know about the courses at the Digital University DUK
Career

'Earn while you Learn': അന്താരാഷ്ട്ര നിലവാരമുള്ള കോഴ്‌സുകളുമായി ഡിജിറ്റല്‍ സര്‍വകലാശാല

സര്‍വകലാശാല ഏറ്റെടുക്കുന്ന ലൈവ് പ്രോജക്ടുകളില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ സിലിക്ക പ്രൂവ്ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പായ കൈരളി എഐ ചിപ്പ് രൂപകല്‍പ്പന ചെയ്തത് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ്.

പി ജയമോഹൻ

കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലെ പ്രധാന മാര്‍ഗദര്‍ശിയാവുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആൻഡ് ടെക്‌നോളജി അഥവാ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി.

കംപ്യൂട്ടര്‍ സയന്‍സിലെ ഏറ്റവും പുതിയ പഠനമേഖലകളില്‍ പഠനഗവേഷണങ്ങള്‍ക്കായി 2000 ല്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയാണ് (IIITM-K- )2020 ല്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയായി മാറിയത്.

Earn while you Learn

ശാസ്ത്ര-സാങ്കേതിക-മാനേജ്‌മെന്റ് രംഗങ്ങളിലെ ഏറ്റവും പുതിയ വിഷയങ്ങളിലെ പഠനത്തിനൊപ്പം പ്രശസ്തമായ സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനത്തിനും ഡിജിറ്റല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു. വിവിധ വിദേശ സര്‍വകലാശാലകളും സ്ഥാപനങ്ങളുമായി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

ഓക്‌സ്ഫഡ്, എഡിന്‍ബര്‍ഗ്, മാഞ്ചസ്റ്റര്‍ സര്‍വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വകലാശാലക്ക് സഹകരണമുണ്ട്. യൂണിവേഴ്‌സിറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്താനുള്ള മികച്ച സ്‌കീമാണ് 'Earn while you Learn'.

സര്‍വകലാശാല ഏറ്റെടുക്കുന്ന ലൈവ് പ്രോജക്ടുകളില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ സിലിക്ക പ്രൂവ്ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പായ കൈരളി എഐ ചിപ്പ് രൂപകല്‍പ്പന ചെയ്തത് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന യൂണിവേഴ്‌സിറ്റിയിൽ വികസിപ്പിച്ചെടുത്ത ചിപ്പായിരുന്നു ഇത്.

വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ലഭ്യതയും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉറപ്പാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു.

കോഴ്‌സുകള്‍

ഡോക്ടറല്‍ പ്രോഗ്രാമുകള്‍, പി ജി പ്രോഗ്രാമുകള്‍, പി ജി ഡിപ്ലോമ പ്രോഗ്രാമുകള്‍, എക്‌സിക്യുട്ടീവ് എജ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയാണ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തുന്നത്.

പി ജിപ്രോഗ്രാമുകള്‍

എം.ടെക്, എം.എസ്.സി, എം ബി എ എന്നിവയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍. കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നിവയാണ് എം.ടെക് കോഴ്സുകൾ. ഒന്‍പതു മേഖലകളിലാണ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി.പ്രോഗ്രാമുള്ളത്. - കംപ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, ഡാറ്റാ സയന്‍സ് ആൻഡ് BioAI , ഡാറ്റാ സയന്‍സ് ആൻഡ് ജിയോഇന്‍ഫര്‍മാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, എന്‍വയോമെന്റല്‍ സയന്‍സ്, ഇക്കോളജി, കംപ്യൂട്ടർ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ്)- എന്നിവ.

രണ്ടു രീതിയിലുള്ള എം ബി എ പ്രോഗ്രാമും ഇവിടെ നടത്തുന്നുണ്ട് - ഫുള്‍ടൈം കോഴ്‌സും, വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായുള്ള കോഴ്‌സും.

Digital University

പി ജിഡിപ്ലോമ കോഴ്‌സുകള്‍

മൂന്നു വിഭാഗങ്ങളിലെ പി ജി ഡിപ്ലോമ കോഴ്‌സുകളാണ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നടത്തുത് - പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ MRI-TECH, ഇന്റര്‍നാഷണല്‍ ഫിനാന്‍സ്-ടാക്‌സേഷന്‍ ആൻഡ് പബ്ലിക് അക്കൗണ്ടിങ്, ഇ-ഗവേണന്‍സ് എന്നിവ.

എക്‌സിക്യൂട്ടീവ് എജ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ സ്വഭാവത്തിലുള്ള ഇവ വര്‍ക്കിങ് പ്രൊഫഷണലുകളുടെ മികവ് ഉയര്‍ത്താന്‍ സഹായകമായ കോഴ്‌സുകളാണ്. ഈ കോഴ്‌സുകള്‍ സര്‍വകലാശാല ഉടന്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നവയാണ്. ഇനിപ്പറയുന്ന മേഖലകളിലാണ് എക്‌സിക്യൂട്ടീവ് എജ്യൂക്കേഷന്‍ പ്രോഗ്രാം നടത്തുക - ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇന്‍ ബാങ്കിങ്, ഡാറ്റാ പ്രൈവസി, എന്‍ട്രപ്രണര്‍ഷിപ്പ്, ക്വാണ്ടം കംപ്യൂട്ടിങ്, ഡാറ്റാ അനലിറ്റിക്‌സ് എന്നിവ.

ഡോക്ടറല്‍ പ്രോഗ്രാം

എഞ്ചിനീയറിങ്, ടെക്‌നോളജി, സയന്‍സ്, മാനേജ്‌മെന്റ് മേഖലകളില്‍ ഗവേഷണത്തിന് അവസരമൊരുക്കുതാണ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറല്‍ പ്രോഗ്രാമുകൾ. മൂന്നു രീതിയില്‍ ഗവേഷണം നടത്താനുള്ള അവസരമുണ്ട് - ഫുള്‍ ടൈം റെഗുലര്‍ പി എച്ച് ഡി, പാര്‍ട്ട് ടൈം റെഗുലര്‍ പി എച്ച് ഡി, ഇന്‍ഡസ്ട്രി റെഗുലര്‍ പി എച്ച് ഡി എന്നിങ്ങനെ.

അഡ്മിഷന്‍

60 ശതമാനം മാര്‍ക്കില്‍ അഥവാ CGPA 6.5 നേടി ഡിഗ്രിയിലെ വിജയമാണ് പി ജി പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള യോഗ്യത. ഡിഗ്രി അവസാനവര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എം.എസ് സി.പ്രോഗ്രാമുകളിലേക്ക് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റ് അല്ലെങ്കില്‍ കോമ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതുണ്ട്.

എം.ടെക് പ്രോഗ്രാമ്മുകളിലെ അഡ്മിഷന് കോമ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്‌റ്റോ, ഗേറ്റ് പരീക്ഷയോ എഴുതിയിരിക്കണം. എം ബി എ പ്രവേശനത്തിന് പ്രധാനപ്പെട്ട മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളില്‍ ഒന്നില്‍ പങ്കെടുത്തിരിക്കണം.

പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് സമാനമായ തെരഞ്ഞെടുപ്പ് രീതിയും യോഗ്യതകളുമാണ് പി ജി ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ളത്. എല്ലാവര്‍ഷവും മെയ് മാസത്തിലാണ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് duk.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

വിലാസം-Kerala University of Digital Sciences,Innovation & Technology, Technopark Phase IV, Pallipuram, Trivandrum -695317

Email :info@duk.ac.in

ഫോൺ : 0471-2788000

Education News:Doctoral programs, PG programs, PG diploma programs, and executive education programs are offered at the Digital University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT