Kerala Government Institution CMD Announces Project Executive Recruitment  file
Career

CMD: പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

എം.കോം അല്ലെങ്കിൽ എംബിഎ (ഫിനാൻസ്). കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD) ൽ പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. മാസ്റ്റർ ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.

യോഗ്യതകൾ

  • എം.കോം അല്ലെങ്കിൽ എംബിഎ (ഫിനാൻസ്)

  • കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • ബുക്ക് കീപ്പിങ്, അക്കൗണ്ടുകൾ തയ്യാറാക്കൽ, പരിപാലനം, ബിസിനസ് ഡെവലപ്‌മെന്റ്, പ്രോജക്ട് സോഴ്സിങ് തുടങ്ങിയ മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന.

  • എംഎസ് എക്സൽ, ടാലി, അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ എന്നിവയിൽ പ്രാവീണ്യം അഭികാമ്യമാണ്.

പ്രായപരിധി: 2026 ഓഗസ്റ്റ് ഒന്നിന് 35 വയസ് കവിയരുത്.

ശമ്പളം: പ്രതിമാസം 23,000 മുതൽ 27,000 രൂപ വരെ. യോഗ്യതയും പ്രസക്തമായ പ്രവൃത്തിപരിചയവും പരിഗണിച്ചാണ് ശമ്പളം നിശ്ചയിക്കുക.

യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കണം. ഇതോടൊപ്പം വിശദമായ സിവിയും സമർപ്പിക്കണം.

ഓഗസ്റ്റ് 22, 2026 വൈകിട്ട് 5 മണിയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കുന്ന തസ്തിക ഇമെയിലിന്റെ subject-ലും mail matter-ലും വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതയും മറ്റ് നിബന്ധനകളും വിശദമായി പരിശോധിക്കണം. അപൂർണമായ അപേക്ഷകളും വിശദമായ സിവി ഇല്ലാത്ത അപേക്ഷകളും പരിഗണിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/08/Notification-Recruitment-Project-Executive.pdf

Kerala Government Institution CMD Announces Project Executive Recruitment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടത്; നിലപാടിൽ മാറ്റമില്ല: ബിനോയ് വിശ്വം

'അത് എനിക്ക് വലിയ വേദനയുണ്ടാക്കി'; പിറന്നാൾ ദിനത്തിൽ ആരാധകരെ കാണുന്നത് നിർത്തി, കാരണം പറഞ്ഞ് യഷ്

'167' ദേവ്ദത്ത്, '82' രാഹുല്‍, '51' ജുറേല്‍; ഇന്ത്യ മികച്ച സ്‌കോറില്‍

'കഴിഞ്ഞ 12 വർഷമായി കാത്തിരുന്ന നിമിഷം'; ലാലേട്ടനൊപ്പം സിനിമ വരുന്നു, സന്തോഷം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്

ഓട നിർമ്മാണത്തിനിടെ വിദ്യാർഥിക്ക് ലഭിച്ചത് 99 കോടിയുടെ സ്വർണ്ണശേഖരം; ബെൽജിയത്തിൽ വിസ്മയ കണ്ടെത്തൽ