Malabar Cancer Centre Announces Admissions for 10 Certificate Courses 
Career

ആരോഗ്യ മേഖലയിൽ ജോലി നേടണോ?, മലബാർ കാൻസർ സെന്ററിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാം; അതും സ്റ്റൈപെൻഡോടെ

കോഴ്സുകൾ- ഹിസ്റ്റോപാതോളജി, ഫ്ലോ സൈറ്റോമെട്രി, ബ്ലഡ് ബാങ്ക് ടെക്നോളജി, ഫ്ലെബോട്ടമി, ഹെൽത്ത് കെയർ ഓഡിറ്റ്, പേഷ്യന്റ് നാവിഗേഷൻ, മെഡിക്കൽ റെക്കോർഡ്സ്, ഓങ്കോളജി ഫാർമസി, ഹെഡ് & നെക്ക് ഓങ്കോ റീഹാബിലിറ്റേഷൻ, കാൻസർ ജനറ്റിക് കൗൺസിലിംഗ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തലശ്ശേരി മലബാർ കാൻസർ സെന്റർ (MCC) 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യരംഗത്ത് തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്കും മെഡിക്കൽ, അലൈഡ് ഹെൽത്ത് മേഖലകളിൽ പ്രായോഗിക പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണിത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം 6 മാസം സ്റ്റൈപെൻഡോടെ ഇന്റേൺഷിപ്പിന് അവസരമുണ്ട്.

കോഴ്സുകൾ

ഹിസ്റ്റോപാതോളജി, ഫ്ലോ സൈറ്റോമെട്രി, ബ്ലഡ് ബാങ്ക് ടെക്നോളജി, ഫ്ലെബോട്ടമി, ഹെൽത്ത് കെയർ ഓഡിറ്റ്, പേഷ്യന്റ് നാവിഗേഷൻ, മെഡിക്കൽ റെക്കോർഡ്സ്, ഓങ്കോളജി ഫാർമസി, ഹെഡ് & നെക്ക് ഓങ്കോ റീഹാബിലിറ്റേഷൻ, കാൻസർ ജനറ്റിക് കൗൺസിലിംഗ്

1. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹിസ്റ്റോപതോളജി

  • യോഗ്യത: B.Sc MLT / DMLT

  • പ്രായപരിധി: 40 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹12,000/മാസം

  • ഒഴിവുകൾ: 2

2. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫ്ലോ സൈറ്റോമെട്രി

  • യോഗ്യത: B.Sc ലൈഫ് സയൻസ് / B.Sc MLT / B.Tech ബയോടെക്നോളജി / B.Sc ബയോകെമിസ്ട്രി / B.Sc ബയോടെക്നോളജി

  • പ്രായപരിധി: 40 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹12,000/മാസം

  • ഒഴിവുകൾ: 2

3. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ബ്ലഡ് ബാങ്ക് ടെക്നോളജി

  • യോഗ്യത: B.Sc MLT / DMLT

  • പ്രായപരിധി: 40 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹12,000/മാസം

  • ഒഴിവുകൾ: 2

4. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫ്ലെബോട്ടമി

  • യോഗ്യത: DMLT / VHSE MLT / പ്ലസ് ടു (ബയോളജി)

  • പ്രായപരിധി: 40 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹10,000/മാസം

  • ഒഴിവുകൾ: 5

5. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹെൽത്ത് കെയർ ഓഡിറ്റ്

  • യോഗ്യത: അലൈഡ് ഹെൽത്ത് സയൻസ് / നഴ്സിംഗ് / ഫാർമസി / ഹെൽത്ത് സയൻസ് / ലൈഫ് സയൻസ് വിഷയങ്ങളിലെ ബിരുദം

  • പ്രായപരിധി: 35 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹12,000/മാസം

  • ഒഴിവുകൾ: 5

6. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് നാവിഗേഷൻ

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം

  • പ്രായപരിധി: 35 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹10,000/മാസം

  • ഒഴിവുകൾ: 10

7. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മെഡിക്കൽ റെക്കോർഡ്സ്

  • യോഗ്യത: 50% മാർക്കോടെ ഏതെങ്കിലും ബിരുദം

  • പ്രായപരിധി: 35 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹10,000/മാസം

  • ഒഴിവുകൾ: 10

8. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓങ്കോളജി ഫാർമസി

  • യോഗ്യത: M.Pharm (Pharmacy Practice/Clinical Pharmacy/തത്തുല്യം) അല്ലെങ്കിൽ Pharm.D

  • പ്രായപരിധി: 35 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹10,000/മാസം

  • ഒഴിവുകൾ: 10

9. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹെഡ് & നെക്ക് ഓങ്കോ റീഹാബിലിറ്റേഷൻ

  • യോഗ്യത: BASLP / MASLP / M.Sc SLP

  • പ്രായപരിധി: 35 വയസ്

  • സ്റ്റൈപെൻഡ്: അവസാന 6 മാസത്തിൽ ₹15,000/മാസം

  • ഒഴിവുകൾ: 5

10. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കാൻസർ ജനറ്റിക് കൗൺസിലിംഗ്

  • യോഗ്യത: MSc Human Genetics / MSc Genetic Counselling / MSc Counselling / MSc Psychology / MSc Psycho Oncology / MSW (Medical & Psychiatry/Clinical)

  • പ്രായപരിധി: 35 വയസ്

  • ഇന്റേൺഷിപ്പ് സ്റ്റൈപെൻഡ്: ₹15,000/മാസം

  • ഒഴിവുകൾ: 2

കോഴ്സുകളുടെ ദൈർഘ്യം 6 മാസം മുതൽ 12 മാസം വരെയാണ്. കോഴ്സ് ഫീസ് ₹7,500 മുതൽ ₹1,50,000 വരെ (GST അധികം) ആയിരിക്കും. ചില കോഴ്സുകൾക്ക് കാഷൻ ഡെപ്പോസിറ്റും ലൈബ്രറി ഫീസും ബാധകമാണ്.

അപേക്ഷകർ മലബാർ കാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് SC/ST വിഭാഗത്തിന് ₹100 ഉം മറ്റു വിഭാഗങ്ങൾക്ക് ₹500 ഉം ആണ്. ഫീസ് ഓൺലൈനായി അടയ്ക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 21 വൈകിട്ട് 5 മണിയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://mcconline.in/MCCONLINEAPP/CRB1.pdf

Malabar Cancer Centre Announces Admissions for 10 Certificate Courses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ ചിരി പിന്നെ ചിരിക്കാന്‍ പറ്റിയിട്ടില്ല, ലോകകപ്പിലെ ഇഷ്ട ടീം ഏതെന്ന് പറയില്ല': മനസ്സ് തുറന്ന് മുഖ്യമന്ത്രി

പൾസർ സുനി ജയിലിൽ തന്നെ; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

20 മണിക്കൂർ ഉപവാസം, ഒന്നര നേരം ഭക്ഷണം; സൊണാലിയുടെ ഫിറ്റ്നസ് ഡയറ്റ് ആരെയും അമ്പരപ്പിക്കും

'ഹാപ്പി റിലേഷന്‍ഷിപ്പിലാണ്, ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല'; പ്രണയം വെളിപ്പെടുത്തി സാനിയ

ചിട്ടി വിളിക്കാന്‍ ജാമ്യം വേണ്ട, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം കെഎസ്എഫ്ഇയുടെ കിടിലന്‍ സ്‌കീം