ശിശു വികസന വകുപ്പ് മിഷൻ നടത്തുന്ന വാത്സല്യ പദ്ധതിയുടെ ഭാഗമായി ചിൽഡ്രൻസ് ഹോമിൽ കൗൺസിലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത: സോഷ്യൽ വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത് എതെങ്കിലും വിഷയത്തിലുള്ള ബിരുദം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൗൺസിലിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കൗൺസലിങ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പി ജി ഡിപ്ലോമ. വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം.

പ്രായപരിധി 2025 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.

അപേക്ഷകൾ സെപ്റ്റംബർ 18ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിങ്സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം-686001 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം.

വിശദവിവരങ്ങൾക്ക് ഫോൺ : 0481 2580548, 8281899464

തെറപ്പിസ്റ്റ്

കോട്ടയം സർക്കാർ ആയുർവേദ ആശുപത്രികളിൽ 2025- 26 വാർഷിക പദ്ധതികളുടെ നടത്തിപ്പിനായി താൽക്കാലിക തെറപ്പിസ്റ്റുമാരെ നിയമിക്കുന്നു.

ഈ തസ്തികയിൽ 11 ഒഴിവുകളുണ്ട്. താൽക്കാലികാടിസ്ഥാനത്തിൽ ഈ ഒഴിവുകൾ നികത്തുന്നതിന് വാക്ക് ഇൻ ഇ​ന്റർവ്യൂ നടത്തുന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് സെപ്റ്റംബർ 18 നാണ് അഭിമുഖം.

യോഗ്യത: പത്താംക്ലാസ്, ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എജ്യൂക്കേഷൻ അംഗീകാരമുള്ള തെറപ്പിസ്റ്റ് സർട്ടിഫിക്കറ്റ്.

വിശദവിവരങ്ങൾക്ക് ഫോൺ: 0481-2568118

Education News: vacancies for Junior Public Health Nurse at Kottayam Model Residential School, Therapist at Government Ayurveda Hospitals, and Counsellor in the Vatsalya Scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT