KSCSTE Recruitment 2026, Applications Open for Project Scientist and Project Associate Posts. 
Career

പ്രോജക്ട് സയന്റിസ്റ്റ്, അസോസിയേറ്റ് ഒഴിവുകൾ; KSCSTE-യിൽ അവസരം, ശമ്പളം 66,080 രൂപ വരെ

പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലാണ് കരാർ നിയമനം. നിയമന കാലാവധി ഒരു വർഷമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് (KSCSTE) കീഴിൽ രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലാണ് കരാർ നിയമനം. നിയമന കാലാവധി ഒരു വർഷമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിനൽകും.

യോഗ്യത

പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് സയൻസ് വിഷയത്തിൽ ഡോക്ടറൽ ബിരുദമോ എൻജിനീയറിങ്, ടെക്നോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സിൽ (IPR) ബിരുദാനന്തര ഡിപ്ലോമയും രജിസ്റ്റേർഡ് പേറ്റന്റ് ഏജന്റ് യോഗ്യതയും അഭികാമ്യമാണ്.

പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് നാച്വറൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, വെറ്ററിനറി സയൻസ് (MVSc) എന്നിവയിൽ ബിരുദാനന്തര ബിരുദമോ എൻജിനീയറിങ്, ടെക്നോളജി, മെഡിസിൻ വിഷയങ്ങളിൽ ബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്കും IPR-ൽ ബിരുദാനന്തര ഡിപ്ലോമ അഭികാമ്യമാണ്.

വിജ്ഞാപന തീയതിയിൽ 36 വയസാണ് ഉയർന്ന പ്രായപരിധി. പട്ടികവിഭാഗക്കാർക്കും ഒബിസി വിഭാഗക്കാർക്കും മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുണ്ടാകും.

പ്രോജക്ട് സയന്റിസ്റ്റിന് പ്രതിമാസം 66,080 രൂപയും പ്രോജക്ട് അസോസിയേറ്റിന് 36,580 രൂപയുമാണ് ഏകീകൃത ശമ്പളം.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഓൺലൈൻ അപേക്ഷാ ഫോമിലൂടെ അപേക്ഷ സമർപ്പിക്കണം. നവംബർ 30ന് വൈകിട്ട് അഞ്ചുമണിയാണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
https://kscste.kerala.gov.in/storage/2026/11/KSCSTE_IPRICK_Prjtstaff_Nov26.pdf

KSCSTE Recruitment 2026, Applications Open for Project Scientist and Project Associate Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേട്ടനെ തിരിച്ചുകിട്ടി, ഞാന്‍ എന്നും കോണ്‍ഗ്രസുകാരി; ബിജെപിയില്‍ പോയത് തെറ്റെന്ന് പത്മജ

പത്മജയുടെ കാര്യം ചോദിക്കേണ്ടത് എന്നോടല്ല, ഞാനല്ല അവരെ ബിജെപിയാക്കിയതെന്ന് സുരേഷ് ഗോപി

കിവി ക്യാപ്റ്റന്റെ ബെയ്ല്‍ തെറിപ്പിച്ച ബുംറയുടെ 'മാജിക്ക് പന്ത്'! (വിഡിയോ)

വേണ്ടത് 212 ജിബി വരെ ഫ്രീ സ്റ്റോറേജ്, അള്‍ട്ടിമേറ്റ് എഡിഷന് 7499 രൂപ; ഗെയിമിങ് പ്രേമികള്‍ക്ക് ആവേശമായി GTA 6

കാമിയോ പറ്റില്ല, ഞാന്‍ നായകനാകുമെന്ന് മമ്മൂട്ടി; നായകനാകാനിരുന്ന നരെയ്ന്‍ പിന്മാറി; 'പോക്കിരി രാജ' യില്‍ സംഭവിച്ചത്