ഇന്ത്യയിലെ 2025 ലെ മികച്ച സ്റ്റാർട്ടപ്പുകളുടെ ലിങ്ക്ഡ്ഇൻ പട്ടിക പ്രസിദ്ധീകരിച്ചു. മികച്ച പ്രവർത്തനം കാഴ്ച വച്ച സ്റ്റാർട്ടപ്പുകളിൽ പലചരക്ക് സേവനം നൽകുന്ന കമ്പനികൾ മുതൽ ഡീപ്-ടെക് ക്ലൗഡ് ഇന്നൊവേഷൻ കമ്പനികൾ വരെയുണ്ട്.
ലിങ്ക്ഡ്ഇൻ പ്രസിദ്ധീകരിച്ച എട്ടാമത് വാർഷിക "ടോപ്പ് സ്റ്റാർട്ടപ്പ്സ് ഇന്ത്യ" പട്ടികയിൽ 2025 ലെ ഇന്ത്യയിലെ മികച്ച 20 സ്റ്റാർട്ടപ്പുകളെ വിശദീകരിക്കുന്നു.ഈ കമ്പനികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അവരുടെ വ്യവസായങ്ങളുടെയുടെയും തൊഴിൽ മേഖലയുടെയും ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നു
ലിങ്ക്ഡ്ഇൻ കണക്കുകൾ പ്രകാരം ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗം മുന്നോട്ടാണ്. 2025 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം, 900 കോടിഡോളറിലധികം നിക്ഷേപമാണ് ഈ മേഖലയിൽ നടന്നത്. കഴിഞ്ഞവർഷം ഇത് 870 കോടി ഡോളർ ആയിരുന്നു.പുതിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകർക്കുള്ള ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നതെന്നാണ് നിരീക്ഷണം.
സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനം ബെംഗളുരൂ തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ലിങ്ക്ഡ്ഇൻ പട്ടിക. ആദ്യത്തെ 20 സ്ഥാനങ്ങളിൽ വന്ന മികച്ച സ്റ്റാർട്ടപ്പുകളിൽ 14 എണ്ണവും ബെംഗളുരു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഡൽഹിയിലും മുംബൈയിലും രണ്ടെണ്ണം വീതവും പൂനൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോ സ്റ്റാർട്ടപ്പ് വീതവും ആദ്യ 20 പേരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
പുതിയ പട്ടികയിൽ ഇടംപിടിച്ച കമ്പനികളിൽ എല്ലാം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആരംഭിച്ചവയാണ്. 2020 ൽ സ്ഥാപിച്ച ആറ് സ്ഥാപനങ്ങൾ, 2021 ൽ പ്രവർത്തിച്ചു തുടങ്ങിയ ഒമ്പത് സ്ഥാപനങ്ങൾ, 2022 ലെ തുടങ്ങിയ രണ്ട് കമ്പനികൾ,2024 ൽ ആരംഭിച്ച മൂന്ന് സ്ഥാപനങ്ങൾ എന്നിവയാണ് ആദ്യ 20 പട്ടികയിൽ ഇടം പിടിച്ച സ്റ്റാർട്ടപ്പുകളുടെ പ്രായം.
ഈ കമ്പനികൾ 50 പേർക്ക് മുതൽ ഏകദേശം ആറായിരത്തോളം പേർക്ക് വരെ പൂർണ്ണസമയ ജോലി നൽകുന്ന സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.
തുടർച്ചയായ മൂന്നാം വർഷവും ക്വിക്ക്-കൊമേഴ്‌സ് മേഖലയിൽ (10 മിനിട്ടിനുള്ളിൽ പലചരക്കും മറ്റ് സാധനങ്ങളും എത്തിക്കുന്ന മേഖലയിൽ) പ്രവർത്തിക്കുന്ന സെപ്‌റ്റോ ഒന്നാം സ്ഥാനം നേടി, എന്റർപ്രൈസ് ക്ലൗഡ് സ്റ്റോറേജ് മേഖലയിലെ 10 മിനിറ്റ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഷുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഈ മൂന്ന് സ്ഥാപനങ്ങളും ബെംഗളുരു ആസ്ഥനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഹയറിങ്,ഗ്രോസറി ഡെലിവറി, ഫിൻടെക് ബന്ധിത സ്ഥാപനങ്ങൾ ലൈഫ്സ്റ്റൈൽ ബ്രാൻഡുകൾ എന്നിവയൊക്കെ ഈ 20 സംരഭങ്ങളുടെ പട്ടികയിൽ പെടുന്നു.
