കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) അപ്രന്റീസ്ഷിപ്പ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് പരിശീലന കാലാവധി. ആകെ 70 ഒഴിവുകൾ ആണുള്ളത്. ഐ.ടി.ഐ,ഡിപ്ലോമ, ബി.ബി.എ, ബി.കോം,ബി ടെക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.
അകെ ഒഴിവുകൾ - 16
അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ
സിവിൽ എഞ്ചിനീയറിങ്
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്
ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ
മെക്കാനിക്കൽ എഞ്ചിനീയറിങ്
ഐ.ടി / കംപ്യുട്ടർ സയൻസ്
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
അകെ ഒഴിവുകൾ - 06
അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ
ബി.ബി.എ
ബി.കോം
ബി.സി.എ
അകെ ഒഴിവുകൾ - 28
അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ
ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്
ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്
ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്
ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്
ഡിപ്ലോമ ഇൻ കംപ്യുട്ടർ സയൻസ്
അകെ ഒഴിവുകൾ: 20
അപേക്ഷിക്കാൻ സാധിക്കുന്ന ഐ.ടി.ഐ ട്രേഡുകൾ
ഇലക്ട്രീഷ്യൻ
ഇലക്ട്രോണിക്സ്
വെൽഡർ
ഫിറ്റർ
പ്ലംബർ
റഗുലർ കോഴ്സ് വഴി പഠിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
ഫൈനൽ പരീക്ഷാ ഫലം വന്ന് 5 വർഷത്തിനുള്ളിൽ ഉള്ളവർ ആയിരിക്കണം.
അപേക്ഷകന്റെ പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം.
മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.
സ്റ്റെപ്പ് 1: ITI ട്രേഡുകാർക്കായിട്ടുള്ള NAPS പോർട്ടലിലോ (https://apprenticeshipindia.gov.in) അല്ലെങ്കിൽ ഡിഗ്രി/ഡിപ്ലോമക്കാർക്കായിട്ടുള്ള NATS പോർട്ടലിലോ (https://nats.education.gov.in/) കയറി പ്രൊഫൈൽ രജിസ്റ്റർ ചെയ്യണം.
സ്റ്റെപ്പ് 2: രജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം, വിജ്ഞാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിച്ച് താഴെ പറയുന്ന വിലാസത്തിലേക്ക് ആവശ്യമായ രേഖകൾ സഹിതം അയക്കുക.
''General Manager (HR, ADMN & TRG)
Kochi Metro Rail Ltd., Corporate Office, 4th Floor,
JLN Stadium Metro Station, Kaloor, Kochi, Kerala - 682017''
ഈ തസ്തികകളിൽ നിയമനം നടത്താൻ എഴുത്തുപരീക്ഷയോ, ഇന്റർവ്യൂവോ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഷോർട്ട്ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://kochimetro.org/careers/site_media/notifications/217.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates