KSPCB to Recruit Post Graduate Scientific Apprentice in Thiruvananthapuram  KSPCB
Career

മലിനീകരണ നിയന്ത്രണ ബോർഡ്: ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസാകാൻ അവസരം

അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രി / മൈക്രോബയോളജി / എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തരബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാകുക.

സമകാലിക മലയാളം ഡെസ്ക്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലേക്ക് 3 വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ നിയമിക്കുന്നു. അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പരിശീലനം തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലാണ്.

അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രി / മൈക്രോബയോളജി / എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തരബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാകുക. പ്രായപരിധി 19 മുതൽ 32 വയസ് വരെ ആയിരിക്കണം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, മുൻ പരിചയ രേഖകൾ എന്നിവയുടെ അസ്സലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷൻ, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ജനുവരി 13 രാവിലെ 11ന് ആണ് അഭിമുഖം നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 0471-2303844 എന്ന നമ്പറിലോ www.kspcb.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.

Job alert: KSPCB Invites Applications for Post Graduate Scientific Apprentice Training at Thiruvananthapuram District Office.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയക്കെതിരെയും ഭീഷണി; ആക്രമിക്കുമെന്ന് സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

വിഡിക്കെതിരെ വിഎസ്?; പറവൂരില്‍ സതീശനെതിരെ സുനില്‍കുമാറിനെ രംഗത്തിറക്കാന്‍ ആലോചന

31.5 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി, നൈജീരിയയില്‍ ഇന്ത്യക്കാരായ 22 കപ്പല്‍ ജീവനക്കാര്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും; മുന്നറിയിപ്പുമായി സിപിഐ

ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു

SCROLL FOR NEXT