1. സെപ്‌റ്റോ: പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ മുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ വരെ 10 മിനിറ്റിനുള്ളിൽ ഡെലിവറി ചെയ്യുന്നതിനുള്ള ആപ്പ്. 50-ലധികം ഇന്ത്യൻ നഗരങ്ങളിൽ സജീവ സാന്നിദ്ധ്യം
ആസ്ഥാനം: ബെംഗളൂരു
2. ലൂസിഡിറ്റി : ബിസിനസുകൾക്കായുള്ള ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ പ്രവർത്തിക്കുന്നു, വ്യത്യസ്ത ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലുടനീളം ഡാറ്റ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും അവരെ സഹായിക്കുന്നു.
ആസ്ഥാനം: ബെംഗളൂരു
3. സ്വിഷ് : ഭക്ഷണ വിതരണ മേഖലയിലെ പുതിയ സംരഭമാണ് സ്വിഷ്, നിലവിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്നു. 10 മിനിറ്റിനുള്ളിൽ ഭക്ഷണ വിതരണം വാഗ്ദാനം ചെയ്യുന്നു.
4. വീക്ക്ഡേ : എഐ പ്ലാറ്റ്‌ഫോമും ടാലന്റ് ഡാറ്റാബേസും ഉപയോഗിച്ച് എൻജിനിയർമാരെ കണ്ടെത്തി നിയമിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്നു.
ആസ്ഥാനം: ബെംഗളൂരു
5. ജാർ : സാമ്പത്തിക രംഗത്തെ "ഫിനാൻഷ്യൽ ഫിറ്റ്നസ്" ആപ്പ്.
ആസ്ഥാനം: ബെംഗളൂരു
6. കൺവിൻ : കോൺടാക്റ്റ് സെന്ററുകൾക്കായുള്ള എഐ പവേഡ് അസിസ്റ്റന്റ്. ഇത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും, ഏജന്റുമാരെ പരിശീലിപ്പിക്കാനും, വിൽപ്പന വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ആസ്ഥാനം: ബെംഗളൂരു
7. ബാൻസു : എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്ക് ഗണിത പഠനം രസകരവും ആകർഷകവുമാക്കുന്നതിലൂടെ ഗണിതത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു.
ആസ്ഥാനം: ഹൈദരാബാദ്
8. റിഫൈൻ ഇന്ത്യ : സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നു.സാമ്പത്തിക സാക്ഷരതാ മേഖലയിലും ശ്രദ്ധ ചെലുത്തുന്ന സ്ഥാപനം.
ആസ്ഥാനം: ബെംഗളൂരു
9. ഇമോട്ടോറാഡ്: ആകർഷകവും നൂതനവുമായ ഇ-ബൈക്കുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ഇലക്ട്രിക് വാഹന കമ്പനി.
ആസ്ഥാനം: പൂനെ
10. അറ്റ്ലിസ് : അന്താരാഷ്ട്ര വിസകൾക്ക് അപേക്ഷിക്കുന്നത് എളുപ്പമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം. ട്രാവൽ ഏജന്റുമാർക്ക് യാത്രാ ഇൻഷുറൻസും സേവനങ്ങളും നൽകുന്നു.
ആസ്ഥാനം: ഡൽഹി
11. ഇന്റർവ്യൂ.ഐഒ: കമ്പനികൾക്ക് അവരുടെ സാങ്കേതിക നിയമന പ്രക്രിയ ഔട്ട്‌സോഴ്‌സ് ചെയ്യാൻ അനുവദിക്കുന്ന " അഭിമുഖങ്ങൾ" അവർ ചെയ്യുന്നു. തൊഴിലന്വേഷകർക്കും സഹായകമായ ഉള്ളടക്കങ്ങൾ ഇവർക്കുണ്ട്
ആസ്ഥാനം: ബെംഗളൂരു
12. ബ്ലിസ്‌ക്ലബ്: സ്ത്രീകൾക്കായി പ്രത്യേകമായി ഉയർന്ന നിലവാരമുള്ളതും, സുഖകരവും, സ്റ്റൈലിഷുമായ സ്‌പോർട്‌സ് വസ്ത്രങ്ങൾക്കായുള്ള കമ്മ്യൂണിറ്റി കേന്ദ്രീകൃത ആക്ടീവെയർ ബ്രാൻഡ്.
ആസ്ഥാനം: ബെംഗളൂരു
13. ഫസ്റ്റ്ക്ലബ്: പലചരക്ക് സാധന വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ക്വിക്ക്-കൊമേഴ്‌സ് ആപ്പ്, ബ്യൂട്ടി, ഫാഷൻ രംഗങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഓൺലൈനായും സ്റ്റോറുകൾ വഴിയും പ്രവർത്തിക്കുന്നു.
ആസ്ഥാനം: ബെംഗളൂരു
14. സ്നാബിറ്റ്: ഹൈപ്പർലോക്കൽ ഹോം സർവീസുകൾക്കായുള്ള ഒരു ഓൺ-ഡിമാൻഡ് ആപ്പ്. ആവശ്യക്കാരെ സേവന ദാതാക്കളുമായി സ്നാബിറ്റ് നിങ്ങളെ ബന്ധിപ്പിക്കുന്നു.
ആസ്ഥാനം: മുംബൈ
15. ഗോക്‌വിക്: ഓൺലൈൻ ബ്രാൻഡുകളെ വിൽപ്പന വർദ്ധിപ്പിക്കാനും സഹായിക്കുക, വേഗത്തിലുള്ള ചെക്ക്ഔട്ടുകൾ മുതൽ ധനസഹായ ഓപ്ഷനുകൾ വരെ, ഒരു പൂർണ്ണ ഇ-കൊമേഴ്‌സ് ടൂളുകൾ നൽകുന്നു.
ആസ്ഥാനം: ഡൽഹി
16. ഡിസെർവ്: വിദഗ്ദ്ധ മനുഷ്യ ശേഷിയും സ്മാർട്ട് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഒരു വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോം.
ആസ്ഥാനം: മുംബൈ
17. ന്യൂമീ: ജെൻസി (Gen Z-) തലമുറയെ ലക്ഷ്യമിട്ട് രൂപം നൽകിയ ഒരു ഫാസ്റ്റ്-ഫാഷൻ ബ്രാൻഡ്. ട്രെൻഡി വസ്ത്രങ്ങൾ വേഗത്തിൽ നിർമ്മിക്കാൻ അവർ ഡാറ്റയും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു, കൂടാതെ ബെംഗളൂരുവിൽ 60 മിനിറ്റ് ഡെലിവറികൾ നടത്താൻ ആരംഭിച്ചു.
ആസ്ഥാനം: ബെംഗളൂരു
18. കാർഡ് 91: ബാങ്കുകൾക്കും, ഫിൻടെക് സ്ഥാപനങ്ങൾക്കും, മറ്റ് ബിസിനസുകൾക്കും സ്വന്തം പേയ്‌മെന്റ് കാർഡുകളും ഉപകരണങ്ങളും വേഗത്തിലും തടസ്സമില്ലാതെയും നൽകാൻ അനുവദിക്കുന്ന സാങ്കേതിക പിന്തുണ നൽകുന്നു.
ആസ്ഥാനം: ബെംഗളൂരു
19. ലൈംചാറ്റ് : സ്മാർട്ട് എഐ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനും മാർക്കറ്റിങ് കാമ്പെയ്‌നുകൾ നടത്തുന്നതിനും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ ഇ-കൊമേഴ്‌സ് ബ്രാൻഡുകളെ സഹായിക്കുന്നു.
ആസ്ഥാനം: ബെംഗളൂരു
20. ആപ്പ്സ് ഫോർ ഭാരത് : ഭക്തി പ്ലാറ്റ്‌ഫോമായ "ശ്രീ മന്ദിർ"ന് പിന്നിലെ കമ്പനി. ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ ആവശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ മേഖലയിൽ പ്രവർത്തിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates