2026-ലെ ഫാർമസി കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 05.08.2026 വൈകുന്നേരം 4.00 മണിക്ക് മുമ്പായി അതത് കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹോം പേജിൽ നിന്ന് ഈ ഘട്ടത്തിലെ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ് വിദ്യാർഥികൾ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ 'Data Sheet' എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ടസ് ക്ലോസ് 11.7.1-ൽ പറഞ്ഞിരിക്കുന്ന ബാധകമായ രേഖകളും കോളജ് അധികൃതർക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.
വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ, അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് (ബാധകമെങ്കിൽ) 05.08.2026 ഉച്ചയ്ക്ക് 3 മണിക്ക് ഉള്ളിൽ ഓൺലൈൻ പേയ്‌മെന്റ് മുഖാന്തിരം ഒടുക്കിയ ശേഷം 05.08.2026 വൈകുന്നേരം 4 മണിക്കകം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ് ഒടുക്കി കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാകുന്നതാണ്. നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർഥികളും അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള കോളേജുകളിൽ 05.08.2026 വൈകുന്നേരം 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളജുമായി ബന്ധപ്പെടേണ്ടതാണ്.
ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2338487
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates