Kerala Nursing and Allied Health Science Admission 2026-27 Apply Online Started KAROLINA GRABOWSKA KABOOMPICS
Career

നഴ്‌സിംഗ് ആൻഡ് അല്ലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിൽ അഡ്മിഷൻ നേടാം

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും, ഭിന്നശേഷി വിഭാഗക്കാർക്കും അഞ്ച് ശതമാനം മാർക്ക് ഇളവ് അനുവദിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ,ടെക്‌നോളജി, ബി.എസ്.സി.ഒപ്‌റ്റോമെട്രി, ബി.പി.റ്റി,ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.     

www.lbscentre.kerala.gov.in വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജൂൺ 11 മുതൽ 30 വരെ ഒടുക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗക്കാർക്ക് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 2 വരെ. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും, ഭിന്നശേഷി വിഭാഗക്കാർക്കും 5ശതമാനം മാർക്ക് ഇളവ് അനുവദിക്കും. പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർത്ഥികൾ യോഗ്യതാപരീക്ഷ ജയിച്ചാൽ മാത്രം മതിയാകും. ഒഇസി അപേക്ഷകർക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഒഴിവുളള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യതാ പരീക്ഷയിൽ എസ്ഇബിസി അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുളളു.

അപേക്ഷകർ 2026 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം. ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും, മറ്റ് അല്ലൈഡ് ഹെൽത്ത് സയൻസ്സ് കോഴ്‌സുകൾക്കും ഉയർന്ന പ്രായപരിയില്ല. ബി.എസ്.സി(എം.എൽ.റ്റി.), ബി.എസ്.സി (ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി 31.12.2026 ൽ പരമാവധി 46 വയസ്സാണ്. സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ പ്രോസ്‌പെക്ടസ്സിൽ പ്രതിപാദിക്കുന്ന പ്രകാരം അപേക്ഷിക്കണം.

Kerala Nursing and Allied Health Science Admission 2026-27 Apply Online Started

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൈ ഫ്രന്റിനെ' കാണും; മോദി - ട്രംപ് കൂടിക്കാഴ്ച ജൂണ്‍ 17ന്

'അവതാരങ്ങള്‍ അടുത്തുവന്നോ? ചോദ്യം ചോദിക്കാന്‍ ഭയപ്പെടരുത്'; പിണറായി വിമര്‍ശനവും വിശദീകരണവുമായി ബിനോയ് വിശ്വം

'സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍'; പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍; വിവാദം

ധരംശാലയില്‍ ഗില്ലാട്ടം; ക്യാപ്റ്റന്റെ കരുത്തില്‍ ടീം ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് ജയം

ദേവസ്വം മന്ത്രിയായ ശേഷം ആദ്യസന്ദര്‍ശനം; കെ മുരളീധരന്‍ തിങ്കളാഴ്ച ഗുരുവായൂരില്‍

SCROLL FOR NEXT