കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്‍ജെൻഡർ സെന്ററിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി ആകെ 3 ഒഴിവുകളാണ് ഉള്ളത്. താൽപര്യമുള്ള യോഗ്യരായ ട്രാൻസ്‍ജെൻഡർ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
1. പ്രോജക്ട് ഓഫീസർ
ഒഴിവ്: 1
യോഗ്യത: ബിരുദവും കംപ്യുട്ടർ പരിജ്ഞാനവും (അഭികാമ്യം: നിയമബിരുദം)
പ്രായപരിധി: 25–45 വയസ്സ്
പ്രതിമാസ വേതനം: ₹30,675
2. പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി: 20–40 വയസ്സ്
പ്രതിമാസ വേതനം: ₹19,950
3. ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം
പ്രായപരിധി: 20–40 വയസ്സ്
പ്രതിമാസ വേതനം: ₹20,280
ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
സാമൂഹ്യനീതി ഡയറക്ടർ,
സാമൂഹ്യനീതി വകുപ്പ്,
വികാസ് ഭവൻ, പി.എം.ജി.,
തിരുവനന്തപുരം – 695033
വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ swd.kerala.gov.in ൽ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates