KSRRDA Apprentice Recruitment 2026 for 17 Civil Engineering Vacancies for B.Tech & Diploma Holders 
Career

സിവിൽ എൻജിനീയറിങ് കഴിഞ്ഞോ? സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പിന് അവസരം; വിവിധ ജില്ലകളിൽ ഒഴിവ് !

ബി.ടെക് സിവിൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് ഡിപ്ലോമ എന്നിവ കഴിഞ്ഞവർക്ക് കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്‌മെന്റ് ഏജൻസിയിൽ (KSRRDA)അപ്രന്റീസ് ആകാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സിവിൽ എൻജിനീയറിങ് കോഴ്സ് കഴിഞ്ഞവർക്ക് അപ്രന്റീസ്ഷിപ്പിന് അവസരം. ബി.ടെക് സിവിൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് ഡിപ്ലോമ എന്നിവ കഴിഞ്ഞവർക്ക് കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്‌മെന്റ് ഏജൻസിയിൽ (KSRRDA)അപ്രന്റീസ് ആകാം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ആണ് നിയമനം ലഭിക്കുക. അകെ 17 ഒഴിവുകളാണ് ഉള്ളത്.

ഗ്രാജ്യൂവേറ്റ് അപ്രന്റിസ്

  • ബി.ടെക് സിവിൽ എൻജിനീയറിങ്

  • ഒഴിവുകൾ: 4

  • ജില്ലകൾ: ഇടുക്കി, വയനാട്, കാസർഗോഡ്, പാലക്കാട്

  • സ്റ്റൈപ്പൻഡ്: പ്രതിമാസം 10,000 രൂപ

ഡിപ്ലോമ അപ്രന്റീസ്

  • സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ

  • ഒഴിവുകൾ: 13

  • ജില്ലകൾ: ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട്

  • സ്റ്റൈപ്പൻഡ്: പ്രതിമാസം 8,000 രൂപ

അപേക്ഷിക്കേണ്ട വിധം

ASAP കേരളയുടെ CareerLink പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. രജിസ്ട്രേഷൻ സമയത്ത് 500 (തിരികെ ലഭിക്കാത്ത) അപേക്ഷാ ഫീസ് അടയ്‌ക്കണം. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം സ്ക്രീനിംഗ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കും.

തെരഞ്ഞെടുപ്പ് രീതി

അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തുപരീക്ഷ നടത്തിയേക്കും. അതിന് ശേഷമാകും അഭിമുഖം. ഇതിന് ശേഷമാകും അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25.

ഗ്രാജ്യൂവേറ്റ് : https://asapkerala.gov.in/job/of-civil-apprentice

ഡിപ്ലോമ: https://asapkerala.gov.in/job-ksrrda/

KSRRDA Apprentice Recruitment 2026 for 17 Civil Engineering Vacancies for B.Tech & Diploma Holders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചര്‍ച്ചയ്ക്കായി ഇങ്ങോട്ട് വരണം; ഇനി ഒരുമന്ത്രിയുടെയും ഓഫീസിലേക്ക് ഇല്ലെന്ന് സിജെപി

വിവിധ പ്രവേശന പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ! ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

വെയ്റ്റ് നോക്കി, കപ്പുമായി എത്തിയ റൂയിസിനും ഗാവിക്കും കൊടുത്തത് 140 കിലോ തക്കാളി; ജന്മനാട്ടില്‍ വേറിട്ട സ്വീകരണം, പിന്നില്‍... (വിഡിയോ)

'ഭാവി തലമുറയെ തകര്‍ത്തു തരിപ്പണമാക്കരുത്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സിനിമാ ലോകം

സൗജന്യ സ്കൂട്ടി, കൂടെ 5 ലിറ്റർ പെട്രോളും! ബിരുദധാരികളായ വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി യോഗി സർക്കാർ