Male Nurses Needed for UAE Hospital  odepec/x
Career

യുഎഇയിൽ നഴ്സുമാർക്ക് അവസരം; ശമ്പളം 1.25 ലക്ഷം വരെ; കേരള സർക്കാർ റിക്രൂട്മെന്റ്  നടത്തുന്നു

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 ദിനാർ (1.21ലക്ഷം) ശമ്പളം ലഭിക്കും. താമസം, ട്രാൻസ്പോർട്ട്, വിസ, എയർടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനിയുടെ ഭാഗത്തുനിന്നും സൗജന്യമായി ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

യു എ ഇയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നു. കേരള സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസി ആയ ഒഡേപെക് (ODEPC) വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പരിചയം നിർബന്ധമാണ്.

ഐ സി യു ,എമർജൻസി, അർജന്റ് കെയർ, ക്രിറ്റിക്കൽ കെയർ, ഓയിൽ&ഗ്യാസ് മേഖലകളിൽ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ഡി ഓ എച്ച് പാസായവർ / ഡി ഓ എച്ച് ലൈസൻസ് ഹോൾഡർ ഒപ്പം പോസിറ്റീവ് ഡാറ്റാഫ്ലോ റിസൾട്ട് ഉള്ളവർക്ക് മുൻഗണന. അപേക്ഷകരുടെ പ്രായം 40 വയസ് കവിയരുത്. ഉടൻ ജോയിൻ ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 ദിനാർ (1.21ലക്ഷം) ശമ്പളം ലഭിക്കും. താമസം, ട്രാൻസ്പോർട്ട്, വിസ, എയർടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനിയുടെ ഭാഗത്തുനിന്നും സൗജന്യമായി ലഭിക്കും. ആഴ്ചയിൽ 60 മണിക്കൂർ ആയിരിക്കും ജോലി സമയം. വാർഷിക അവധിയായി 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും.

കേരളത്തിൽ വെച്ച് നേരിട്ടുള്ള ഇന്റർവ്യൂ ഡിസംബറിൽ നടക്കും. ഇന്റർവ്യൂവിന്റെ കൃത്യമായ തീയതിയും വേദിയും പിന്നീട് അറിയിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30, 2025 ന് മുൻപ് അവരുടെ ബയോഡാറ്റ, പാസ്‌പോർട്ട് പകർപ്പ്, ഡാറ്റാഫ്ലോ റിപ്പോർട്ട് (ഉണ്ടെങ്കിൽ) എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. മെയിലിന് subject line ആയി "Industrial Male Nurse to UAE" എന്ന് നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/ സന്ദർശിക്കുക.

Career news: Male Nurses Required for Leading UAE Hospital Through ODEPC Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT