Kerala PSC KSEB Worker Recruitment 2026 985 Vacancies Apply Before June 6 file
Career

അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

നിലവിൽ 985 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6. വിശദമായി പരിശോധിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 2011 മാര്‍ച്ചിലായിരുന്നു ഇതിന് മുന്‍പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്ന് 4020 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. നിലവിൽ  985 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6. വിശദമായി പരിശോധിക്കാം.

1. വകുപ്പ് : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : ഇലക്ട്രിസിറ്റി വര്‍ക്കര്‍

3. ശമ്പളം : ₹ 24,400 – 43,600/-

4. ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം- 101, കൊല്ലം– 49, പത്തനംതിട്ട – 24, ആലപ്പുഴ – 70, കോട്ടയം – 64, ഇടുക്കി – 96, എറണാകുളം – 139, തൃശുർ – 62, പാലക്കാട് – 68, മലപ്പുറം – 64, കോഴിക്കോട് – 117, വയനാട് – 26, കണ്ണൂർ – 73, കാസർഗോഡ് – 32

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18 - 40. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986-നും 01.01.2008-നും (രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗത്തിലുളളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

7. യോഗ്യതകള്‍ : (a) പത്താം ക്ലാസ്. അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം. കൂടാതെ (b) ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡിലുള്ള 2 വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത നാഷണല്‍/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് . ശാരീരിക ക്ഷമയുള്ളവരായിരിക്കണം. പോസ്റ്റില്‍ കയറാനുള്ള വൈദഗ്ദ്യം പരിശോധിക്കും. 

കൂടാതെ (c) ശാരീരിക യോഗ്യതകള്‍ :-

ഏറ്റവും കുറഞ്ഞ ഉയരം : (1) പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ : 5 അടി 2 ഇഞ്ച് (157.48 cm)

(2) സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ : 4 അടി 9 ഇഞ്ച് (144.78 cm)

(b) കാഴ്ച : സാധാരണ (വര്‍ണ്ണാന്ധത ഉണ്ടായിരിക്കരുത്)

(c) പുറം ജോലികള്‍ ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. ശാരീരികക്ഷമത പോള്‍ ക്ലൈംബിംഗിലുള്ള വൈദഗ്ധ്യം പരിശോധിച്ച് വിലയിരുത്തുന്നതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ 9 മീറ്റര്‍ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റില്‍ 8 മിനിറ്റിനുള്ളില്‍ കയറുകയും ഇറങ്ങുകയും ചെയ്യണം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രാവീണ്യം തെരഞ്ഞെടുപ്പ് സമയത്ത് വിലയിരുത്തുന്നതാണ്.

കുറിപ്പ് :- ശാരീരിക ക്ഷമത തെളിയിക്കാന്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-04/noti-21-26.pdf.

Kerala PSC KSEB Worker Recruitment 2026 985 Vacancies Apply Before June 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT